ലോട്ടറിയെടുത്തത് പോലും ഓര്‍മയില്ല, 15 കോടിയുടെ ടിക്കറ്റുമായി 3 മാസം യാത്ര, ഭാഗ്യം ബാഗിനുള്ളില്‍

ജെറി മൂന്ന് മാസം മുമ്പ് വാങ്ങിയ ടിക്കറ്റ് ബാഗിലായിരുന്നു വെച്ചിരുന്നത്. പക്ഷേ അതിനെ കുറിച്ച് മറന്ന് പോയിരുന്നു. മകളുടെ പാസ്‌പോര്‍ട്ടിനായി തിരഞ്ഞ് കൊണ്ടിരിക്കുമ്പോഴാണ് ആ ടിക്കറ്റുകള്‍ ശ്രദ്ധയില്‍ വരുന്നത്.

canada lottery

ടൊറന്റോ: ലോട്ടറിയെടുത്തത് പോലും ഓര്‍മയില്ലാത്ത ചിലരുണ്ടാവും. കാരണം അത്രയ്ക്ക് തിരക്കുണ്ടാവും ഇവരുടെ ജീവിതത്തില്‍. ടിക്കറ്റ് പരിശോധിക്കാന്‍ പോലും സമയമുണ്ടാവില്ല. പക്ഷേ കോടീശ്വരനാക്കാന്‍ ശേഷിയുള്ള ഒരു ലോട്ടറിയുമായി ഒരാള്‍ എത്ര കാലം യാത്ര ചെയ്യും. കാനഡയില്‍ നിന്നുള്ള ഒരു മധ്യവയസ്‌കന്റെ ജീവിതം ഈ പറഞ്ഞത് പോലെയാണ്.

ഇയാള്‍ക്ക് അടിച്ചത് മെഗാ ബംപറാണ്. പക്ഷേ അതൊന്നും പാവം അറിഞ്ഞതേ ഉണ്ടായിരുന്നില്ല. തന്റെ കൈയ്യില്‍ ടിക്കറ്റ് ഉണ്ട് എന്ന് പോലും ഇയാള്‍ മറന്നു പോയിരുന്നു. പക്ഷേ തിരിച്ചറിഞ്ഞത് രസകരമായ ഒരു നിമിഷത്തിലാണ്. അത് എങ്ങനെയെന്ന് പരിശോധിക്കാം....

ടിക്കറ്റെടുത്തതേ മറന്നുപോയി

ടിക്കറ്റെടുത്തതേ മറന്നുപോയി

കാനഡയിലെ ടെറസ് ബേയില്‍ നിന്നുള്ള വ്യക്തിക്കാണ് താന്‍ ലോട്ടറിയെടുത്തത് തന്നെ മറന്നുപോയിരുന്നു. ലോട്ടോ 6/49 ക്ലാസിക് ജാക്ക്‌പോട്ടാണ് അദ്ദേഹം എടുത്തിരുന്നത്. പക്ഷേ ഈ ടിക്കറ്റിന് മെഗാ സമ്മാനം അടിച്ചിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. 2.5 മില്യണായിരുന്നു ഇതിന് ലഭിച്ച സമ്മാനം. അതായത് ഇന്ത്യന്‍ രൂപ പ്രകാരം 15 കോടിയിലധികം വരും. പക്ഷേ ഇയാള്‍ തനിക്ക് ലോട്ടറി അടിച്ച കാര്യം അറിഞ്ഞതേയില്ല. ജെറി കാര്‍പ്പെന്റര്‍ എന്നാണ് ഈ കനേഡിയക്കാരന്റെ പേര്.

എഞ്ചിനീയറുടെ കോടി ഭാഗ്യം

എഞ്ചിനീയറുടെ കോടി ഭാഗ്യം

ജെറി കാര്‍പ്പെന്റര്‍ എന്ന 51കാരന്‍ ടിക്കറ്റെടുക്കുന്നത് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ്. 2022 ഡിസംബര്‍ 28നായിരുന്നു ആ ടിക്കറ്റെടുത്തത്. സമ്മാനം ഒന്താരിയോയില്‍ നിന്നുള്ള മറ്റൊരാളുമായി ജെറി പങ്കുവെക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം താന്‍ ലോട്ടറിയെടുക്കാറുണ്ടെന്ന് ജെറി പറയുന്നു. പക്ഷേ ഇത്രയധികം ലോട്ടറിയെ സ്‌നേഹിച്ചിട്ടും, ഇത്തവണ വാങ്ങിയപ്പോള്‍ അത് മറന്നുപോയി. മൂന്ന് മാസത്തോളമാണ് ടിക്കറ്റ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.

