ഒന്നൊന്നര ഭാഗ്യം, ഒരുമാസത്തിനിടെ ഡബിള്‍ ലോട്ടറി; യുവാവ് കാമുകിയെ വിളിച്ചപ്പോള്‍ സംഭവിച്ചത് ഇങ്ങനെ
ഒരിക്കല്‍ ചിലപ്പോള്‍ നമ്മളെ ഭാഗ്യം തേടി വന്നേക്കാം. എന്നാല്‍ രണ്ട് തവണ അത് സംഭവിക്കുമോ? അപൂര്‍വമായി മാത്രം നടക്കുന്ന അത്തരമൊരു കാര്യം കനേഡിയന്‍ യുവാവിന്റെ ജീവിതത്തില്‍ ഉണ്ടായിരിക്കുകയാണ്.
ടൊറന്റോ: ഭാഗ്യം പലരെയും തേടിയെത്തുന്നത് നമ്മള് കാണാറുണ്ട്. എന്നാല്‍ ഇങ്ങനെയൊരു ഭാഗ്യം ആരെയും തേടി വന്ന് കാണില്ല. അങ്ങനൊന്നാണ് ഈ കനേഡിയന്‍ യുവാവിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ഒരിക്കല്‍ അല്ല രണ്ട് തവണ ബംപര്‍ സമ്മാനം ഇയാളെ തേടിയെത്തിയത്. മഹാഭാഗ്യവാന് എന്നൊക്കെ വിശേഷിപ്പിച്ചാല്‍ അത് കുറഞ്ഞ് പോകും.
അതിനും മുകളിലൊരു ഭാഗ്യമുണ്ടെങ്കില്‍ അങ്ങനെ വിളിക്കേണ്ടി വരും. യുവാവ് ആകെ ത്രില്ലടിച്ച് നില്‍ക്കുകയാണ്. ഇങ്ങനെയൊരു ഭാഗ്യം സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമാണെന്ന് ഇയാള്‍ പറയുന്നു. അതേസമയം ഇരട്ട ബംപറിന് ശേഷം നടന്ന കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.....

സന്തോഷം കൊണ്ട് കാമുകിയുടെ കരച്ചില്
കാനഡയിലെ ഒന്താരിയോയില്‍ നിന്നുള്ള ഈ യുവാവ് ഇരട്ട ഭാഗ്യം തേടി വന്നതോടെ സ്തബ്ധനായി നില്‍ക്കുകയായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ നേരെ കാമുകിയെ വിളിച്ച് കാര്യം പറഞ്ഞു. തനിക്ക് വീണ്ടും ലോട്ടറിയടിച്ചെന്നായിരുന്നു പറഞ്ഞത്. ഇത് കേട്ടതോടെ അവള് കരുകയായിരുന്നുവെന്ന് റയാന് ഓത്ത്മാന്‍ എന്ന ഒന്താരിയോ നിവാസി പറയുന്നു. കാരണം അങ്ങനെയൊരു ഭാഗ്യമാണ് ഇയാളെ തേടിയെത്തിയത്.

മാസത്തില്‍ രണ്ടാം ഭാഗ്യം
ഒരു മാസം രണ്ട് വന്‍ ഭാഗ്യങ്ങളാണ് റയാനെ തേടിയെത്തിയത്. അപ്പോള്‍ കാമുകിക്ക് എന്നല്ല ആര്‍ക്കും കരച്ചില് വന്ന് പോകും. ഒന്താരിയോയിലെ ബ്രാംപ്ടണ്‍ സ്വദേശിയാണ് റയാന്. ഒന്താരിയോ ലോട്ടറി കോര്‍പ്പറേഷന്റെ രണ്ട് വ്യത്യസ്ത നറുക്കെടുപ്പിലാണ് യുവാവ് രണ്ട് ബംപറടിച്ചത്. സന്തോഷം കൊണ്ട് കാമുകിക്ക് കരച്ചില് നിര്‍ത്താന്‍ പോലും സാധിച്ചില്ലെന്ന് റയാന് പറഞ്ഞു.

