Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന് വന്‍ ചെലവ്; 8 ലക്ഷം ലാഭിച്ച് വധു, ചെയ്ത കാര്യങ്ങള്‍ കേട്ട് വരന് പോലും ഞെട്ടല്‍!!

ടൊറന്റോ: വിവാഹങ്ങളൊക്കെ ഇപ്പോള്‍ ചെലവേറിയ കാര്യമാണ്. പലരും പലമില്ലാത്തത് കൊണ്ട് വിവാഹം തന്നെ മാറ്റി വെക്കാറുമുണ്ട്. ആളുകള്‍ വരുന്നതും, മണ്ഡപം അലങ്കരിക്കുന്നതുമൊക്കെ തൊട്ടാല്‍ കൈപ്പൊള്ളുന്ന കാര്യമാണ്. അതുകൊണ്ട് വിലക്കയറ്റം കുറയാന്‍ കാത്തുനില്‍ക്കുന്നവര്‍ ധാരാളമാണ്. ആ സമയം വിവാഹം കഴിക്കാമെന്നാണ് വിദേശ രാജ്യങ്ങളിലുള്ളവര്‍ കരുതുന്നത്.

എന്നാല്‍ എപ്പോഴെങ്കിലും വിവാഹ ചെലവ് എങ്ങനെ ചുരുക്കാമെന്ന് കരുതിയിട്ടുണ്ടോ? എങ്കില്‍ അങ്ങനെയുള്ളവരുമുണ്ട്. കനേഡിയന്‍ യുവതി വിവാഹത്തിന്റെ ചെലവ് ചുരുക്കാന്‍ ചെയ്ത കാര്യങ്ങള്‍ വരനെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

വസ്ത്രങ്ങള്‍ക്കും, ഹാളിനുമെല്ലാം വന്‍ തുക നല്‍കേണ്ടത് കൊണ്ട് ഈ കനേഡിയന്‍ യുവതി മറ്റ് ലാഭങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. അത്തരത്തില്‍ ഇവര്‍ കണ്ടെത്തിയ ഒരു മാര്‍ഗത്തിലൂടെ എട്ട് ലക്ഷം രൂപയാണ് സേവ് ചെയ്തിരിക്കുന്നത്. പതിനായിരം യൂറോ വരുമിത്. വിദേശ രാജ്യങ്ങളിലെ വിവാഹങ്ങളില്‍ പ്രധാനപ്പെട്ട ഒരു കാര്യം പൂക്കളാണ്. വിവാഹത്തിനായി പൂക്കള്‍ വാങ്ങാന്‍ ചെന്നപ്പോഴാണ് വില കേട്ട് എമ്മ തോബിന്‍ ഈ യുവതി ഞെട്ടിയത്. ഇത് തന്നെ കൊണ്ട് വാങ്ങാന്‍ സാധിക്കുന്ന കാര്യമല്ലെന്ന് യുവതി തിരിച്ചറിയുകയായിരുന്നു.

2

അതേസമയം പൂവിപണി മലിനീകരണത്തിനും കാരണമാകുന്നുണ്ടെന്ന് എമ്മ പറയുന്നു. 29കാരിയായ വധു വിവാഹത്തിന് പൂക്കള്‍ കണ്ടെത്താനുള്ള ശ്രമം ഇതോടെ ആരംഭിക്കുകയായിരുന്നു. പൂക്കള്‍ വിവാഹത്തിന് മുമ്പ് സ്വന്തമായി വളര്‍ത്തിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു അവര്‍. ഇത് കണ്ട് ഞെട്ടിയത് അവരുടെ പ്രതിശ്രുത വരന്‍ ക്രിസ് ആണ്. ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് അത് മാറി. ക്രിസും പൂക്കള്‍ വളര്‍ത്താന്‍ ഒപ്പം ചേരുകയായിരുന്നു. 22000 രൂപ മുടക്കി ദമ്പതിമാര്‍ ചേര്‍ന്ന് ചെടികളുടെ വിത്തുകള്‍ വാങ്ങുകയായിരുന്നു.

