Get Updates
Get notified of breaking news, exclusive insights, and must-see stories!

കടം വീട്ടാന്‍ പണമില്ല; കനേഡിയന്‍ പ്ലമ്പറെ തേടിയെത്തി മഹാഭാഗ്യം, അടിച്ചത് കോടികളുടെ ലോട്ടറി

ടൊറന്റോ: ജീവിതത്തില്‍ കഷ്ടപ്പെടുന്നവരെ തേടി ഭാഗ്യമെത്തുമെന്നാണ് പറയാറുള്ളത്. ഇത് ശരിയാണെന്ന് തോന്നുന്ന സംഭവങ്ങള്‍ നമുക്ക് ചുറ്റും നടക്കാറുണ്ട്. അപ്രതീക്ഷിതമായിട്ടാവും ഇവരെ തേടി ഭാഗ്യമെത്തുക. ജീവിതത്തില്‍ ഏറ്റവും ആവശ്യമുണ്ടെന്ന് തോന്നുന്ന സമയത്ത് ഇവര്‍ പണം കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ടാവും. ആ ഘട്ടത്തിലാവും രക്ഷകരായി ആ ഭാഗ്യം കടന്നുവരിക.

1

കാനഡയില്‍ നിന്നുള്ള ഒരു പ്ലംബര്‍ അത്തരമൊരു അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ വന്‍ ഭാഗ്യമാണ് തേടിവന്നിരിക്കുന്നത്. ജീവിതം ഏറ്റവും സുഖകരമാക്കുന്ന കാര്യങ്ങളാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത്. അതിന് ദൈവത്തോട് നന്ദി പറയുകയാണ് കനേഡിയക്കാരന്‍. ഭാഗ്യം എന്താണെന്ന് വിശദമായി പരിശോധിക്കാം....

1

കാനഡയിലെ ഒന്താരിയോ നിവാസി ദൈവഭാഗ്യം പോലെ ബംപര്‍ തേടിയെത്തിയിരിക്കുന്നത്. ജീവിതം കടം കയറുകയും, അത് അടയ്ക്കാന്‍ പണമില്ലാതാവുകയുംചെയ്ത അവസ്ഥയിലായിരുന്നു ഇയാള്‍. പക്ഷേ ജീവിതം വേറെയും സര്‌പ്രെസ് ഇയാള്‍ക്കായി ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. ഒന്താരിയോയിലെ ഡെന്‍ഫീല്‍ഡിലെ താമസക്കാരനാണ് വെസ്ലി പിക്കിള്‍സ്. സാധാരണക്കാരനില്‍ സാധാരണക്കാരനായ വെസ്ലി ആഴ്ച്ചയില്‍ ഒരു ലോട്ടറി ടിക്കറ്റ് എടുക്കുന്നത് വലിയ ആവേശമുള്ള കാര്യമായിരുന്നു. അതാണ് ഇപ്പോള്‍ മഹാഭാഗ്യമായി മാറിയിരിക്കുന്നത്.

2

തനിക്ക് ലോട്ടറി അടിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും വെസ്ലി പ്രതീക്ഷിച്ചിരുന്നില്ല. ടിക്കറ്റ് ചെക്കറില്‍ ആ ടിക്കറ്റ് സ്‌കാന്‍ ചെയ്തപ്പോഴാണ് സമ്മാനം എത്ര വലുതാണെന്ന് തിരിച്ചറിഞ്ഞത്. 45കാരനായ വെസ്ലിക്ക് ഒരു മില്യണിന്റെ ബംപര്‍ ലോട്ടറിയാണ് അടിച്ചത്. ആറ് കോടി പതിനൊന്ന് ലക്ഷത്തില്‍ അധികം വരുന്നതാണ് ഈ തുക. ഈ സന്തോഷം തന്റെ ഭാര്യയുമായിട്ടാണ് വെസ്ലി ചെലവിട്ടത്. വേറാരും ആ നിമിഷം തന്റെ മുന്നില്‍ ഇല്ലായിരുന്നുവെന്ന് വെസ്ലി പറയുന്നു. എന്നാല്‍ ഭാര്യയോട് പറഞ്ഞിട്ടും വിശ്വസിക്കാന്‍ തയ്യാറായില്ലെന്നും വെസ്ലി വ്യക്തമാക്കി.