ഭാഗ്യം വന്നത് ഈ വര്‍ഷം
ഈ വര്‍ഷമാണ് റയാന് തന്റെ രണ്ടാമത്തെ ലോട്ടറി അടിക്കുന്നത്. ഒരു മില്യണ്‍ ഡോളറായിരുന്നു സമ്മാന തുക. ആറ് കോടി 12 ലക്ഷം രൂപയില്‍ അധികം വരുന്ന വമ്പന്‍ തുകയാണ് റയാന് സമ്മാനമായി അടിച്ചത്. ജനുവരി 17നായിരുന്നു നറുക്കെടുപ്പ്. ടിക്കറ്റിലെ ഏഴ് എന്‍കോര്‍ നമ്പറുകളും കൃത്യമായി തന്നെ റയാന് കാര്യത്തില്‍ ഒരുമിച്ച് വന്നു. അത് മാത്രമല്ല എടുത്ത മറ്റ് ലോട്ടറികളില്‍ ഏഴ് ഡോളര്‍ കൂടി അദ്ദേഹത്തിന് സമ്മാനമടിച്ചു. ഭാഗ്യം വരുമ്പോള്‍, എല്ലാം കൂടി ഒരുമിച്ച് വരുമെന്ന അവസ്ഥയായിരുന്നു ഇത്.

ഇത് എന്റെ ഫേവറിറ്റ് ഗെയിം
ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം
ലോട്ടോ മാക്സ് തന്റെ പ്രിയപ്പെട്ട ലോട്ടറിയാണെന്ന് റയാന് പറയുന്നു. ഇതാണ് സ്ഥിരമായി എടുക്കാറുള്ള ടിക്കറ്റ്. എന്നാല്‍ അതിലേക്ക് എന്‍കോര്‍ നമ്പറുകള്‍ ചേര്‍ക്കാറില്ല. ഇത്തവണ പക്ഷേ എന്റെ മനസ്സ് അവസാന നിമിഷം മാറി. ഞാന്‍ എന്‍കോര്‍ നമ്പറുകള്‍ അതിനൊപ്പം ചേര്‍ത്തുവെന്നും റയാന് പറയുന്നു. ഒഎല്‍ജി ലോട്ടറി സ്ഥിരമായി എടുക്കുന്നയാളാണ് റയാന്. അതേസമയം താനൊരു സ്വയം തൊഴില്‍ ജീവനക്കാരനാണെന്നും റയാന് പറയുന്നു.

ആദ്യ ബംപര്‍ ഇങ്ങനെ
റയാന് ആദ്യം ബംപര്‍ അടിച്ചതും വലിയൊരു ഭാഗ്യത്തിന്റെ രൂപത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ആ നറുക്കെടുപ്പ്. 1,80000 രൂപയായിരുന്നു സമ്മാനമായി അടിച്ചത്. ഒരു കോടി പത്ത് ലക്ഷത്തിന് മുകളില്‍ വരുന്ന ബംപര്‍ സമ്മാനമായിരുന്നു ഇത്. എന്നാല്‍ ആ സമ്മാനം കൊണ്ടൊന്നും ലോട്ടറിയെടുക്കുന്നത് റയാന് നിര്‍ത്തിയില്ല. അത് തുടര്‍ന്ന് കൊണ്ടേയിരുന്നു. ഒടുവില്‍ ആഴ്ച്ചകള്‍ക്ക് ശേഷം മറ്റൊരു മെഗാ ബംപര്‍ കൂടി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് എത്തുകയായിരുന്നു.

ഇത് അപൂര്‍വ നേട്ടം
രണ്ട് ബംപര്‍ ഒഎല്‍ജി അടിക്കുക എന്ന് പറയുന്നത് അപൂര്‍വമാണ്. ഇക്കാര്യം റയാനും സ്ഥിരീകരിക്കുന്നു. മിന്നലടിക്കാന്‍ രണ്ട് തവണ സാധ്യതയുണ്ടെന്ന് പറയാം. എന്നാലും ലോട്ടറി അടിക്കുമെന്ന് പറയാനാവില്ല. പ്രത്യേകിച്ച് ഒരേ ലോട്ടറി. മൂന്ന് നിമിഷം ഞാന്‍ നിശബ്ദനായി പോയി. ഒന്നും പറയാനാവാത്ത അവസ്ഥയായിരുന്നു. കാമുകിയോട് പറഞ്ഞപ്പോള്‍ അവള് കരയുകയായിരുന്നു. അത്രയ്ക്കായിരുന്നു സന്തോഷം. നിലവില്‍ ഈ തുക കൊണ്ട് നിക്ഷേപം നടത്താനും, കുറച്ച് യാത്രകള്‍ക്കുമാണ് മാറ്റി വെക്കുകയെന്നും റയാന് പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications