സ്വപ്‌നം കണ്ടത് കൈകളിലേക്ക്; ഡ്രൈവര്‍ക്ക് അടിച്ചത് ബംപര്‍, ഭാഗ്യത്തിനൊപ്പം എത്തിയത് കോടികള്‍

ടൊറന്റോ: ജീവിതത്തില്‍ നമുക്ക് പല ആഗ്രഹങ്ങളുമുണ്ടാവും. പക്ഷേ അതെല്ലാം യാഥാര്‍ത്ഥ്യമാകണമെന്നില്ല. കാരണം ചിലത് പണം കൊണ്ട് സാധിക്കുന്ന കാര്യമായിരിക്കും. വലിയ വിലയുള്ളത് ഇക്കാര്യങ്ങള്‍. അതൊന്നും വാങ്ങിക്കാന്‍ നമ്മുടെ കൈവശം പണം ഉണ്ടാവണമെന്നില്ല. അതുകൊണ്ട് അതൊക്കെ നമ്മള്‍ മറന്നേക്കും. തല്‍ക്കാലം അതൊന്നും വാങ്ങണ്ട എന്നായിരിക്കും നമ്മള്‍ കരുതുക.

എന്നാല്‍ അപ്രതീക്ഷിതമായി ഒരു ഭാഗ്യം നമ്മളെ തേടിയെത്തിയാല്‍ എന്ത് ചെയ്യും. വലിയ ആവേശം നമുക്ക് തോന്നാം അല്ലേ. അത്തരത്തില്‍ ഒരു വയോധികന് ബംപര്‍ ലോട്ടറി അടിച്ചിരിക്കുകയാണ്. ഇപ്പോള്‍ വലിയ ആവേശത്തിലാണ് അദ്ദേഹം. കാരണം ഒരു സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പോവുകയാണ്. അത് എന്താണെന്ന് പരിശോധിക്കാം....

1

കാനഡയിലെ ഒന്താരിയോയില്‍ താമസിക്കുന്ന ഒരു വയോധികന്റെ കാര്യമാണ് പറഞ്ഞ് വരുന്നത്. അദ്ദേഹത്തിന് ജീവിതത്തിന്റെ സായാഹ്നത്തില് ബംപര്‍ ലോട്ടറിയടിച്ചിരിക്കുകയാണ്. തന്റെ സ്വപ്‌നം ഒരിക്കല്‍ പോലും സാക്ഷാത്കരിക്കാന്‍ സാധിക്കില്ലെന്ന് കരുതി, അതിനെ മറന്നിരിക്കുകയായിരുന്നു ഒന്താരിയോയില്‍ നിന്നുള്ള ഹെന്റി ദമൗച്ചല്‍. ഒന്താരിയോയിലെ ചാഥത്തമിലാണ് അദ്ദേഹം താമസിക്കുന്നത്. തന്റെ നേട്ടം ശരിക്കൊന്ന് ആഘോഷിക്കാനാണ് ഹെന്റിയുടെ തീരുമാനം.

2

എന്ത് മനോഹരിയാണ് തുര്‍ക്കി; ഉറപ്പായും സന്ദര്‍ശിക്കേണ്ടത് ഈ സ്ഥലങ്ങള്‍, കീശ കാലിയാവില്ല!!

ഹെന്റി ഒരു ബസ് ഡ്രൈവര്‍ കൂടിയാണ്. എന്നാല്‍ ഇപ്പോള്‍ വിരമിച്ചിരിക്കുകയാണ്. പ്രായമേറിയത് കൊണ്ട് വിശ്രമ ജീവിതമാണ് അദ്ദേഹം നയിക്കുന്നത്. പക്ഷേ മനസ്സിനുള്ളിലെ ചുറുചുറുപ്പ് ഇപ്പോഴും വിട്ടുപോയിട്ടില്ല. അതുകൊണ്ട് ലോട്ടറിയെടുക്കുന്നത് അദ്ദേഹത്തിനൊരു ശീലമായി മാറുകയായിരുന്നു. സ്ഥിരമായി താന്‍ ലോട്ടറി എടുക്കാറുണ്ടെന്ന് ഹെന്റി പറയുന്നു. ഒരാഴ്ച്ച രണ്ടുതവണയെങ്കില്‍ അദ്ദേഹം ലോട്ടറിയെടുക്കും. ഇക്കാര്യം പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരിയാണ്.

