Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം വിടാതെ പിന്തുടരുന്നു, രണ്ടാം തവണയും ബംപറെത്തി, ഇത് ഉറപ്പിച്ചതാണെന്ന് കനേഡിയക്കാരന്‍

ടൊറന്റോ: ഭാഗ്യം ആരെയെങ്കിലും തേടിവരുന്നുണ്ടെങ്കില്‍ അത് അയാള്‍ അര്‍ഹിക്കുന്നത് കൊണ്ടായിരിക്കും. എന്നാല്‍ ഭാഗ്യം ഒന്നിലധികം തവണ തേടി വരുന്നവരെ എന്ത് പറയണം. വാക്കുകളില്ല പറയാന്‍ എന്നതാണ് അര്‍ത്ഥം. ചിലര്‍ അങ്ങനെയാണ് ഒരിക്കല്‍ ഭാഗ്യം തേടി വന്നാല്‍ പിന്നെ തുടര്‍ച്ചയായി വന്ന് കൊണ്ടിരിക്കും. എന്തായാലും അത്തരമൊരു ഭാഗ്യവാന്‍ ഇപ്പോള്‍ കാനഡയില്‍ നിന്നാണ് ഉണ്ടായിരിക്കുന്നത്.

ഇയാള്‍ക്ക് ബംപര്‍ ലോട്ടറിയടിച്ചിരിക്കുകയാണ്. ഒറ്റരാത്രി കൊണ്ട് കോടീശ്വരനായ ഇയാള്‍ക്ക് ഭാഗ്യം പെരുമഴ പോലെ ജീവിതത്തിലേക്ക് വന്നതിന്റെ അനുഭവങ്ങളാണ് പറയാനുള്ളത്. ആ ഭാഗ്യശാലിയുടെ രസകരമായ വിവരങ്ങള്‍ വിശദമായി പരിശോധിക്കാം...

1

image credit: olg

കാനഡയിലെ ഒഷാവയിലെ സീസ്ലിക് സ്വദേശിയായ എഡ്വാര്‍ഡ് സീസ്ലിക്കാണ് ആ ഇരട്ട ഭാഗ്യവാന്‍. ആദ്യ ബംപര്‍ വന്നതോടെ തന്നെ ഏഴാം സ്വര്‍ഗത്തിലായിരുന്നു എഡ്വാര്‍ഡ്. ഇനിയും ഭാഗ്യം തന്റെ ജീവിതത്തിലേക്ക് വരുമെന്ന് ഒരാളും പ്രതീക്ഷിക്കാത്തത് പോലെ എഡ്വാര്‍ഡും അതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അങ്ങനൊരു സംഭവം ഉണ്ടായിരിക്കുകയാണ്. രണ്ടാമതും എഡ്വാര്‍ഡിന് ബംപറടിച്ചിരിക്കുകയാണ്. ഏതൊരാള്‍ക്കും ആഘോഷിക്കാനുള്ള നിമിഷം കൂടിയാണിത്.

2

എഡ്വാര്‍ഡോയും വന്‍ ആഘോഷത്തിലാണ്. ഇത്രയും വലിയ നേട്ടം ആഘോഷിച്ചില്ലെങ്കില്‍ പിന്നെ അതുകൊണ്ട് എന്ത് കാര്യമെന്നാണ് എഡ്വാര്‍ഡ് ചോദിക്കുന്നത്. അതേസമയം തനിക്ക് ആദ്യമായി ലോട്ടറി അടിച്ച ഇപ്പോഴും പകല്‍ പോലെ ഓര്‍മയുണ്ടെന്ന് അദ്ദേഹം പറയുന്നു. രണ്ട് വര്‍ഷം മുമ്പ് എടുത്ത സൂപ്പര്‍ സെവന്‍ ടിക്കറ്റിനായിരുന്നു സമ്മാനം. 1.59 ലക്ഷം കനേഡിയന്‍ ഡോളറായിരുന്നു സമ്മാനം. ഇത് 96 ലക്ഷം രൂപയില്‍ അധികം വരുന്നൊരു ബംപര്‍ സമ്മാനമായിരുന്നു. അധികമാര്‍ക്കും ലഭിക്കാത്ത നേട്ടമെന്ന് വേണം ഇതിനെ വിശേഷിപ്പിക്കാന്‍.

