Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം അന്വേഷിച്ചെത്തിയ ജന്മം; സൗജന്യമായി കിട്ടിയ ടിക്കറ്റിന് സമ്മാനമടിച്ചു, കോടീശ്വരനായി യുവാവ്

ടൊറന്റോ: ഭാഗ്യം ഇങ്ങനെയും വരുമോ? കാനഡയിലെ ഒരു യുവാവ് ചോദിക്കുന്നതാണിത്. കാരണം ഇയാള്‍ക്കൊരു വമ്പന്‍ സമ്മാനം അടിച്ചിരിക്കുകയാണ്. കനേഡിയന്‍ ലോട്ടറിയിലൂടെയാണിത്. പക്ഷേ ഭാഗ്യമില്ലാത്തത് കാരണം വന്‍ നിരാശ വന്ന് നില്‍ക്കുമ്പോഴാണ് ഇങ്ങനൊരു മഹാഭാഗ്യം ഇയാളുടെ ജീവിതത്തിലേക്ക് വന്നത്. അതും ഫ്രീ പ്ലേ ടിക്കറ്റിന്റെ രൂപത്തില്‍.

ആര്‍ക്കും അങ്ങനെ സമ്മാനം ഇത്തരം ടിക്കറ്റുകളില്‍ അടിക്കാറില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന് തന്നെ പറയാം. പക്ഷേ ജീവിതത്തില്‍ ഭാഗ്യം എപ്പോള്‍ വേണമെങ്കിലും കടന്നുവരാന്‍ നില്‍ക്കുന്ന ഒരാള്‍ക്ക് പക്ഷേ ഇതൊന്നും ഒരു തടസ്സമായിരുന്നില്ല. ഏറ്റവും ഭാഗ്യം നിറഞ്ഞ ആ നിമിഷത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്....

1

image credit: olg

കാനഡയിലെ ഒന്താരിയോയില്‍ നിന്നുള്ള റയാന്‍ ഓത്മാന്‍ എന്നയാളുടെ തലവരയാണ് നിമിഷ നേരം കൊണ്ട് മാറി മറിച്ചത്. ഇയാള്‍ ലോട്ടറി ടിക്കറ്റുകളുടെ പരിശോധനയില്‍ ലഭിച്ചത് ഒരു ഫ്രീ പ്ലേ ടിക്കറ്റാണ്. സാധാരണ തീരെ ഭാഗ്യമില്ലാത്തവയായിട്ടാണ് ഫ്രീ പ്ലേ ടിക്കറ്റിനെ കാണാറുള്ളത്. ഒരു ലോട്ടറി ടിക്കറ്റിലെ രണ്ടോ മൂന്നോ നമ്പര്‍ ശരിയായാല്‍ നിങ്ങള്‍ക്ക് ഫ്രീ പ്ലേ ടിക്കറ്റ് ലഭിക്കും. അതായത് സൗജന്യമായി ഒരു ടിക്കറ്റ് ലഭിക്കും. ഇത് ഏതെങ്കിലും കടയില്‍ കാണിച്ചാല്‍ അവിടെ നിന്നാണ് ആ വ്യക്തിക്ക് ലോട്ടറി ടിക്കറ്റ് സൗജന്യമായി ലഭിക്കുക.

2

ഈ സൗജന്യ ടിക്കറ്റുകള്‍ പലപ്പോഴും ദൗര്‍ഭാഗ്യം കൊണ്ടുവരുന്നവയാണ്. ആര്‍ക്കും അങ്ങനെ അടിക്കാറില്ല. എന്നാല്‍ റയാന് അത് ഭാഗ്യ ടിക്കറ്റായി വരികയായിരുന്നു. സൗജന്യ ടിക്കറ്റില്‍ ഒന്ന് ഫലം പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു റയാന്‍. ഒന്നും അടിക്കില്ലെന്ന നിരാശയോടെയാണ് റയാന്‍ ഫലം പരിശോധിച്ചത്. എന്നാല്‍ ഭാഗ്യം തൊട്ടുമുന്നിലുണ്ടായിരുന്നു. ബംപറിന് തൊട്ടടുത്ത് വരെ റയാന്‍ എത്തുകയും ചെയ്തു. ഒന്താരിയോയിലെ ബ്രാംപ്ടണ്‍ സ്വദേശിയാണ് റയാന്‍. കഴിഞ്ഞ ഒരു മാസമായി ഇടവിട്ട ദിവസങ്ങളിലായി ലോട്ടറി എടുക്കാറുണ്ട് ഇയാള്‍.

