Get Updates
Get notified of breaking news, exclusive insights, and must-see stories!

40 കൊല്ലമായി ലോട്ടറിയെടുക്കുന്നു, അടിച്ചത് മകളുടെ വിവാഹത്തിന് തൊട്ടുമുമ്പ്: ലക്ഷങ്ങള്‍ കൈയ്യില്‍

എപ്പോഴെങ്കിലും തന്നെ തേടി ഭാഗ്യം വരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും ജോണ്‍ പറയുന്നു. അഞ്ച് ഡോളറിന്റെ ഇന്‍സ്റ്റന്റ് ബിങ്കോ ഡബ്ലര്‍ ടിക്കറ്റാണ് അദ്ദേഹം എടുത്തത്.

canada lottery

ടൊറന്റോ: ക്ഷമ എല്ലാ കാര്യങ്ങള്‍ക്കും ആവശ്യമാണ്. എങ്കില്‍ മാത്രമേ ജീവിതത്തില്‍ ഭാഗ്യവും തേടി വരൂ. ലോട്ടറിയുടെ കാര്യവും അങ്ങനെ തന്നെയാണ്. ഒരിക്കല്‍ അടിച്ചില്ലെന്ന് കരുതി നമ്മള്‍ ലോട്ടറിയെടുക്കുന്നത് നിര്‍ത്തിയാല്‍ നഷ്ടം നമുക്ക് മാത്രമാണ്. വീണ്ടും പരിശ്രമിച്ചാല്‍ മാത്രമേ നമ്മളെ തേടി തേടി ഏത് ഭാഗ്യവും വരൂ.

അത്തരത്തില്‍ ജീവിതത്തില്‍ ഒരിക്കലും ലോട്ടറിയടിക്കില്ലെന്ന് കരുതിയിട്ടും, വീണ്ടും പലതവണ ലോട്ടറിയെടുത്ത ഒരു വയോധികനെ തേടി മഹാഭാഗ്യമെത്തിയിരിക്കുകയാണ്. അതും ജീവിതത്തിലെ ഏറ്റവും വലിയൊരു ശുഭകാര്യ നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ആ നേട്ടം അദ്ദേഹത്തെ തേടിയെത്തിയത്. വിശദമായ വിവരങ്ങളിലേക്ക്.....

40 വര്‍ഷത്തെ പരിശ്രമം

40 വര്‍ഷത്തെ പരിശ്രമം

40 വര്‍ഷത്തെ നീണ്ട പരിശ്രമമാണ് കാനഡയിലെ ഒന്താരിയോയിലെ ഡ്രസ്ഡന്‍ സ്വദേശിയായ ജോണ്‍ ഹാരിസ് നടത്തിയത്. ഈ നാല് ദശാബ്ദക്കാലവും ജോണിനെ തേടി ഭാഗ്യം വന്നതേയില്ല. എന്തിനേറെ പറയുന്നു, ചെറിയ സമ്മാനങ്ങളൊന്നും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായില്ല. ഏതൊരാള്‍ക്കും നിരാശയുണ്ടാക്കുന്ന കാര്യമാണിത്. എന്നാല്‍ ജോണ്‍ തന്റെ പരിശ്രമം ഇത്രയും കാലം തുടര്‍ന്ന് കൊണ്ടിരുന്നു. പക്ഷേ ആ പരിശ്രമം കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കുമാവില്ലായിരുന്നു. ഒടുവില്‍ ഭാഗ്യം അദ്ദേഹത്തിന്റെ തേടി ബംപറിന്റെ രൂപത്തിലെത്തുകയായിരുന്നു.

സ്ഥിരമായി ആ ലോട്ടറിയെടുക്കും

സ്ഥിരമായി ആ ലോട്ടറിയെടുക്കും

താന്‍ സ്ഥിരമായി ലോട്ടറിയെടുക്കുന്ന വ്യക്തിയാണെന്ന് ജോണ്‍ ഹാരിസ് പറയുന്നു. ഇന്‍സ്റ്റന്റ് ബിങ്കോ ആന്റ് ലോട്ടാറിയോ ടിക്കറ്റുകളാണ് സ്ഥിരമായി എടുക്കാറുള്ളത്. 1980കള്‍ മുതല്‍ തന്നെ താന്‍ ലോട്ടറികള്‍ എടുക്കാറുണ്ടായിരുന്നു. എപ്പോഴെങ്കിലും തന്നെ തേടി ഭാഗ്യം വരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും ജോണ്‍ പറയുന്നു. അഞ്ച് ഡോളറിന്റെ ഇന്‍സ്റ്റന്റ് ബിങ്കോ ഡബ്ലര്‍ ടിക്കറ്റാണ് അദ്ദേഹം എടുത്തത്. ആ ടിക്കറ്റ് ജീവിതത്തിലെ വലിയ വഴിത്തിരിവായി മാറുകയായിരുന്നു. ഹാരിസ് നിലവില്‍ ജോലിയില്‍ നിന്നെല്ലാം വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയാണ്.