3

ഏഴ് നമ്പറുകളാണ് വെസ്ലിക്ക് ഒന്നായി വന്നത്. ഇതോടെയാണ് ബംപര്‍ അടിച്ചത്. ഒടുവില്‍ അടിച്ച നമ്പറുകള്‍ അവളെ കാണിക്കുകായിരുന്നു. 2022 നവംബര്‍ പന്ത്രണ്ടിന് നറുക്കെടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. ലോട്ടോ 6/49 ടിക്കറ്റാണ് വെസ്ലി എടുത്തിരുന്നു. ഏഴ് എന്‍കോര്‍ നമ്പറുകള്‍ ഓര്‍റില്‍ തന്നെ വരികയും ചെയ്തു. വെസ്ലി പിക്കിള്‍സിനെ സംബന്ധിച്ച് ഇത് ജീവിതം തന്നെ മാറ്റിയൊരു വിജയമാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ തന്റെ കടങ്ങളെല്ലാം വീട്ടാന്‍ ഈ പണം കൊണ്ട് സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

4

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍

ഒരുപാട് നല്ല കാര്യങ്ങള്‍ക്ക് ഈ പണം ചെലവാക്കാനാവുമെന്ന് വെസ്ലി പറയുന്നു. തനിക്ക് വായ്പകള്‍ ധാരാളം അടച്ച് തീര്‍ക്കാനുണ്ട്. ഒപ്പം ബില്ലുകളും അടയ്ക്കാനുണ്ട്. അതെല്ലാം ഈ പണം കൊണ്ട് അടച്ച് തീര്‍ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് വെസ്ലി ഈ ടിക്കറ്റ് മാറി പണമാക്കിയത്. ഒരുപാട് സന്തോഷം തോന്നുന്നു. ഇത് തന്റെ ജീവിതത്തിലെ നല്ലതിനാണെന്ന് മനസ്സ് പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇല്‍ഡര്‍ട്ടന്‍ റോഡിലെ ഫുഡ് മാര്‍ക്കറ്റില്‍ നിന്നാണ് സമ്മാനം അടിച്ച ടിക്കറ്റ് വെസ്ലി വാങ്ങിയത്.

5

സൗത്ത് കരോലിനയിലും സമാനമായൊരു ജേതാവ് ഉണ്ടായിരിക്കുകയാണ്. ഇയാള്‍ക്ക് ലോട്ടറിയടിച്ചെന്ന് എത്ര പറഞ്ഞിട്ടും ഭാര്യ വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. സൗത്ത് കരോലിനയിലെ ഗ്രീന്‍വില്ലെ നിവാസിയാണ് ഇയാള്‍. പുലര്‍ച്ചെ ഒരു സ്റ്റോറില്‍ നിന്ന് വാങ്ങിയ ടിക്കറ്റിലാണ് ഇയാള്‍ക്ക് സമ്മാനം അടിച്ചത്. ജനുവരിആറിനായിരുന്നു നറുക്കെടുപ്പ്. തനിക്ക് നേരത്തെ സമ്മാനം അടിച്ച ടിക്കറ്റിലെ തുക മാറിയെടുക്കാനാണ് ഗ്രോസറി സ്‌റ്റോറിലേക്ക് അദ്ദേഹം പോയത്. ആ പണം കൊണ്ട് മറ്റൊരു ടിക്കറ്റ് വാങ്ങുകയായിരുന്നു ഇയാള്‍. അത് ബംപറായി മാറുകയായിരുന്നു. ഇന്‍സ്റ്റന്റ് ലോട്ടറിയായിരുന്നു ഇയാള്‍ എടുത്തത്. 18 കോടി 35 ലക്ഷത്തില്‍ അധികം രൂപയാണ് ഇയാള്‍ക്ക് ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+