3

അതേസമയം പണം ലാഭിച്ചത് മാത്രമല്ല, ഈ വധുവിന്റെ തോഴിമാര്‍ക്കൊപ്പം ചേര്‍ന്ന് മനോഹരമായ ചിത്രങ്ങളും പകര്‍ത്താനായി ഇത് എക്കാലത്തേക്കുമുള്ള ഓര്‍മകളാണെന്ന് എമ്മ പറയുന്നു. ഈ തോഴിമാര്‍ അവര്‍ക്ക് വേണ്ട പൂക്കള്‍, കാനഡയിലെ കാവര്‍ത്ത തടാകത്തിനടുത്തുള്ള ഫാമില്‍ നിന്ന് പറിച്ചെടുക്കുകയായിരുന്നു. താന്‍ ഈ ഫാമിളാണ് വര്‍ന്നത്. ഒന്‍പതാം വയസ്സിലേക്ക് ഇവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറിയതെന്ന് എമ്മ പറഞ്ഞു. എന്റെ വിവാഹം അവിടെ വെച്ച് കഴിയണമെന്നായിരുന്നു ആഗ്രഹം. സ്വന്തമായി ചെടികളും, പൂക്കളും വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് സ്വപ്‌നം പോലും കണ്ടിരുന്നില്ലെന്ന് എമ്മ പറയുന്നു.

4

ജീവിതത്തില്‍ ഒരു കാര്യവും നട്ട് വളര്‍ത്തിയിട്ടില്ല താന്‍ ഇതുവരെ. അതുകൊണ്ട് ഇനി അതിന് സാധിക്കുമോ എന്ന് പലവട്ടം അമ്പരന്നിരുന്നു. എന്നാല്‍ ഇത്തവണ ഒരു ശ്രമിച്ച് നോക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം ഈ യുവതിയുടെ തീരുമാനം വിവാഹത്തെ കളര്‍ഫുളായി മാറ്റിയിരിക്കുകയാണ്. ഇത്രയും ചെലവുകള്‍ കുറഞ്ഞതോടെ തന്നെ വിവാഹം ഏറ്റവും ഗംഭീരമാക്കാന്‍ ഇവര്‍ക്ക് സാധിച്ചു. അത് മാത്രമല്ല, ഒരിക്കല്‍ പോലും പൂക്കളില്ലാതെ ഇരുന്നില്ല. പൂക്കളാല്‍ നിറഞ്ഞ് നില്‍ക്കുന്ന വിവാഹമായിരുന്നു യുവതിയുടേത്.

5

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!

സൂര്യന്‍, സിന്നിനയ, കോസ്‌മോസ്, വിത്തുകള്‍ എന്നിവയാണ് നട്ടത്. അധികം പരിപാലമൊന്നും അവയ്ക്ക് നല്‍കിയിരുന്നില്ലെന്ന് എമ്മ പറഞ്ഞു. വെട്ടിയൊതുക്കുക പോലും ചെയ്തിരുന്നില്ല. എന്നാല്‍ ഇതൊന്നുമില്ലാതെ തന്നെ അത് വളര്‍ന്ന് വന്നു. ഒരു ട്രയല്‍ നടത്തിയ നോക്കിയ ശേഷം, വിവാഹത്തിനുള്ള പൂക്കള്‍ വളര്‍ത്തിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എമ്മയുടെ അമ്മ ഷാരോണ്‍ ആണ് ചെടികള്‍ക്ക് വെള്ളവും, വളവും നല്‍കിയത്. എമ്മയുടെ പിതാവ് പോളും സഹായിക്കും. വിവാഹ ദിനം അടുത്തപ്പോഴേക്ക് ഈ പൂന്തോട്ടത്തില്‍ പൂക്കള്‍ നിറഞ്ഞിരുന്നു. ബ്രൈഡല്‍ പാര്‍ട്ടിക്ക് ഈ പൂന്തോട്ടത്തിലെ പൂക്കള്‍ ഉപയോഗിച്ചാണ് ബൊക്കെ ഉണ്ടാക്കിയത്. ഒരു മണിക്കൂര്‍ എടുത്താണ് പൂക്കള്‍ പറിച്ചത്. രണ്ട് മണിക്കൂര്‍ എടുത്താണ് ഫ്‌ളവര്‍ വേസുകള്‍ ഉണ്ടാക്കിയതെന്നും എമ്മ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+