3

കാരണം ഭാഗ്യം വന്ന് മുട്ടിവിളിച്ചതിന്റെ എല്ലാ സന്തോഷവും അദ്ദേഹത്തില്‍ കാണാന്‍ സാധിക്കും. 2022 നവംബര്‍ 22നാണ് അദ്ദേഹം ടിക്കറ്റെടുത്തത്. ഈ ടിക്കറ്റ് വാങ്ങിയ അതേ കടയില്‍ നിന്ന് തന്നെയാണ് ഹെന്റി ഫലം നോക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സമ്മാനം അടിച്ചപ്പോള്‍ ഹെന്റിക്ക് അത് മനസ്സിലായില്ല. ആദ്യം വെറും ആയിരം ഡോളറാണെന്നാണ് താന്‍ കരുതിയത്. കാരണം പൂജ്യം കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് ചെറിയ സമ്മാനമാണെന്ന് കരുതി നിരാശപ്പെട്ട് നില്‍ക്കുകയായിരുന്നു.

4

താന്‍ വെറും ആയിരം ഡോളറാണ് അടിച്ചതെന്ന് കരുതി ഇരിക്കുകയായിരുന്നു. ക്യാഷിയര്‍ക്ക് ടിക്കറ്റ് കൊടുത്ത് പരിശോധിക്കാന്‍ പറഞ്ഞു. അവള്‍ പറഞ്ഞത് ഇതില്‍ ഒരുപാട് പൂജ്യങ്ങളുണ്ടെന്നാണ്. അതുകൊണ്ട് ആയിരം ഡോളറാണ് അടിച്ചതെന്നും പറഞ്ഞു. അതോടെ വിശ്വസിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. ആ ക്യാഷിയര്‍ പറഞ്ഞത് ശരിയായിരുന്നു. നോക്കുമ്പോള്‍ ആയിരം ഡോളര്‍ പോലെ തന്നെയുണ്ടായിരുന്നു. എന്നാല്‍ ഒന്ന് കൂടി പരിശോധിച്ചപ്പോഴാണ് ശരിക്കും കാര്യങ്ങള്‍ മനസ്സിലായതെന്നും ഹെന്റി പറഞ്ഞു.

5

ലോട്ടോ 6/49 ടിക്കറ്റാണ് താന്‍ എടുത്തിരുന്നത്. പരിശോധനയിലെ ഫലം കണ്ട് ഞാനാകെ ഞെട്ടിപ്പോയി. ഒരു മില്യണാണ് തനിക്ക് അടിച്ചിരിക്കുന്നതെന്ന് മനസ്സിലായത്. ഗോള്‍ ബോള്‍ നറുക്കെടുപ്പിലാണ് ഈ സമ്മാനം അടിച്ചത്. ആറ് കോടിയില്‍ അധികം വരും ഈ തുക. ഇത്രയും വലിയൊരു തുക തനിക്ക് അടിക്കുകയോ, ശരിക്കും ആശ്ചര്യമായിരുന്നു. ദേഹത്ത് പല നുള്ളി നോക്കിയാണ് ഇത് സത്യമാണെന്ന് ഉറപ്പിച്ചതെന്നും, അതിലൊന്നും ഞാന്‍ വിശ്വസിച്ചിരുന്നില്ലെന്നും ഹെന്റി പറഞ്ഞു.

6

വാക്കുകള്‍ മുറിഞ്ഞ് പോകുന്ന അവസ്ഥയിലായിരുന്നു ഞാന്‍. ലോട്ടോ 6/49 ടിക്കറ്റുകള്‍ അത് തുടങ്ങിയ സമയം മുതല്‍ ഞാന്‍ വാങ്ങുന്നുണ്ട്. ഇപ്പോഴത് തന്റെ പ്രിയപ്പെട്ട ലോട്ടറിയാണ്. ഈ പണം കൊണ്ട് ചില കാര്യങ്ങള്‍ എനിക്ക് ചെയ്യാനുണ്ട്. കുടുംബത്തെയും കൊണ്ട് ഒരു ഗംഭീര ആഘോഷവും, ഒപ്പം ഒരു ഡിന്നറും പ്ലാന്‍ ചെയ്തിട്ടുണ്ട്. പുതിയൊരു ബൈക്ക് വാങ്ങാനാണ് പ്ലാന്‍. അതാണ് തന്റെ സ്വപ്നം. ആ സ്വപ്നം ഈ ലോട്ടറി കൊണ്ടാണ് സാധ്യമായത്. ഒഎല്‍ജി സെന്ററിലെത്തി ഹെന്റി സമ്മാനം കൈപറ്റി. ഹാരോയിലെ കിംഗ് സ്ട്രീറ്റിലെ കോളോണിയല്‍ വെറൈറ്റിയില്‍ നിന്നാണ് ഈ ടിക്കറ്റ് ഹെന്റി വാങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+