3

ജീവിതം സെറ്റായി പോയ നിമിഷങ്ങളായിരുന്നു അതെന്ന് എഡ്വാര്‍ഡ് പറയുന്നു. എന്നാല്‍ രണ്ടാമത് വരുന്ന കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് എഡ്വാര്‍ഡ് പറയുന്നത്. 2022 ഒക്ടോബര്‍ 29നാണ് അദ്ദേഹം രണ്ടാമത് സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് വാങ്ങുന്നത്. സമ്മാനം കണ്ടപ്പോള്‍ വിശ്വസിക്കാന്‍ ചെറിയ പ്രയാസമുണ്ടായിരുന്നുവെന്ന് എഡ്വാര്‍ഡ് പറയുന്നു. രണ്ട് തവണ കൂടി ആ ടിക്കറ്റൊന്ന് പരിശോധിച്ച് നോക്കി. ലോട്ടോ 6/49 ടിക്കറ്റില്‍ തനിക്ക് രണ്ടാം സമ്മാനമാണ് അടിച്ചതെന്ന് എഡ്വാര്‍ഡ് പറയുന്നു. ഇതും നല്ലൊരു തുകയാണ്.

4

കോഫിക്ക് ഇത്രയും ഗുണങ്ങളോ; ഇതൊന്നും ആര്‍ക്കുമറിയാത്തത്, ഒന്ന് പരീക്ഷിച്ച് നോക്കൂ

രണ്ടാമത് അടിച്ചത് 78059 ഡോളറാണ്. ഇത് 47 ലക്ഷം രൂപയില്‍ അധികം വരും. തന്നേക്കാള്‍ വലിയ ആവേശത്തിലായിരുന്നു കടയിലെ ക്യാഷിയറെന്ന് എഡ്വാര്‍ഡ് പറയുന്നു. ആദ്യമായി ലോട്ടറിയടിച്ചപ്പോള്‍ സന്തോഷം കൊണ്ട് താന്‍ തുള്ളിച്ചാടുകയായിരുന്നു. എന്നാല്‍ രണ്ടാമത്തെ ലോട്ടറിയുടെ കാര്യത്തില്‍ തനിക്ക് പ്രതീക്ഷകളുണ്ടായിരുന്നു. ആ നേട്ടത്തെ വരവേല്‍ക്കാന്‍ താന്‍ നേരത്തെ തന്നെ തയ്യാറായിരുന്നുവെന്നും എഡ്വാര്‍ഡ് വ്യക്തമാക്കി.

5

പക്ഷേ രണ്ട് ലോട്ടറിയടിച്ചതില്‍ തനിക്ക് വലിയ ആവേശമുണ്ട്. ഇതൊരു അപൂര്‍വ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇതൊരു സര്‍പ്രൈസ് തന്നെയാണ്. പക്ഷേ ആദ്യത്തെ ബംപറിന്റെ അത്ര ഇല്ലെന്നും എഡ്വാര്‍ഡ് പറയുന്നു. നിലവില്‍ വിരമിച്ച് കുടുംബ ജീവിതം നയിക്കുകയാണ് അദ്ദേഹം. അടുത്തിടെയായി ലോട്ടറി തുടര്‍ച്ചയായി അദ്ദേഹം എടുക്കാറുമില്ല.

6

ആദ്യ സമ്മാനത്തിന് ശേഷം ശേഷം കുറച്ച് സമയം മാത്രമാണ് ലോട്ടോ 6/49 ടിക്കറ്റുകള്‍ എടുത്തത്. അതുകൊണ്ട് ഈ നേട്ടത്തില്‍ ഷോക്കായി പോയി. എന്റെ ഭാര്യ വലിയ സന്തോഷത്തിലാണ്. ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് എഡ്വാര്‍ഡ് സമ്മാനം വാങ്ങിയത്. പുതിയൊരു കാര്‍ വാങ്ങാനാണ് അദ്ദേഹത്തിന്റെ പ്ലാന്‍. ഒരു വെക്കേഷനും പോകും. ഒഷാവയിലെ കിംഗ് സ്ട്രീറ്റില്‍ നിന്നാണ് സമ്മാനം അടിച്ച ടിക്കറ്റ് വാങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+