സ്വപ്‌നത്തില്‍ പോലും ഭാഗ്യം പിന്തുടര്‍ന്നു, ഒടുവില്‍ ബംപറടിച്ചത് അതുപോലെ, കോടീശ്വരനായി ടെക്‌നീഷ്യന്‍

ടൊറന്റോ: സ്വപ്‌നം കാണുന്ന ശീലം എത്ര പേര്‍ക്കുണ്ട്. ഒരുപാട് പേര്‍ക്കുണ്ടാവും. ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന എല്ലാ ജീവജാലങ്ങള്‍ക്കും ആ ശീലമുണ്ടെന്ന് പറഞ്ഞാല്‍ തെറ്റില്ല. എന്നാല്‍ സ്വപ്‌നം നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഭാഗ്യമായി മാറിയാലോ. അതെങ്ങനെ എന്നാവും എല്ലാവരും ചിന്തിക്കുന്നത്. ഈ ടെക്‌നീഷ്യന്റെ കാര്യത്തില്‍ സ്വപ്‌നം എന്നാണ് ജീവിതഭാഗ്യം കൊണ്ടുവരുന്ന വലിയ കാര്യമാണ്.

കാരണം അത്ഭുതകരമായ കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്. അതെ തുടര്‍ന്ന് കനേഡിയക്കാരനായ ഈ യുവാവിന് സ്വപ്‌നത്തിലും, അത് തരുന്ന ഫലത്തിലും വിശ്വസിക്കാതിരിക്കാന്‍ സാധിക്കുന്നില്ല. ഭാഗ്യം എങ്ങനെയാണ് എത്തിയതെന്ന് വിശദമായി പരിശോധിക്കാം...

1

ടൊറന്റോയിലെ ഒന്താരിയോയിലെ ഓക് വില്ലെ സ്വദേശിയാണ് ഈ ഭാഗ്യശാലി. സ്വപ്‌നമാണ് ഇയാളുടെ ജീവിതം മാറ്റിമറിച്ചത്. ആ സ്വപ്‌നത്തില്‍ മിന്‍സൂ കോ എന്ന ഈ യുവാവ് വിശ്വസിച്ചിരുന്നു. അതുപോലെ തന്നെ സംഭവിച്ചിരിക്കുകയാണ് മിന്‍സൂവിന്റെ ജീവിതത്തില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട ഒരു സ്വപ്‌നം മായാതെ കിടപ്പുണ്ടായിരുന്നു. അതൊരു സത്യമായി കഴിഞ്ഞ ദിവസം മാറിയിരിക്കുകയാണ്. ഇന്ന് കോടിപതിയാണ് മിന്‍സൂ. ആ സ്വപ്‌നമാണ് തന്റെ ജീവിതത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയതെന്നാണ് ഈ യുവാവ് വിശ്വസിക്കുന്നത്.

2

ഒഎല്‍ജി ലോട്ടറിയുടെ നവംബര്‍ ഒന്നിന് നടന്ന ലോട്ടോ മാക്‌സ് നറുക്കെടുപ്പിലാണ് മിന്‍സൂ കോടീശ്വരനായത്. ഒരു മില്യണിന്റെ ജാക്‌പോട്ടാണ് അടിച്ചത്. ആറ് കോടിയില്‍ അധികം വരും ഈ തുക. മെയിന്റനന്‍സ് ടെക്‌നീഷ്യനാണ് മിന്‍സൂ. ഇപ്പോള്‍ ലോട്ടറി അടിച്ച അതേ രീതിയിലുള്ള സ്വപ്‌നമാണ് മിന്‍സൂ കണ്ടത്. അതിപ്പോഴും അജ്ഞാതമാണ്. തനിക്ക് ഏത് നമ്പറിന് ലോട്ടറിയടിക്കുമെന്നും, അത് ഏത് തരത്തിലായിരിക്കുമെന്നും, താന്‍ എങ്ങനെ ഈ സന്തോഷ നിമിഷം ആഘോഷിക്കുമെന്ന് വരെ ആ സ്വപ്‌നത്തിലുണ്ടായിരുന്നു. എല്ലാം അതേ പടി ആവര്‍ത്തിച്ചിരിക്കുകയാണ്.