ടൂര്‍ പോയപ്പോള്‍ ജീവിതം മാറി

ടൂര്‍ പോയപ്പോള്‍ ജീവിതം മാറി

ജെറി ഈ സമ്മാനം അടിച്ചത് അറിഞ്ഞതിന് പിന്നിലും വലിയൊരു കഥയുണ്ട്. പതിനഞ്ച് കോടിയുടെ സമ്മാനം അടിച്ച ടിക്കറ്റ് കൈവശമുണ്ടെന്നറിയാതെ ജെറി ഒരു ഫാമിലി ട്രിപ്പിനായി പോയിരുന്നു. പുന്ത കാനയിലായിരുന്നു പോയത്. അവിടെ നിന്ന് തിരിച്ചുവരുമ്പോള്‍ ടൊറന്റോയില്‍ ഇവര്‍ കുടുങ്ങി പോയി. മഞ്ഞുകാറ്റിനെ തുടര്‍ന്നായിരുന്നു അത്. ഈ സമയത്ത് നേരംപോക്കിനായി കുറച്ച് ലോട്ടറിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു ജെറി. ആ തീരുമാനമാണ് ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ട തീരുമാനമായി മാറിയത്. ജെറി പോലും ഞെട്ടിയ കാര്യങ്ങളാണ് പിന്നീട് നടന്നത്.

ബാഗ് കൊണ്ടുവന്നത് ഭാഗ്യം

ബാഗ് കൊണ്ടുവന്നത് ഭാഗ്യം

Travel: ഭൂമി ഇത്ര സുന്ദരിയോ; ഇതൊക്കെ ശരിക്കുള്ളതാണോ? ആരും കണ്ടിട്ടുണ്ടാവില്ല, ഉറപ്പായും സന്ദര്‍ശിക്കണം

ജെറി മൂന്ന് മാസം മുമ്പ് വാങ്ങിയ ടിക്കറ്റ് ബാഗിലായിരുന്നു വെച്ചിരുന്നത്. പക്ഷേ അതിനെ കുറിച്ച് മറന്ന് പോയിരുന്നു. മകളുടെ പാസ്‌പോര്‍ട്ടിനായി തിരഞ്ഞ് കൊണ്ടിരിക്കുമ്പോഴാണ് ആ ടിക്കറ്റുകള്‍ ശ്രദ്ധയില്‍ വരുന്നത്. ഉടന്‍ തന്നെ ആ ടിക്കറ്റെടുത്ത് ഒഎല്‍ജി ആപ്പില്‍ പരിശോധിച്ച് നോക്കി. അതിലെ സമ്മാനത്തുക കണ്ടപ്പോള്‍ ജെറി ഷോക്കിലായിരുന്നു. തനിക്ക് ആകെ വട്ടായി പോയെന്നായിരുന്നു ഭാര്യ കരുതിയത്. പക്ഷേ ആ ജാക്‌പോട്ട് തുക കണ്ടതോടെ കുടുംബം മുഴുവന്‍ അമ്പരന്ന് നില്‍ക്കുകയായിരുന്നുവെന്നും ജെറി പറഞ്ഞു.

ലോകം മുഴുവന്‍ കാണണം

ലോകം മുഴുവന്‍ കാണണം

ലോകം മുഴുവന്‍ ചുറ്റി നടന്ന് കാണണം. ഈ പണം കൊണ്ടുള്ള ഏറ്റവും വലിയ പ്ലാനാണിത്. തന്റെ മക്കള്‍ക്കായി ഒരു വിദ്യാഭ്യാസ ഫണ്ട് ഉണ്ടാക്കണം. വിരമിച്ച് കഴിഞ്ഞാല്‍ ജീവിതം മനോഹരമാക്കാനായി ഒരു തുക മാറ്റിവെക്കണം. യൂറോപ്പിലേക്ക് ഭാര്യക്കും മക്കളുമൊത്ത് ഒരു യാത്ര നടത്താന്‍ ആഗ്രഹിക്കുന്നുണ്ട്. അതും ട്രെയിന്‍ യാത്ര തന്നെ വേണം. ഒരു സെയില്‍ ബോട്ട് സ്വന്തമാക്കണം. ടൊറന്റോയില്‍ ഞങ്ങള്‍ കുടുങ്ങി കിടന്നത് ഇത്ര വലിയ ഭാഗ്യത്തിനാണെന്ന് വിശ്വസിക്കാനാണ് ആഗ്രഹമെന്നും ജെറി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+