ഭാഗ്യം വരുന്ന വഴി നോക്കണേ, രണ്ടാം തവണയും ദമ്പതിമാര്‍ക്ക് ബംപര്‍; അടിച്ചത് കോടികള്‍
ടൊറന്റോ: അടിക്കുന്നെങ്കില്‍ ബംപര്‍ തന്നെ അടിക്കണം. ഒറ്റ ലോട്ടറിയോടെ ജീവിതം തന്നെ സെറ്റാകും. പക്ഷേ രണ്ട് ബംപര്‍ ഒരാള്‍ക്ക് അടിച്ചാലോ. എങ്കില്‍ അംബാനിയായി നമുക്ക് ജീവിക്കാം. ഭാഗ്യം അയാള്‍ക്കൊപ്പം താമസമാണെന്ന് നമുക്ക് ഉറപ്പിച്ച് പറയാം. കാരണം ഒരു ലോട്ടറി അടിക്കുക എന്നത് തന്നെ പലര്‍ക്കും ജീവിത കാലം മുഴുവന്‍ ലോട്ടറി എടുത്താലും നടക്കാത്ത കാര്യമാണ്.
അപ്പോള്‍ രണ്ട് ലോട്ടറി അടിച്ചാല്‍ എങ്ങനെയുണ്ടാവും. അത് ഒന്നൊന്നര ഭാഗ്യത്തിന്റെ സൂചനയാണെന്ന് നമുക്ക് ഉറപ്പിക്കാം. കാനഡയില്‍ നിന്നാണ് ഇപ്പോള്‍ അത്തരമൊരു വാര്‍ത്തയെത്തിരിക്കുന്നത്. ഇവിടെ ഒരു ദമ്പതിമാര്‍ക്ക് ഡബിള്‍ ബംപറാണ് അടിച്ചിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

image credit: olg
കാനഡയിലെ കര്‍ട്ടിസ് സ്വദേശികളായ ദമ്പതിമാര്‍ക്കാണ് ഡബിള്‍ ബംപറടിച്ചിരിക്കുന്നത്. ക്ലാരിങ്ടണ്‍ മേഖലയിലാണ് ഇവര്‍ താമസിക്കുന്നത്. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ഇവര്‍ക്ക് ലോട്ടറിയടിക്കുന്നത്. റോബര്‍ട്ട്-അമാന്‍ഡ ആന്‍ ഡുച്ചീന്‍ ദമ്പതിമാര്‍ക്കാണ് ഇപ്പോള്‍ അപ്രതീക്ഷിതമായി വീണ്ടും ഭാഗ്യം തേടിയെത്തിയത്. ആദ്യ ഇവര്‍ക്ക് അടിച്ചത് അഞ്ച് ലക്ഷം കനേഡിയന്‍ ഡോളറാണ്. ഇന്‍സ്റ്റന്റ് ഹൈ റോളറിലായിരുന്നു ഇവര്‍ക്ക് ബംപറടിച്ചത്. ഇതില്‍ മൂന്ന് കോടിയിലേറെ രൂപയാണ് ലഭിച്ചത്. 2022 നവംബറിലായിരുന്നു റോബര്‍ട്ടിനും കുടുംബത്തിനും ഇങ്ങനൊരു ഭാഗ്യം ലഭിച്ചത്.

ജനുവരിയില്‍ അവരെ തേടിയാണ് ഭാഗ്യം വീണ്ടുമെത്തിയത്. ഇത്തവണ രണ്ടര ലക്ഷം കനേഡിയന്‍ ഡോളറാണ് ഇന്‍സ്റ്റന്റ് ജാക്‌പോട്ടിലൂടെ ലഭിച്ചത്. ഒരു കോടി 52 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമായിരുന്നു ഈ തുക. ഇന്‍സ്റ്റന്റ് ജാക്‌പോട്ട് കടയില്‍ കണ്ടപ്പോള്‍ വാങ്ങി പോയതാണ്. അവിടെ തന്നെ ഉള്ളില്‍ എന്താണ് ഉള്ളതെന്ന് പരിശോധിച്ചത്. തനിക്ക് വീണ്ടും ലോട്ടറിയടിച്ചെന്ന് അതിലൂടെയാണ് മനസ്സിലായത്. നിര്‍ത്താതെ ചിരിക്കുകയായിരുന്നു താനെന്ന് റോബര്‍ട്ട് പറയുന്നു. താന്‍ ശരിക്കും ഞെട്ടിപ്പോയിരുന്നുവെന്നും റോബ് പറയുന്നു.

ഇവര്‍ക്ക് വീണ്ടും ലോട്ടറി അടിച്ചിരിക്കുന്നത് എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. രണ്ടര ലക്ഷം ഡോളറാണ് സമ്മാനം അടിച്ചിരിക്കുന്നത്. ഒരു കോടി 52 ലക്ഷം രൂപയധില്‍ അധികമാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടുക. റോബര്‍ട്ട് ഈ മഹാഭാഗ്യം തേടിയെത്തിയത് പറഞയാനായി നേരെ വിളിച്ചത് അമാന്‍ഡയയെയാണ്. രണ്ടാമതും സമ്മാനം അടിച്ചുവെന്ന് എത്ര പറഞ്ഞിട്ടും എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ ടിക്കറ്റ് കാണിച്ചപ്പോള്‍ മാത്രമാണ് വിശ്വസിക്കാന്‍ തയ്യാറായതെന്ന് അമാന്‍ഡ പഞ്ഞു. ആദ്യത്തെ തവണയേക്കാള്‍ അവിശ്വസനീയമായിരുന്നു കാര്യങ്ങളെന്നും അവര്‍ പറഞ്ഞു.

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍
ആദ്യത്തെ ലോട്ടറി വിജയത്തിന്റെ ആവേശം ഞങ്ങളെ വിട്ട് പോയിരുന്നില്ല. അതിന്റെ ലഹരിയില്‍ ഞങ്ങള്‍ അങ്ങനെ നില്‍ക്കുകയായിരുന്നു. ആ സമയത്താണ് വീണ്ടും സമ്മാനമടിച്ചത്. പണത്തിന്റെ വിലയെന്താണെന്ന് ശരിക്കും ഞങ്ങള്‍ ഈ ബംപര്‍ അടിച്ചതിലൂടെയാണ് അറിഞ്ഞത്. എത്രത്തോളം നീണ്ടുനില്‍ക്കുമോ, അത്രത്തോളം നീളമേറിയതാവണം ഈ ജയം. ഇത് തന്റെ കുടുംബത്തിലെ നല്ല ഭാവിക്ക് ഉപകരിക്കുമെന്ന് അമാന്‍ഡ പറഞ്ഞു. ഹൈവേ രണ്ടിലെ ക്ലാരിങ്ടണ്‍ കണ്‍വീനിയസ് സെന്ററില്‍ നിന്നാണ് ഈ ടിക്കറ്റ് റോബ് വാങ്ങിയത്.

അതേസമയം ലോസ്‌കോ കൗണ്‍ിയില്‍ ഒരാള്‍ക്കും ഇതുപോലെ ബംപറടിച്ചിരിക്കുകയാണ്. അഞ്ച് ലക്ഷമാണ് 51കാരനായ ജേതാവിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ സ്വന്തം വിവരങ്ങള്‍ ഇയാള്‍ പുറത്തുവിട്ടില്ല. മിഷിഗണ്‍ ലോട്ടറിയുടെ പെര്‍ഫെക്ട് ഗിഫ്റ്റ് ഇന്‍സ്റ്റന്റ് ലോട്ടറിയിലാണ് ഇയാള്‍ക്ക് സമ്മാനം അടിച്ചത്. തനിക്ക് ഇത്രയും വലിയ തുക കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഒന്നും തീരുമാനിച്ചിട്ടില്ല. ഇത് കൊണ്ട് അടിച്ച് പൊളിക്കാനാണ് തീരുമാനമെന്നും ഇയാള്‍ പറഞ്ഞു. മൈനേഴ്‌സ് ഗ്രോവില്‍ നിന്നാണ് ഈ ടിക്കറ്റ് ഇയാള്‍ വാങ്ങിയത്. സമ്മാനം അടിച്ചെന്ന് അറിഞ്ഞത് തന്നെ അടുത്ത ദിവസമാണ്. തനിക്ക് അഞ്ച് ലക്ഷം അടിച്ചെന്ന് ഉറപ്പിച്ചത്, ഭാര്യ കൂടി പരിശോധിച്ച ശേഷമാണെന്നും യുവാവ് പറഞ്ഞു.












Click it and Unblock the Notifications