Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതല്ലേ ഭാഗ്യം, ആഴ്ച്ചയില്‍ ലോട്ടറി എടുത്തിട്ടും അടിച്ചില്ല: ഭാഗ്യമെത്തിയത് കോടികളുടെ രൂപത്തില്‍!!

ടൊറന്റോ: നമ്മള്‍ എത്രത്തോളം ഭാഗ്യവാന്മാരാണ്. അത്ര കൃത്യമായി പറയാന്‍ പറ്റില്ല. നമ്മുടെ പ്രവര്‍ത്തികള്‍ എത്രത്തോളം നമുക്ക് തന്നെ ഗുണം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് എല്ലാം ഇരിക്കുന്നത്. നമ്മള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ തിരിച്ച് അതുപോലെ നല്ല കാര്യമായി ജീവിതത്തില്‍ സംഭവിച്ചാല്‍ ഭാഗ്യം കൂടെയുണ്ട് എന്ന് ഉറപ്പിക്കാം. എങ്കില്‍ ഈ കനേഡിയക്കാരന്‍ ഒരു മഹാഭാഗ്യവാനാണ്.

ജീവിതത്തില്‍ ഒരുപാട് സ്വപ്‌നങ്ങള്‍ ഈ മനുഷ്യനുണ്ടായിരുന്നു. അതൊക്കെ നടക്കുമോ എന്ന് പോലും ഈ പാവത്തിന് അറിയില്ലായിരുന്നു. എന്നാല്‍ ഇനിയെല്ലാം അദ്ദേഹത്തിന് നടത്തിയെടുക്കാം. അതെങ്ങനെ എന്ന് വിശദമായി പരിശോധിക്കാം.....

1

image credit: OLG

ജീവിതം തന്നെ വലിയൊരു ലോട്ടറിയാണ് എന്നാണ് പറയുക. എങ്കില്‍ ഈ കനേഡിയക്കാരനും അതങ്ങനെ തന്നെയാണ്. ആ ലോട്ടറി ഇന്നൊരു മഹാഭാഗ്യത്തിന്റെ രൂപത്തില്‍ ആല്‍ബര്‍ട്ട് മക്‌ഡെര്‍മറ്റിന്റെ മുന്നില്‍ ഉദിച്ചുയര്‍ന്നിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കും മുമ്പേ അയാളുടെ ജീവിതം ഏഴാം സ്വര്‍ഗത്തിലെത്തി കഴിഞ്ഞിരുന്നു. അത്രയ്ക്ക് വലിയൊരു ഭാഗ്യമാണ് ആല്‍ബര്‍ട്ടിനെ തേടിയെത്തിയത്. ഇത് എങ്ങനെ അടിച്ചു ഈ ബംപര്‍ എന്ന് ചോദിച്ചാല്‍ പറയാന്‍ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്.

2

വലിയൊരു സിനിമാ കഥപോലെയാണ് ജീവിതം എന്ന് ആല്‍ബര്‍ട്ട് മക്‌ഡെര്‍മറ്റിന് പറയാനുണ്ടാവും. കാരണം ഒരു വണ്ടര്‍ പോലെയാണ് ഇയാളുടെ ജീവിതത്തിലേക്ക് ഈ ബംപര്‍ കടന്നുവന്നിരിക്കുന്നത്. അടുത്തുള്ള കടയില്‍ ഒന്ന് നിര്‍ത്താന്‍ തീരുമാനിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിയത്. ഇത്തരത്തിലൊരു ഭാഗ്യം ആര്‍ക്കെങ്കിലും ഉണ്ടാവുമോ എന്ന് പോലും പറയാനാവില്ല. ഒന്താരിയോയിലാണ് ആല്‍ബര്‍ട്ട് താമസിക്കുന്നത്. പുറത്തേക്ക് ഒന്ന് പോയപ്പോഴാണ് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ അദ്ദേഹം കാര്‍ നിര്‍ത്തിയത്. എക്കാലത്തും ഓര്‍ത്തുവെക്കാവുന്ന ഒരു കാര്യമായി അത് മാറിയിരിക്കുകയാണ്.

