Get Updates
Get notified of breaking news, exclusive insights, and must-see stories!

എത് പ്രശ്‌നത്തിനും ഓടിയെത്തും; ഇവര്‍ക്കിത് ദൈവത്തിന്റെ സമ്മാനം, ഒറ്റരാത്രി കൊണ്ട് കോടിപതികള്‍

ടൊറന്റോ: മറ്റുള്ളവരെ സഹായിക്കുന്നവര്‍ക്ക് എന്ത് ലഭിക്കും. പുണ്യം കിട്ടും എന്നാണല്ലോ പറയാറുള്ളത്. എങ്കില്‍ അത് സത്യമാണെന്ന് പറയേണ്ടി വരും. നമ്മുടെ ചുറ്റിലും എന്ത് ദുരന്തം നടന്നാലും ആദ്യം ഓടിയെത്തുന്നവരാണ് ഫയര്‍ ഫോഴ്‌സുകാര്‍. പലരുടെയും ജീവന്‍ തന്നെ രക്ഷിക്കാന്‍ ഇതിലൂടെ അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ക്ക് സാധിക്കാറുണ്ട്.

അതുകൊണ്ട് ദൈവത്തിന്റെ പ്രതിപുരുഷന്മാരാണ് ഇവര്‍ എന്ന് പലരും വിളിക്കാറുണ്ട്. ഇപ്പോഴിതാ ആ നല്ല സേവനങ്ങള്‍ക്ക് എല്ലാമുള്ള പ്രതിഫലം അവര്‍ക്ക് ലഭിച്ചിരിക്കുകയാണ്. ഒരു കൂട്ടം അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ക്ക് ബംപര്‍ ലോട്ടറി അടിച്ചിരിക്കുകയാണ്. ആ നേട്ടം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. നേട്ടം വിശദമായി പരിശോധിക്കാം....

1

image credit: olg

ലോട്ടറിയില്‍ വലിയ വിശ്വാസമുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ക്കാണ് സമ്മാനം അടിച്ചിരിക്കുന്നത്. ഇവര്‍ സ്ഥിരമായി ലോട്ടറി എടുക്കുന്നവരാണ്. എന്നും സമ്മാനം അടിക്കുമെന്ന് മനസ്സില്‍ പ്രതീക്ഷിക്കാറുമുണ്ട്. അങ്ങനെയുള്ള പ്രാര്‍ത്ഥനകളാണ് ഇവരെ ബംപറിലേക്ക് നയിച്ചത്. ഏഴ് അഗ്നിശമസേനാ പ്രവര്‍ത്തകരുടെ ഒരു ഗ്രൂപ്പിനാണ് ബംപര്‍ അടിച്ചിരിക്കുന്നത്. അതേസമയം ഇവര്‍ക്ക് ഇപ്പോഴും നേട്ടങ്ങളൊന്നും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. അവിശ്വസനീയമായ ഒരു തുകയാണ് ഇവര്‍ക്ക് അടിച്ചിരിക്കുന്നത്.

2

എന്തായാലും കിട്ടിയ തുക പങ്കിടാനുള്ള ശ്രമത്തിലാണ് ഈ ഏഴുപേരും. ലോട്ടറി ടിക്കറ്റിലും ഇത് ഏഴ് പേര്‍ക്കായിട്ടുള്ള സമ്മാനമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മില്യണ്‍ കനേഡിയന്‍ ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി അടിച്ചിരിക്കുന്നത്. ആറ് കോടി ഏഴ് ലക്ഷം രൂപയില്‍ അധികം വരും ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍. കാനഡയില്‍ എന്ത് അപകടമുണ്ടായാലും സഹായവുമായി എത്തുന്ന ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് ഇവര്‍. ഒട്ടാവയിലെ ഏറ്റവും മികച്ച അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

3

അത്രയും നല്ലൊരു ഗ്രൂപ്പിന് ദൈവമായി നല്‍കിയ സമ്മാനമാണ് ഈ കോടികള്‍ എന്ന് നിസ്സംശയം പറയാം. ഒന്താരിയോ ലോട്ടറി ആന്‍ഡ് ഗെയിമിംഗ് കോര്‍പ്പറേഷന്റെ ലോട്ടോ മാക്‌സ്, ലോട്ടോ 6/49, എന്നീ ലോട്ടറികള്‍ ഇവര്‍ സ്ഥിരമായി എടുക്കാറുണ്ട്. ഒഎല്‍ജി ടിക്കറ്റ് ഭാഗ്യം കൊണ്ടുവരുമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ സൗഹൃദ കൂട്ടങ്ങള്‍ ചേര്‍ന്ന് ഒഎല്‍ജി ടിക്കറ്റ് എടുക്കാറുണ്ട്. അത്രയും ആത്മാര്‍ത്ഥതയോടെ ഇവര്‍ ടിക്കറ്റ് എടുക്കുന്നതിനെയാണ് ഇപ്പോള്‍ ഭാഗ്യം കടാക്ഷിച്ചത്. ഈ ഗ്രൂപ്പ് ഒന്നാകെ ഇപ്പോള്‍ ആവേശത്തിലാണ്.

4

വില്യം റസല്‍, ഡാനിയല്‍ കൂക്കി, ജെയിംസ് ബോവ്മാന്‍, ഷോണ്‍ ഫ്രാന്‍സിസ് കാരി, ജെഫ്രി ഫാരിസ്, സെബാസ്റ്റ്യന്‍ ഫോര്‍ണിയര്‍ കോട്ടെ, ഷോണ്‍ മക്‌ഡൊണാള്‍ഡ് എന്നിവരാണ് ബംപറടിച്ച ഭാഗ്യവാന്‍മാര്‍. ഇവര്‍ കാനഡയിലെ വിവിധ ഇടങ്ങളില്‍ നിന്നുള്ളവരാണ്. നാല് പേര്‍ ക്യൂബെക്കില്‍ നിന്നുള്ളവരാണ്. വില്യം റസ്സലാണ് ടിക്കറ്റിന്റെ കാര്യങ്ങള്‍ അടക്കം നോക്കിയിരുന്നത്. ലോട്ടോ പൂള്‍ ടിക്കറ്റ് നിരന്തരം അദ്ദേഹം പരിശോധിച്ചിരുന്നു. ഇത്രയും വലിയൊരു നേട്ടം ആദ്യം അറിഞ്ഞതും റസ്സലാണ്. ഫോണില്‍ ചെക് ചെയ്ത് നോക്കുമ്പോഴായിരുന്നു ഈ നേട്ടം അദ്ദേഹം അറിഞ്ഞത്.

5

ടിക്കറ്റ് പരിശോധിക്കുമ്പോള്‍ ഒപ്പം ഷോണ്‍ മക്‌ഡൊണാള്‍ഡും ഉണ്ടായിരുന്നു. ഒഎല്‍ജി ആപ്പില്‍ ടിക്കറ്റ് പരിശോധിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍. ഷോണിനോട് ഈ സമയം സംസാരിക്കുന്നുണ്ട്. ആ സമയത്താണ് ബിഗ് വിന്നര്‍ എന്ന് എഴുതി കാണിക്കുന്നത്. ഉടനെ തന്നെ ഷോണിനെ വിളിച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. കാരണം ആ നേട്ടം എനിക്ക് വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ലായിരുന്നു. ഷോണ്‍ നോക്കി ഉറപ്പിച്ചപ്പോഴാണ് ലോട്ടറി അടിച്ചെന്ന് മനസ്സിലായത്. തുടര്‍ന്ന് ബാക്കിയയുള്ളവരെ വിളിച്ച് സര്‍പ്രൈസ് വാര്‍ത്ത അറിയിക്കുകയായിരുന്നു.

6

വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?

ജെയിംസ് ബോമാനുമായും, സെബാസ്റ്റിയന്‍ ഫോര്‍ണിയര്‍ കോട്ടെയുമായി സംസാരിച്ച ശേഷം, ഞങ്ങള്‍ നാലുപേരും അടുത്ത് തന്നെയുള്ള ഒരു കടയിലേക്ക് കാറെടുത്ത് പോയി. തുടര്‍ന്ന് ടിക്കറ്റ് പരിശോധിച്ചത് അവിടെ വെച്ചാണ്. സമ്മാനം അടിച്ചെന്ന് ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളെല്ലാവരും ആവേശത്തോടെ തുള്ളിച്ചാടുകയായിരുന്നുവെന്നും മക്‌ഡൊണാള്‍ഡ് പറഞ്ഞു. ടൊറന്റോയിലെ ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് ഞങ്ങള്‍ സമ്മാനം വാങ്ങിയത്. ഈ ഗ്രൂപ്പില്‍ ഷോണ്‍ ഫ്രാന്‍സിസ് വെറും ആഴ്ച്ചകള്‍ക്ക് മുമ്പാണ് ചേര്‍ന്നത്. താന്‍ ഒരു തീപ്പിടുത്തമുണ്ടായി പോകുമ്പോഴാണ് ഈ വാര്‍ത്ത അറിഞ്ഞതെന്നും, വിശ്വസിക്കാനായില്ലെന്നും കാരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+