കാനഡയ്ക്ക് നഷ്ടമാവുന്നത് അടുത്ത സുഹൃത്തിനെ....സൗദിയുമായി പിരിഞ്ഞത് വലിയ നഷ്ടമാകും!!
റിയാദ്: സൗദിയുമായി പോരിന് തന്നെയാണ് കാനഡ ഒരുങ്ങിയിരിക്കുന്നത്. മനുഷ്യാവകാശത്തിന്റെ പേരില്‍ ഇനിയും സൗദിയുമായി സംസാരിക്കുമെന്ന് തുറന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു കാനഡ. വലിയ സമ്പത്തുള്ള രാജ്യമാണ് കാനഡ. സൗദിയുമായി തെറ്റിയാലും സുഖമായി കാര്യങ്ങള്‍ നടത്താന്‍ കാനഡയ്ക്ക് സാധിക്കും. എന്നാല്‍ ആഗോള തലത്തില്‍ കാനഡയ്ക്കുള്ള ഏറ്റവും വലിയ സുഹൃത്താണ് സൗദി അറേബ്യ. അവര്‍ പോയാല്‍ കാനഡ ഒറ്റപ്പെട്ട അവസ്ഥയാണ്.
അത് മാത്രമല്ല ഇരുരാജ്യങ്ങളുടെയും ഗതി തന്നെ നിര്‍ണയിക്കുന്ന നിരവധി കരാറുകളും ഇവര്‍ തമ്മിലുണ്ട്. അത് ഏകദേശം വെള്ളത്തിലായിരിക്കുകയാണ്. ഈ കരാറുകളുമായി മുന്നോട്ട് പോകുമെന്നോ എന്നാല്‍ തുടരുമെന്നോ ഇരുരാജ്യങ്ങളും വ്യക്തമാക്കിയിട്ടില്ല. ഒരുപക്ഷേ അമേരിക്ക കാനഡയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സൗദിക്കൊപ്പം തന്നെയാണ് അവര്‍ നില്‍ക്കുന്നത്. ഗള്‍ഫ് മേഖലയെ കൈയ്യിലെടുക്കാനായിട്ടാണ് ട്രംപ് സൗദിക്കൊപ്പം നില്‍ക്കുന്നത്.

ആയുധ ഇടപാട്
സൗദിയുമായുള്ള 12 ബില്യണിന്റെ ആയുധ ഇടപാടാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. കാനഡയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള സുപ്രധാന കരാര്‍ ഒപ്പിട്ട രാജ്യങ്ങളിലൊന്നാണ് സൗദി. ഗള്‍ഫ് മേഖലയിലെ ആധുനികവത്കരണത്തിന്റെ ഭാഗമായിട്ടാണ് സൗദി കാനഡയുമായി കൂട്ടുകൂടിയത്. എന്നാല്‍ ഈ കരാര്‍ മുന്നോട്ട് പോകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്. ഇതിന് പുറമേ വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിച്ചതും വലിയ പ്രതിസന്ധിയാണ്.

ഏറ്റവും വലിയ സുഹൃത്ത്
കനേഡിയന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലെ കണക്ക് പ്രകാരം സൗദി അറേബ്യയാണ് കാനഡയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. മധ്യേഷ്യയിലും പശ്ചിമ ആഫ്രിക്കയിലും വച്ച് നോക്കുമ്പോഴാണ് ഇത് ബാധകമാവുക. 2011-17 കാലയളവില്‍ 4 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ വ്യാപാരമാണ് ഇരുവരും തമ്മില്‍ നടന്നത്. അമേരിക്കയുമായിട്ടാണ് കാനഡയുടെ ഏറ്റവും വലിയ ഇടപാടുകള്‍ നടക്കുന്നത്. 673.9 ബില്യണിന്റെ വ്യാപാരമാണ് ഇവര്‍ തമ്മില്‍ നടക്കുന്നത്. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ സുഹൃത്തും സൗദി അറേബ്യയാണ്.

കാനഡയ്ക്ക് വലിയ നഷ്ടം
ലോക സമ്പദ് വ്യവസ്ഥയെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് ഗള്‍ഫ് മേഖലയാണ്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സുപ്രധാന യൂറോപ്പ്യന്‍-അമേരിക്കന്‍ രാജ്യങ്ങളെ വിദേശനിക്ഷേപത്തിനായി സൗദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഹരിത സാമ്പത്തിക മേഖലയെ പരിപ്പോഷിപ്പിക്കുന്നതിനാണ് സൗദിയുടെ ശ്രമം. അടിസ്ഥാന വികസന മേഖലകളിലാണ് സൗദി ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇപ്പോഴത്തെ തര്‍ക്കം കാനഡയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുക. കനേഡിയന്‍ കമ്പനികള്‍ വലിയ രീതിയില്‍ ഇവിടെ നിക്ഷേപം നടത്താനുള്ള ഒരുക്കത്തിലായിരുന്നു.

പ്രതിരോധ ഇടപാട്
15 ബില്യണിന്റെ പ്രതിരോധ ഇടപാടും ഇരുരാജ്യങ്ങളും തമ്മിലുണ്ട്. ആയുധങ്ങള്‍ ശേഖരിക്കാന്‍ ശേഷിയുള്ള സൈനിക വാഹനങ്ങള്‍ കാനഡയില്‍ നിന്ന് വാങ്ങാനായിരുന്നു കരാര്‍. എന്നാല്‍ സൗദി കാനഡയ്‌ക്കെതിരെ നടപടിയെടുത്തതോടെ ഈ ഇടപാടിന് പ്രസക്തിയില്ലാതായിരിക്കുകയാണ്. ഗള്‍ഫ് മേഖലയായിരുന്നു കനേഡിയന്‍ പ്രതിരോധ മേഖലയുടെ പ്രധാന വരുമാന സ്രോതസ്. 65000 ആളുകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കാനഡയുടെ ജിഡിപിയിലേക്ക് ആറു ബില്യണാണ് പ്രതിരോധ മേഖല സംഭാവന ചെയ്യുന്നത്.

കടന്നുപോയ നടപടി
സൗദിയുടെ നടപടിയെ ജനങ്ങള്‍ തന്നെ എതിര്‍ക്കുന്നുണ്ട്. പ്രാദേശിക വികാരം കൂടി പരിഗണിച്ചായിരുന്നു സൗദിയുടെ നടപടി. വിമര്‍ശിക്കാനുള്ള അധികാരം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന സന്ദേശവും ഇതിലുണ്ട്. അതേസമയം ഏറ്റവും പ്രതിഷേധം കാനഡയിലുള്ള വിദ്യാര്‍ത്ഥികളെ സൗദി പിന്‍വലിച്ചതാണ്. ഇവരുടെ ഭാവിയെ കുറിച്ച് ഭരണകൂടം ചിന്തിച്ചില്ലെന്നാണ് വിമര്‍ശനം. ഏഴായിരം സൗദി വിദ്യാര്‍ത്ഥികളാണ് കാനഡയില്‍ പഠിക്കുന്നത്. സ്‌കോളര്‍ഷിപ്പ് അടക്കമുള്ള കാര്യങ്ങളുമായി കാനഡയിലെത്തിയവരുടെ ഭാവിയെ ഇല്ലാതാക്കുന്നതാണ് സൗദിയുടെ നടപടിയെന്നാണ് വിമര്‍ശനം. അതേസമയം സൗദിയുടെ ഈ നീക്കവും കനേഡിയന്‍ സമ്പദ് മേഖലയെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications