Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യമെത്തിയത് 20 വര്‍ഷത്തിനൊടുവില്‍; യുവതിയെ തേടി അപ്രതീക്ഷിത ബംപര്‍, തുക കേട്ടാല്‍ ഞെട്ടും

ടൊറന്റോ: ഭാഗ്യം നമ്മളെ എപ്പോഴും തേടി വരുന്ന കാര്യമല്ല. അതിന് തോന്നുമ്പോഴാണ് വരിക എന്നതാണ് യാഥാര്‍ത്ഥ്യം. ലോട്ടറിയുടെ കാര്യവും ഇതുപോലെ തന്നെയാണ്. അത് എപ്പോഴാണ് അടിക്കുകയെന്ന് എത്ര ചിന്തിച്ചാലും കണ്ടെത്താനാവില്ല. കാരണം ഭാഗ്യവും, നമ്മുടെ തലവരയും ഒത്തുവരുമ്പോള്‍ മാത്രമേ നമുക്ക് ലോട്ടറിയടിക്കൂ. ഇതിനായി ദീര്‍ഘകാലം നമ്മള്‍ കാത്തിരിക്കേണ്ടി വരും.

ഏത് ലോട്ടറിക്കും ക്ഷമയാണ് മുഖ്യം. ഒരിക്കല്‍ അടിച്ചില്ലെന്ന് കരുതി വിട്ടുകളയരുത്. വീണ്ടും ലോട്ടറി എടുത്ത് നോക്കണം. തീര്‍ച്ചയായും ഭാഗ്യം എപ്പോഴെങ്കിലും നമ്മളെ തേടി വരും. അത്തരമൊരു ഭാഗ്യമാണ് ഒരു യുവതിയെ തേടി വന്നിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

പുതുവത്സരം ഐശ്വര്യ പൂര്‍ണമായി തുടങ്ങാന്‍ സാധിച്ചാല്‍ നല്ലതല്ലേ. എല്ലാവര്‍ക്കും ആ ഭാഗ്യമുണ്ടാവണമെന്നില്ല. കാനഡയിലെ ലിന്‍ ഡാനിയേല്‍ എന്ന 42കാരിക്ക് പക്ഷേ പുതുവത്സരം ഗംഭീരമായിരുന്നു. ഡിസംബര്‍ 31ന് അവരെ തേടി മെഗാ ബംപര്‍ ലോട്ടറിയെത്തിരിക്കുകയാണ്. വളരെ ചുരുക്കം പേര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമായിരുന്നു ഇത്. ലിന്‍ സെന്റ് കാത്തറീന്‍സില്‍ റീട്ടെയില്‍ വര്‍ക്കറാണ്.

2

എന്തായാലും ജീവിതത്തെ അടിമുടി മാറ്റിക്കളയുന്ന തുകയാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഇത്തവണത്തെ ഇന്‍സ്റ്റന്റ് ലോട്ടറിയില്‍ ബംപര്‍ സമ്മാനം അവര്‍ക്കായിരുന്നു. ലിന്നിന് ലോട്ടറിയുമായി ആത്മാര്‍ത്ഥ ബന്ധം തന്നെയുണ്ട്. കാരണം സമ്മാനം അടിക്കാതിരുന്നിട്ടും 20 കൊല്ലമായി അവര്‍ ടിക്കറ്റ് എടുക്കുന്നുണ്ട്. ഇന്‍സ്റ്റന്റ് ലോട്ടറിയെന്ന് പറഞ്ഞാല്‍ ലിന്നിന് ജീവനാണ്. അതെടുത്ത് സമ്മാനമുണ്ടോ എന്ന് നോക്കുന്നതിലാണ് ലിന്‍ ആനന്ദം കണ്ടെത്തുന്നത്.

