Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയില്‍ മുസ്ലിം പള്ളിയില്‍ അക്രമം: പ്രതി പിടിയില്‍, ശരണ്‍ കരുണാകരന്‍ മലയാളിയോ

ടൊറന്റോ: കാനഡയില്‍ മുസ്ലിം പള്ളിക്ക് നേരെ ആക്രമം നടത്തിയ പ്രതി പിടിയില്‍. പള്ളിയില്‍ പ്രാർത്ഥനയ്ക്കായി എത്തിയവർക്ക് നേരെ കാർ ഓടിച്ച് കയറ്റാന്‍ ശ്രമിച്ച ഇദ്ദേഹം ഇസ്ലാം വിരുദ്ധ വംശീയ പരാമർശം നടത്തുകയായിരുന്നു. ശരണ്‍ കരുണാകരന്‍ എന്നയാളാണ് അറസ്റ്റിലായതെന്നാണ് കനേഡിയന്‍ പൊലീസ് വ്യക്തമാക്കുന്നുണ്ട്. ഏപ്രിൽ 6-ന് രാവിലെ 6.55-ഓടെ ടൊറന്റോയിലെ ഒരു പട്ടണമായ മർഖാമിലെ ഒരു പള്ളിയില്‍ പ്രതിയെത്തി അക്രമം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

"പ്രതിയായ പുരുഷൻ ഒരു വാഹനത്തിൽ വിശ്വാസികളുടെ നേരെ ഡ്രൈവ് ചെയ്യുകയും ഭീഷണികളും മതപരമായ അധിക്ഷേപങ്ങള്‍ നടത്തുകയും ആക്രോശിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു. പള്ളിയുടെ പരിസരം വിടുന്നതിന് മുമ്പ് സംശയാസ്പദമായ രീതിയിൽ പാർക്കിംഗ് സ്ഥലത്തോടെ ഇയാള്‍ വാഹനമോടിച്ചു," പൊലീസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.

 sharan

സംഭവത്തില്‍ വലിയ വിമർശനമാണ് ഉയർന്ന് വരുന്നത്. കനേഡിയന്‍ വാണിജ്യവകുപ്പ് മന്ത്രി മേരി നഗ് അക്രമത്തെ കടുത്ത ഭാഷയില്‍ അപലപിച്ചു. ഇത്തരത്തിലുള്ള വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്ക് കനേഡിയന്‍ സമൂഹത്തില്‍ ഇടമുണ്ടാകില്ലെന്നും അക്രമിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'മര്‍ഖമിലെ ഇസ്‌ലാമിക് സമൂഹത്തിന് നേരെ നടന്ന ആക്രമണാത്മകവും വംശീയ സ്വഭാവവുമുള്ള കുറ്റകൃത്യം എന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു. കാനഡയിലെ മുസ്‌ലിം ജനങ്ങളോട് പറയുന്നു, ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്,' മേരി നഗ് ട്വിറ്ററില്‍ കുറിച്ചു. മറ്റൊരു കനേഡിയന്‍ മന്ത്രിയായ അഹമ്മദ് ഹുസൈനും സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

പരിശുദ്ധമായ റമളാന്‍ മാസത്തില്‍ മര്‍ഖമിലെ ഇസ്‌ലാമിക് സമൂഹത്തിനെതിരെയുണ്ടായ ആക്രമണം വല്ലാതെ വിഷമിപ്പിക്കുന്നു, ഇസ്‌ലാമോഫോബിയയെ മുന്‍ നിര്‍ത്തിയുള്ള ഇത്തരം ആക്രമണങ്ങളെക്കുറിച്ച് നമ്മള്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കുകയും ഇത്തർ രീതികള്‍ക്കെതിരെ , പ്രതിരോധം തീർക്കുകയും വേണം. വിദ്വേഷചിന്തകള്‍ക്ക് സ്വാധീനമുണ്ടാക്കാന്‍ നമ്മള്‍ അനുവദിക്കരുതെന്നും അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, അപകടകരമായി വാഹനം ഓടിക്കൽ എന്നീ കുറ്റങ്ങളാണ് ശരണ്‍ കരുണാകരനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ അടുത്ത ദിവസം ന്യൂമാർക്കറ്റ് പട്ടണത്തിലെ ഒന്റാറിയോ സുപ്പീരിയർ കോർട്ട് ഓഫ് ജസ്റ്റിസില്‍ ഹാജരാക്കും. അതേസമയം, ഇന്ത്യന്‍ വംശജനായ 28 കാരനായി പ്രതി മലയാളിയാണെന്ന തരത്തില്‍ പ്രചരണം നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ വ്യക്ത വന്നിട്ടില്ല. എന്ത് തന്നെയായാലും ഇത്തരം സമീപനങ്ങള്‍ ഇത്തക്കാരോടുള്ള തെറ്റായ മനോഭാവത്തിന് ഇടയാക്കുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+