Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറിയെടുത്തതേ മറന്ന് പോയി, മാസങ്ങളോളം പേഴ്‌സില്‍, ഒടുവില്‍ പരിശോധിച്ചപ്പോള്‍ കോടികള്‍

ഇവരാണെങ്കില്‍ ആ നേട്ടം അറിയുക പോലും ചെയ്തിരുന്നില്ല. എന്തായാലും ഇപ്പോഴത് ഇവര്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. അടിച്ച തുക എത്രയാണെന്ന് നോക്കിയപ്പോള്‍ ഈ ദമ്പതിമാരും ഞെട്ടിയിരിക്കുകയാണ്.

LOTTERY

ടൊറന്റോ: ഭാഗ്യം പോക്കറ്റില്‍ വെച്ച് മാസങ്ങളോളം നടന്നാല്‍ എങ്ങനെയുണ്ടാവും. കാനഡയിലെ ഒരു ദമ്പതിമാരാണ് ഭാഗ്യം വന്നത് അറിയാതെ മാസങ്ങളോളം നടന്നത്. കഴിഞ്ഞ വര്‍ഷം ഇവര്‍ എടുത്ത ഒരു ലോട്ടറിയാണ് ഈ വലിയ ഭാഗ്യം ഇവരെ തേടിയെത്താന്‍ കാരണമായത്. ലോട്ടറി അധികൃതര്‍ ഈ ജേതാക്കളെ തേടി അലയുകയായിരുന്നു.

ഇവരാണെങ്കില്‍ ആ നേട്ടം അറിയുക പോലും ചെയ്തിരുന്നില്ല. എന്തായാലും ഇപ്പോഴത് ഇവര്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. അടിച്ച തുക എത്രയാണെന്ന് നോക്കിയപ്പോള്‍ ഈ ദമ്പതിമാരും ഞെട്ടിയിരിക്കുകയാണ്. ആ ഭാഗ്യം വന്നത് എങ്ങനെയെന്ന് പരിശോധിക്കാം....

ടിക്കറ്റ് എടുത്തതേ ഓര്‍മയില്ല

ടിക്കറ്റ് എടുത്തതേ ഓര്‍മയില്ല

കാനഡയിലെ ഒന്താരിയോയിലെ കാലിഡോണില്‍ നിന്നുള്ള ദമ്പതിമാരാണ് ഇപ്പോള്‍ തങ്ങളെ തേടി വന്ന ഭാഗ്യം കേട്ട് അമ്പരന്നിരിക്കുന്നത്. ഇവര്‍ മാസങ്ങള്‍ക്ക് മുമ്പ് എടുത്ത ലോട്ടറിക്കാണ് സമ്മാനം അടിച്ചത്. എന്നാല്‍ ഇവര്‍ ടിക്കറ്റ് വാങ്ങിയ കാര്യം തന്നെ മറന്ന് പോയിരുന്നു. അങ്ങനെയൊരു ടിക്കറ്റ് ഇവരുടെ വീട്ടില്‍ ആരും കാണാതെ ഇരിപ്പുണ്ടെന്ന് ഇവര്‍ക്കറിയില്ലായിരുന്നു. ഇത് എങ്ങനെ തിരിച്ചറിഞ്ഞു എന്നതാണ് ഏറ്റവും രസകരമായ കാര്യം.

മാസങ്ങളോളം ആരുമറിഞ്ഞില്ല

മാസങ്ങളോളം ആരുമറിഞ്ഞില്ല

ബെത്ത്-ബ്രയാന്‍ ബര്‍ട്ടന്‍ ദമ്പതിമാര്‍ ഈ ടിക്കറ്റ് വാങ്ങിയത് ആള്‍ട്ടണിലെ പെട്രോ കാനഡയില്‍ നിന്നാണ്. എന്നാല്‍ ഈ ടിക്കറ്റ് വാങ്ങിയ കാര്യം ഇവര്‍ തന്നെ മറന്നുപോയിരുന്നു. ആഴ്ച്ചകള്‍ ഈ ടിക്കറ്റ് ഇവര്‍ ഫലം നോക്കാതെ വെക്കുകയും ചെയ്തു. തനിക്ക് ഇതേ കുറിച്ച് ഓര്‍മ പോലുമില്ലായിരുന്നുവെന്ന് ബെത്ത് പറയുന്നു. ഈ വര്‍ഷം മാത്രമാണ് തനിക്ക് ആ ടിക്കറ്റിനെ കുറിച്ച് ഓര്‍മ വന്നത്. ഒടുവില്‍ താനത് പരിശോധിച്ച് നോക്കാന്‍ തീരുമാനിച്ചു. ഒഎല്‍ജി ആപ്പിലാണ് ടിക്കറ്റ് പരിശോധിച്ചത്.