3

ഒന്താരിയോയിലെ മാഡോക് സ്വദേശിയാണ് ആല്‍ബര്‍ട്ട്. ഒരു രസകരമായ ദിവസമായിരുന്നു ആ ലോട്ടറി എടുത്തതെന്ന് അദ്ദേഹ ംപറയുന്നു.സാന്റാ ക്ലോസ് പരേഡ് കാണാന്‍ പോയതാണ് അദ്ദേഹം. ക്രിസ്മസ് വേളയില്‍ അത് വളരെ ആവേശം നല്‍കുന്നതാണ്. ആ സമയത്താണ് നല്ലൊരു ദാഹം വന്നത്. എന്തായാലും പുറത്ത് വന്നതല്ലേ, കുറച്ച് മധുരവും, എന്നാല്‍ കുടിച്ചാല്‍ ഒരു സുഖവും തോന്നുന്ന തരത്തിലുള്ള ഒരു എനര്‍ജി ഡ്രിങ്ക് വേണമെന്ന് ഒരു ആഗ്രഹം ആല്‍ബര്‍ട്ടിനുണ്ടായി. അങ്ങനെയാണ് അദ്ദേഹം സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് എത്തുന്നത്. സ്ലര്‍പ്പീസ് വാങ്ങാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

4

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍

സൂപര്‍ മാര്‍ക്കറ്റില്‍ വെച്ചാണ് ആ ടിക്കറ്റ് ഞങ്ങള്‍ പരിശോധിച്ചതെന്ന് ആല്‍ബര്‍ട്ട് പറയുന്നു. എല്ലാ ആഴ്ച്ചയും അദ്ദേഹം ടിക്കറ്റെടുക്കാറുണ്ട്.. എന്നാ്ല്‍ ഇത്തവണ ടിക്കറ്റ് സ്‌കാന്‍ ചെയ്ത് നോക്കിയപ്പോള്‍ ആല്‍ബര്‍ട്ട് തന്നെ അമ്പരന്ന് പോയിരുന്നു. അവസാന ഏഴ് നമ്പറുകളില്‍ ആറും ഇവര്‍ക്ക് ശരിയായി വന്നു. അതും ഓര്‍ഡറിലായിരുന്നു ഈ നേട്ടമെത്തിയത്. നവംബര്‍ എട്ടിനായിരുന്നു ആല്‍ബര്‍ട്ടിനെ തേടി ആ മഹാഭാഗ്യമെത്തിയത്. ഒരു ലക്ഷം കനേഡിയന്‍ ഡോളറായിരുന്നു സമ്മാനം. ലോട്ടോ മാക്‌സ് ടിക്കറ്റാണ് ആല്‍ബര്‍ട്ട് എടുത്തിരുന്നത്. ആ ടിക്കറ്റ് അദ്ദേഹത്തിന്റെ തലവര തന്നെ മാറ്റിയിരിക്കുകയാണ്.

5

അത്രയും തുക ഒരുമിച്ച് കിട്ടുമെന്ന് അറിഞ്ഞപ്പോള്‍ താനാകെ അമ്പരന്ന് പോയെന്ന് ആല്‍ബര്‍ട്ട് പറയുന്നു. എനിക്ക് അതില്‍ എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണാന്‍ പോലും അറിയില്ലായിരുന്നു. താന്‍ ഉടനെ തന്നെ ഭാര്യയെ വിളിക്കാനാണ് ശ്രമിച്ചത്. അവളെ ഇക്കാര്യം അറിയിക്കാനായിരുന്നു ശ്രമം. കൈകാണിച്ച് അവളെ വിളിച്ചു. കാര്യം അറിഞ്ഞപ്പോള്‍ അവള്‍ ആകെ ഷോക്കിലായി പോയി. അവള്‍ ഒരിക്കലും പറഞ്ഞ കാര്യങ്ങളൊന്നും വിശ്വസിച്ചില്ലെന്നും ആല്‍ബര്‍ട്ട് പറഞ്ഞു. ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് ആല്‍ബര്‍ട്ട് പണം വാങ്ങിയത്. സ്‌കാര്‍സ്‌ബ്രോയിലെ മോര്‍ണിങ് സൈഡ് അവന്യുവിലെ വിബി നെയിബര്‍ഹുഡ് വെറൈറ്റിയില്‍ നിന്നാണ് ഈ ടിക്കറ്റെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+