3

കഴിഞ്ഞ 20 കൊല്ലമായിട്ടും ലിന്നിന്റെ ജീവിതത്തില്‍ ടിക്കറ്റ് എടുക്കുന്നതല്ലാതെ സമ്മാനം അടിച്ചൊരു ചരിത്രം ഉണ്ടായിട്ടില്ല. എന്നാല്‍ ഒരിക്കല്‍ പോലും നിരാശപ്പെടാതെ അവര്‍ വീണ്ടും വീണ്ടും ടിക്കറ്റെടുത്ത് കൊണ്ടിരിക്കുകയായിരുന്നു. ആ ക്ഷമയും ആവേശവുമൊക്കെയാണ് ഈ നേട്ടത്തിലേക്ക് ലിന്നിനെ എത്തിച്ചിരിക്കുന്നത്. ഇന്‍സ്റ്റന്റ് അള്‍ട്ടിമേറ്റ് ലോട്ടറിയാണ് ലിന്‍ വാങ്ങിയത്. സെന്റ് കാതറീനസിലെ ലേക്ക് സ്ട്രീറ്റിലെ 7 ഇലവനില്‍ നിന്നാണ് ഈ ടിക്കറ്റ് ലിന്‍ വാങ്ങിയത്.

4

Hair Care:താരന്‍ പ്രശ്‌നക്കാരനാണോ? ഇതുണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ട; നിഷ്പ്രയാസം മാറ്റാം

അതേസമയം ഇതിനിടയില്‍ മറ്റൊരു നേട്ടത്തിന്റെ കഥ കൂടി ലിന്നിന് പറയാനുണ്ട്. യഥാര്‍ഥത്തില്‍ ഈ ബംപറിന് മുമ്പ് വമ്പനൊരു സമ്മാനം അവരെ തേടിയെത്തിയിരുന്നു. അതായിരിക്കണം തന്റെ ആദ്യ സമ്മാനമെന്നാണ് ലിന്‍ പറയുന്നത്. വെറും നൂറ് ഡോളറായിരുന്നു സമ്മാനം. വെറും 6036 രൂപ മാത്രം വരുന്ന തുകയായിരുന്നു ഇത്. ഈ തുക ഉപയോഗിച്ചാണ് ഇവര്‍ ബംപറടിച്ച ടിക്കറ്റ് വാങ്ങിയത്. ഒരു സമ്മാനം മെഗാ സമ്മാനത്തിലേക്കുള്ള വഴി തുറന്നു എന്നാണ് ലിന്‍ സന്തോഷത്തോടെ പറയുന്നത്.

5

ഒഎല്‍ജി ആപ്പില്‍ ടിക്കറ്റ് നോക്കുമ്പോള്‍ തനിക്ക് പ്രതീക്ഷയൊന്നുമില്ലായിരുന്നു. കാരണം മുമ്പ് വലിയ സമ്മാനങ്ങളൊന്നും എന്നെ തേടി വന്നിട്ടില്ല. ഇത്തവണ അതിലെ ഫലം കണ്ടപ്പോള്‍ എന്റെ കണ്ണ് തുറന്ന് പോയി. ഞാന്‍ ശരിക്കും സ്വപ്‌നം കാണുകയാണെന്നാണ് കരുതിയത്. രണ്ടാമതൊരിക്കല്‍ കൂടി ആ ഫലം നോക്കേണ്ടി വന്നു വിശ്വസിക്കാനെന്ന് ലിന്‍ ഡാനിയേല്‍ പറഞ്ഞു. വല്ലാത്തൊരു അനുഭവമായിരുന്നു അത്. ആദ്യമായി ഇങ്ങനൊരു തുക അടിച്ചതില്‍ തനിക്ക് വല്ലാത്ത സന്തോഷമുണ്ടെന്നും യുവതി പറഞ്ഞു.

6

വല്ലാത്തൊരു അനുഭൂതിയായിരുന്നു അത്. എന്റെ ഹൃദയം അതിവേഗത്തില്‍ മിടിക്കുന്നുണ്ടായിരുന്നു. വല്ലാത്തൊരു ഒരു മോഹനിദ്രയിലാണ് താനെന്ന് തോന്നിപ്പോയി. ഇതുപോലൊരു ബംപര്‍ തനിക്ക് അടിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് ലിന്‍ പറയുന്നു. ഈ പണം ഉപയോഗിച്ച് വലിയ പ്ലാനുകളുണ്ടെന്ന് യുവതി വ്യക്തമാക്കി. രണ്ട് വഴികളാണ് മുന്നിലുള്ളത്. കുറച്ച് പണം സമ്പാദ്യത്തിലേക്ക് മാറ്റിവെക്കും. ആറ് കോടിയില്‍ അധികം രൂപയാണ് സമ്മാനം അടിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയ പോലുള്ള സ്ഥലങ്ങളില്‍ ട്രിപ്പടിക്കണമെന്നാണ് ലിന്‍ വിചാരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+