3

ചിലപ്പോള്‍ എടുക്കും, ചിലപ്പോള്‍ എടുക്കില്ല എന്ന മനോഭാവക്കാരനാണ് റയാന്‍. എന്തായാലും ചുരുങ്ങിയ കാലം കൊണ്ട് യുവാവിന്റെ ജീവിതം മാറി മറിഞ്ഞിരിക്കുകയാണ്. എല്ലാ ലോട്ടറിയെടുക്കുന്നവരെയും പോലെ ഇത്തവണ റയാന് ലഭിച്ചത് ഫ്രീ പ്ലേ ടിക്കറ്റാണ്. ഈ ടിക്കറ്റ് 2022 നവംബര്‍ 15ന്റെ നറുക്കെടുപ്പിനായി ഉപയോഗിക്കുകയായിരുന്നു. എന്തായാലും പിന്നീടങ്ങോട്ട് ഭാഗ്യമായിരുന്നു. സ്വയം തൊഴില്‍ കണ്ടെത്തി ജീവിക്കുകയാണ് റയാന്‍. വീട്ടിലെത്തിയാണ് ടിക്കറ്റ് പരിശോധിച്ചത്. ഒഎല്‍ജി ആപ്പില്‍ ടിക്കറ്റ് സ്‌കാന്‍ ചെയ്ത് പരിശോധിക്കുമ്പോള്‍ റയാന്റെ മുഖത്താകെ അമ്പരപ്പായിരുന്നു.

4

കശുവണ്ടിക്ക് ഇങ്ങനെയും ഗുണങ്ങളോ; ഈ വിധത്തില്‍ ഒന്ന് കഴിച്ച് നോക്കൂ, മാറ്റം ഉടന്‍ അറിയാം

തന്റെ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ ആകെ ഞെട്ടിയിരിക്കുകയായിരുന്നു റയാന്‍. കണ്ട കാര്യങ്ങള്‍ വിശ്വസിക്കാന്‍ പോലും ഇയാള്‍ക്ക് സാധിച്ചിട്ടില്ല. എന്തോ തെറ്റുപറ്റിയിട്ടുണ്ടെന്നാണ് താന്‍ കരുതിയത്. തുടര്‍ന്ന് ഒരുപാട് തവണ ആ ടിക്കറ്റ് സ്‌കാന്‍ ചെയ്ത് നോക്കി. ഒരിക്കലും സമ്മാനം അടിക്കില്ലെന്ന ഉറപ്പായിരുന്നു വീണ്ടും പരിശോധിക്കാന്‍ റയാനെ പ്രേരിപ്പിച്ചത്. മൂന്ന് തവണ പരിശോധിച്ചപ്പോഴാണ് തനിക്ക് സത്യം മനസ്സിലായതെന്ന് റയാന്‍ പറയുന്നു. ഒടുവില്‍ സമ്മാനം അടിച്ചതായി താന്‍ ഉറപ്പിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.

5

അതേസമയം റയാന്‍ ബംപര്‍ സമ്മാനമല്ല അടിച്ചത്. രണ്ടാം സമ്മാനമാണ് അടിച്ചിരിക്കുന്നത്. ലോട്ടോ മാക്‌സ് ടിക്കറ്റിലായിരുന്നു നേട്ടം. 1.8 ലക്ഷം കനേഡിയന്‍ ഡോളറാണ് സമ്മാനമായി കിട്ടിയിരിക്കുന്നത്. 10 കോടിയില്‍ അധികം രൂപയാണ് സമ്മാനമായി ലഭിക്കുക. തനിക്ക് ഇത്രയും വലിയൊരു തുക ഫ്രീ പ്ലേ ടിക്കറ്റിലാണ് അടിച്ചതെന്ന് റയാന്‍ പറയുന്നു. ടൊറന്റോയിലെ ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് റയാന്‍ സമ്മാനം വാങ്ങിയത്. അതേസമയം ഈ പണം ഉപയോഗിച്ച് ഉടന്‍ തന്നെ കാര്യങ്ങളൊന്നും ചെയ്യാന്‍ പ്ലാനില്ലെന്ന് റയാന്‍ പറഞ്ഞു. കുറച്ച് കഴിഞ്ഞ് മാത്രമേ അതിനെ കുറിച്ച് ആലോചിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+