ബില്ലടയ്ക്കാന്‍ പണം വേണം; ലോട്ടറി അടിക്കുമെന്ന് സ്വയം ഉറപ്പിച്ചു, യുവാവിന് ബംപറടിച്ചത് കോടികള്‍
ടൊറന്റോ: ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ടി നില്‍ക്കുമ്പോഴായിരുന്നു നമ്മള്‍ എപ്പോഴും പണത്തെ കുറിച്ച് ആലോചിക്കുക. അതുവരെ നമുക്ക് പണം നിത്യ ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള മാര്‍ഗം മാത്രമായിരിക്കും. എന്നാല്‍ ചില ഘട്ടങ്ങളില്‍ പണം നമ്മുടെ രക്ഷകരാണ്. വെറും കടലാസിന്റെ വില മാത്രമല്ല അതിനുണ്ടാവുക. ഈ സമയത്താണ് നമ്മള്‍ ഭാഗ്യാന്വേഷികളായി മാറുക.
ലോട്ടറി അടിക്കുമോ എന്നെല്ലാമുള്ള ചിന്തകള്‍ നമുക്ക് മനസ്സില്‍ തോന്നാം. അത്തരമൊരു അനുഭവമാണ് കാനഡ സ്വദേശിയായ യുവാവിന് പറയാനുള്ളത്. ഇയാളുടെ ജീവിതം തന്നെ അപ്രതീക്ഷിതമായി മാറി മറിഞ്ഞിരിക്കുകയാണ്. ഇയാള്‍ക്ക് ബംപര്‍ ലോട്ടറിയാണ് അടിച്ചിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

image credit: olg
വലപ്പോഴും ടിക്കറ്റെടുക്കുന്നയാളായിരുന്നു ബര്‍ലിങ്ടണിലെ വെയ്ന്‍ ജെനോവേ. എന്നാല്‍ ജീവിതത്തില്‍ ചില വിഷമങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. സാമ്പത്തികമായ ചെറിയ പ്രശ്‌നങ്ങളായിരുന്നു വെയ്‌നിനുണ്ടായിരുന്നത്. എന്നാല്‍ ഇനി അതിനെ പേടിക്കേണ്ടതില്ല. അവസരം വരുമ്പോള്‍ ലോട്ടറിയെടുക്കുന്ന വെയ്‌നിന്റെ രീതി ഭാഗ്യം കൊണ്ടുവന്ന് തന്നിരിക്കുകയാണ്. ഒന്നരക്കോടിയാണ് ലോട്ടറിയിലൂടെ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ജീവിതം തന്നെ അതിലൂടെ മാറി മറിഞ്ഞിരിക്കുകയാണ്.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
വീട്ടില്‍ ഇരുന്നായിരുന്നു ലോട്ടറിയുടെ ഭാഗ്യം വെയ്ന്‍ പരിശോധിച്ചത്. ഇന്‍സ്റ്റന്റ് ലോട്ടറിയായിരുന്നു അദ്ദേഹം എടുത്തിരുന്നത്. പരിശോധിച്ചപ്പോള്‍ തന്നെ താന്‍ വലിയ തുക നേടിയെന്ന് മനസ്സിലാക്കിയിരുന്നു. തന്റെ ജീവിതം ആകെ മാറി മറിഞ്ഞതായും അദ്ദേഹം പറയുന്നു. അതിലുപരി ഈ സമ്മാനം അടിച്ച സമയം തനിക്ക് വളരെയേറെ പ്രധാനപ്പെട്ടതാണെന്നും വെയ്ന്‍ പറയുന്നു. ഇന്‍സ്റ്റന്റ് ടിക്കറ്റുകളാണ് വെയ്ന്‍ എടുക്കാറുള്ളത്. ഭാഗ്യം വരുമ്പോള്‍ ഭാര്യ തനിക്കൊപ്പമുണ്ടായിരുന്നു. ശരിക്കും അവള്‍ക്കാണ് കൂടുതല്‍ സന്തോഷമെന്നും വെയ്ന്‍ പറഞ്ഞു.

ഈ പണം കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ മറുപടിയിലും വ്യക്തതയുണ്ട്. തനിക്ക് അടച്ച് തീര്‍ക്കാനുള്ള പണം ഇതുപയോഗിച്ച് തിരിച്ചടയ്ക്കാന്‍ സാധിക്കും. ബാക്കിയുള്ള പണം സമ്പാദ്യത്തിലേക്ക് പോകുമെന്നും വെയ്ന്‍ പറയുന്നു. വളരെ സന്തോഷം തോന്നുന്നു. ഇതിലും നല്ലൊരു കാര്യം ജീവിതത്തില്‍ സംഭവിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഹാമില്‍ട്ടണിലെ ഹൈവേ സിക്‌സിലുള്ള ഷെല്‍ ഷോപ്പില്‍ നിന്നാണ് ബംപറടിച്ച ടിക്കറ്റ് വെയ്ന്‍ വാങ്ങിയത്.

അമേരിക്കയിലെ മിഷിഗണിലും ഒരു ഭാഗ്യശാലിയുണ്ടായിരിക്കുകയാണ്. ഓക്ലന്‍ഡ് കൗണ്ടിയില്‍ നിന്നുള്ള വയോധികനാണ് കോടീശ്വരനായി മാറിയിരിക്കുന്നത്. 16 കോടി രൂപയാണ് ഇയാള്‍ക്ക് ഇന്‍സ്റ്റന്റ് ലോട്ടറിയിലൂടെ ലഭിച്ചിരിക്കുന്നത്. മഗ്നിഫിഷ്യന്റ് സെവനിന്റെ ഇന്‍സറ്റന്റ് ലോട്ടറിയാണ് താന്‍ എടുത്തതെന്ന് വയോധികന്‍ പറയുന്നു. താന്‍ നാട്ടിലെ ഒരു കടയില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയെന്ന് ഇയാള്‍ പറയുന്നു. കാറില്‍ എത്തിയാണ് ഇതൊന്ന് സ്‌ക്രാച്ച് ചെയ്ത് നോക്കിയത്. ശരിക്കും ഷോക്കായി പോയെന്നും വയോധികന്‍ പറഞ്ഞു.

64കാരനായ ഓക്ലന്‍ഡ് സ്വദേശി തന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ആകെ ഞെട്ടിപ്പോയ ഞാന്‍ നേരെ കുടുംബാംഗങ്ങളുടെ വീട്ടിലേക്കാണ് പോയത്. അവരോട് ടിക്കറ്റ് പരിശോധിക്കാന്‍ പറഞ്ഞു. അതിന് ശേഷം അത് സുരക്ഷിതമായി എവിടെയെങ്കിലും വെക്കാനും പറഞ്ഞു. ശരിക്കും പറഞ്ഞാല്‍ ഇതാണ് മഹാഭാഗ്യമെന്നും ഇയാള്‍ പറഞ്ഞു. ക്രോഗര്‍ സ്‌റ്റോറില്‍ നിന്നാണ് ഈ ടിക്കറ്റ് വയോധികന്‍ വാങ്ങിയത്. ക്ലാര്‍ക്ക്‌സ്റ്റണിലെ ഡിക്‌സിലെ ഹൈവേയിലാണ് ഈ കടയുള്ളത്. ലാന്‍സിംഗിലെ ലോട്ടറി ആസ്ഥാനത്തെത്തിയാണ് ഇയാള്‍ സമ്മാനം കൈപ്പറ്റിയത്. 9 കോടി 93 ലക്ഷം നികുതി കിഴിച്ച് ഇയാള്‍ക്ക് സമ്മാനമായി കിട്ടും.












Click it and Unblock the Notifications