വീട്ടിലെത്തിയപ്പോള്‍ ബംപര്‍

വീട്ടിലെത്തിയപ്പോള്‍ ബംപര്‍

ടിക്കറ്റ് എന്തായാലും വീട്ടിലെത്തിയ ശേഷം പരിശോധിക്കാമെന്നായിരുന്നു ജോണിന്റെ നിലപാട്. ഒടുവില്‍ സ്‌ക്രാച്ച് ചെയ്ത് തുടങ്ങിയപ്പോഴാണ് ജോണ്‍ ആകെ അമ്പരന്ന് തുടങ്ങിയത്. 32 എന്ന നമ്പറാണ് കണ്ടത്. ഉറപ്പായും ഇതൊരു വലിയ ജയമായിരിക്കും എന്ന് താന്‍ ഉറപ്പിച്ചിരുന്നു. വീണ്ടും സ്‌ക്രാച്ച് ചെയ്ത് നോക്കി. ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. എല്ലാ നമ്പറുകളും കൃത്യമായി ഒത്തുവന്നുവെന്നും ജോണ്‍ പറഞ്ഞു. വര്‍ഷങ്ങളുടെ പ്രയത്‌നത്തിന് ഒടുവില്‍ ഫലമുണ്ടായെന്ന് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം കനേഡിയന്‍ ഡോളറാണ് അദ്ദേഹത്തിന് സമ്മാനമടിച്ചത്. 61 ലക്ഷം രൂപയില്‍ അധികം വരും ഇത്.

ആ ദിവസം ഉറങ്ങാനായില്ല

ആ ദിവസം ഉറങ്ങാനായില്ല

ഇതൊക്കെ കണ്ടാല്‍ പോവാതിരിക്കുന്നത് എങ്ങനെ, ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഏജ്ജാതി ലുക്കാണ്

തനിക്ക് ആ ദിവസം രാത്രി ഉറങ്ങാനായില്ലെന്ന് ജോണ്‍ പറയുന്നു. അത്രയ്ക്ക് ആവേശമായിരുന്നു എന്റെ മനസ്സില്‍. അത് മാത്രമല്ല അടുത്ത ദിവസം എന്റെ പിറന്നാളായിരുന്നു. അതുകൊണ്ട് അന്ന് തന്നെ കടയില്‍ പോയി എന്റെ ടിക്കറ്റ് പരിശോധിച്ച് നോക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നെ സംബന്ധിച്ച്് അതൊരു പിറന്നാള്‍ സമ്മാനമായിരുന്നുവെന്നും, അത്രയേറെ ഗംഭീരമായിരുന്നുവെന്നും ജോണ്‍ പറഞ്ഞു. ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് അദ്ദേഹം സമ്മാനം വാങ്ങിയത്. ഇനി ജീവിതത്തില്‍ എന്തൊക്കെ ചെയ്യണമെന്നും അദ്ദേഹത്തിന് ധാരണയുണ്ട്.

മകളുടെ വിവാഹത്തിന് മുമ്പ്

മകളുടെ വിവാഹത്തിന് മുമ്പ്

ഈ പണം എന്ത് ചെയ്യാന്‍ പോകുന്നുവെന്നതിനും അദ്ദേഹം ഉത്തരം നല്‍കി. വീട് ഒന്ന് പുതുക്കി പണിയാനാണ് ശ്രമം. ചില അറ്റകുറ്റപണികളും നടത്താനുണ്ട്. തനിക്ക് സ്വന്തമായി ഒരു ആപ്പിളിന്റെ ഐഫോണ്‍ വാങ്ങണമെന്നും ജോണ്‍ പറഞ്ഞു. അത് മാത്രമല്ല, തന്റെ കുടുംബത്തിനായി ഈ പണം ചെലവഴിക്കുമെന്നും അദ്ദേഹം പറയുന്നു. തന്റെ മകളുമായി ഈ പണം പങ്കിടും, പേരക്കുട്ടിക്കും ഇതിലൊരു ഭാഗം നല്‍കും. മകളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ്. അതൊരു പ്രത്യേക ദിവസമായിരിക്കും. കോസ്റ്റാറിക്കയില്‍ വെച്ചാണ് മകളുടെ വിവാഹം ആഘോഷിക്കാന്‍ പോകുന്നതെന്നും ജോണ്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+