വീണ്ടും കണ്‍ഫ്യൂഷന്‍

വീണ്ടും കണ്‍ഫ്യൂഷന്‍

ടിക്കറ്റ് പരിശോധിച്ചപ്പോള്‍ 500 ഡോളറാണ് സമ്മാനം അടിച്ചതെന്നാംണ് കരുതിയത്. ആവേശം കൊണ്ട് തുള്ളിച്ചാടി പോയി. അവിടെ കണ്‍ഫ്യൂഷനില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. തുടര്‍ന്ന് ഒന്ന് സൂക്ഷിച്ച് നോക്കിയപ്പോഴാണ് തനിക്ക് കാര്യം മനസ്സിലായത്. കൂടുതല്‍ പൂജ്യങ്ങളുണ്ടെന്ന് മനസ്സിലായി. എന്നാല്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. ഭര്‍ത്താവ് വരാനാനായി കാത്തിരിക്കുകയായിരുന്നു. തനിക്ക് അബദ്ധങ്ങളൊന്നും പറ്റിയില്ലെന്ന് ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്ന് ബെത്ത് പറഞ്ഞു.

നറുക്കെടുപ്പില്‍ അടിച്ചത് ഇങ്ങന

നറുക്കെടുപ്പില്‍ അടിച്ചത് ഇങ്ങന

ശിവരാത്രി ആഘോഷം കളറാക്കിയാലോ; ഈ 5 ക്ഷേത്രങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കുക

ഒക്ടോബര്‍ 21നായിരുന്നു നറുക്കെടുപ്പ്. അഞ്ച് ലക്ഷം കനേഡിയന്‍ ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി അടിച്ചത്. ഇത് മൂന്ന് കോടിക്ക് മുകളിലുള്ളൊരു തുകയായി ഉണ്ടാവും. ലോട്ടോ മാക്‌സ് നറുക്കെടുപ്പിലായിരുന്നു ഈ സമ്മാനം അടിച്ചത്. അത് മാത്രമല്ല കഴിഞ്ഞ 15 വര്‍ഷമായി വലിയ തുകലോട്ടറി അടിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.എന്നാല്‍ ഇത്രയും കീാലമായിട്ടും സമ്മാനം അടിച്ചിരുന്നില്ല. ഒടുവില്‍ ഭാഗ്യ ഇവരേ തേടിയെത്തുകയായിരുന്നു.

നല്ല കാര്യത്തിന് ഉപയോഗിക്കും

നല്ല കാര്യത്തിന് ഉപയോഗിക്കും

അതേസമയം അടിച്ച കാര്യം കുടുംബത്തിലാകെ അറിഞ്ഞിരുന്നു. ഈ പണം ധൂര്‍ത്തടിച്ച് കളയാന്‍ സാധാരണ ആര്‍ക്കും കടുപ്പമേറിയ ചലഞ്ചായി മാറുകയാണ്. അശരണരായ കുട്ടികള്‍ക്ക് വേണ്ടി പണം ഉപയോഗപ്പെടും. പിന്നീട് കുറച്ച് പണം വീട് നന്നാക്കാന്‍ ഉപയോഗിക്കും. ഈ പണം ഉപയോഗിച്ച് നയാഗ്രിലേക്ക് യാത്ര പോകുന്ന വെള്ളച്ചാട്ടം കാണാനായി ഒരു യാത്ര സംഘടിപ്പിക്കുന്നുണ്ട്. ഇത് ജീവിതം തന്നെ മാറ്റി മരിച്ചുവെന്നും ബ്രയാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+