3

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താന്‍ ആ സ്വപ്‌നം കണ്ടതെന്ന് മിന്‍സൂ പറയുന്നു. ഒരു ടിക്കറ്റിലെ നാല് നമ്പറുകള്‍ കൃത്യമായി വരുന്നതാണ് ആ സ്വപ്‌നത്തിലുണ്ടായിരുന്നത്. അതേ പോലെ തന്നെയാണ് ഇപ്പോള്‍ അടിച്ച ലോട്ടറിയിലും സംഭവിച്ചിരിക്കുന്നത്. എനിക്കിത് വിശ്വസിക്കാനേ സാധിക്കുന്നില്ല. സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പറയുന്നത് ശരിയാണെന്ന് യുവാവ് പറയുന്നു. ഒഎല്‍ജി ലോട്ടറി അധികൃതരോടായിരുന്നു മിന്‍സൂവിന്റെ പ്രതികരണം. ലോട്ടറി അധികൃതരും മിന്‍സുവിന്റെ സ്വപ്‌നത്തിലെ സാമ്യതകള്‍ കേട്ട് അമ്പരപ്പിലും ആവേശത്തിലുമാണ്.

4

Hair Care:താരന്‍ പ്രശ്‌നക്കാരനാണോ? ഇതുണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ട; നിഷ്പ്രയാസം മാറ്റാം

ഏറ്റവും രസകരമായ ഒരു കാര്യം കൂടി മിന്‍സുവിന് പറയാനുണ്ട്. യഥാര്‍ത്ഥത്തില്‍ സമ്മാനം അടിച്ച തുക മിന്‍സുവിന് മാറി പോയിരുന്നു. വെറും ആയിരം ഡോളറാണ് സമ്മാനം അടിച്ചതെന്നാണ് കരുതിയത്. അതുകൊണ്ട് വലിയ ആവേശമൊന്നും ആദ്യമില്ലായിരുന്നു. എന്നാല്‍ ടിക്കറ്റ് കടയില്‍ കൊണ്ടുപോയി ഒന്ന് പരിശോധിക്കുകയായിരുന്നു. അപ്പോള്‍ കണ്ട ഫലത്തില്‍ ആകെ അമ്പരന്ന് പോയെന്ന് മിന്‍സൂ പറയുന്നു.

5

ആദ്യം പരിശോധിച്ചതും പിന്നീട് കണ്ടതുമെല്ലാം വ്യത്യസ്തമായിരുന്നു. ധാരാളം പൂജ്യങ്ങള്‍ ഒഎല്‍ജി മെഷീനില്‍ കാണാന്‍ സാധിച്ചെന്ന് യുവാവ് പറഞ്ഞു. ശരിക്കും ഞെട്ടിപ്പോയിരുന്നു. ഒരിക്കലും ഒരു മില്യണ്‍ ഡോളര്‍ സമ്മാനമായി അടിക്കുമെന്ന് കരുതിയില്ല. വെറും ആയിരം ഡോളര്‍ ലഭിക്കുമെന്നാണ് കരുതിയത്. ഇപ്പോള്‍ താനൊരു കോടീശ്വരനായി മാറിയെന്നും മിന്‍സു പറയുന്നു.

6

അതേസമയം ഈ പണം കൊണ്ട് തനിക്ക് വേറെയും പ്ലാനുകളുണ്ടെന്ന് മിന്‍സു പറയുന്നു. തന്റെ ഭാര്യക്ക് ഗംഭീരമായതൊരു ട്രീറ്റ് കൊടുക്കാനാണ് മിന്‍സുവിന്റെ പ്ലാന്‍. ഒപ്പം ഫ്‌ളോറിഡയിലേക്ക് ഒരു ഫാമിലി ട്രിപ്പും പ്ലാന്‍ ചെയ്തിട്ടുണ്ട്. വാലന്റൈന്‍സ് ദിനത്തില്‍ ഒരു ഡേറ്റും മിന്‍സുവിന്റെ പ്ലാനിലുണ്ട്. ഗലേറിയ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് ഈ ടിക്കറ്റ് മിന്‍സു വാങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+