സ്ത്രീകള്‍ വ്യാപകമായി ഉപയോഗിക്കുന്ന സോപ്പ് കാന്‍സറിന് കാരണമാകും!ഖത്തറില്‍ സോപ്പുകള്‍ പിടിച്ചെടുത്തു

  • By: Afeef
Subscribe to Oneindia Malayalam

ദോഹ: ലോകമെമ്പാടും വില്‍ക്കപ്പെടുന്ന അന്താരാഷ്ട്ര കമ്പനിയുടെ സോപ്പില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്ന് റിപ്പോര്‍ട്ട്. കാന്‍സറിന് കാരണാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം ഈ സോപ്പുകള്‍ പിടിച്ചെടുത്തെന്ന് അല്‍ ഷര്‍ഖ് ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read More: റഫ്‌സീനയുടെ ആത്മഹത്യയ്ക്ക് കാരണം പത്ര റിപ്പോര്‍ട്ടുകള്‍? ആ ചിത്രങ്ങള്‍ കാരണം അത് എല്ലാവരുമറിഞ്ഞു....

ഖത്തര്‍ സ്വദേശിയുടെ വീട്ടുവേലക്കാരി ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത സാധനങ്ങളില്‍ പത്ത് സോപ്പുകള്‍ കാണാനില്ലെന്ന് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് ഖത്തര്‍ സ്വദേശി അന്വേഷിച്ചപ്പോഴാണ്, കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയ സോപ്പുകള്‍ പിടിച്ചെടുത്തതാണെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചത്.

ഖത്തര്‍ ആരോഗ്യമന്ത്രാലയത്തെയും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തെയും അഭിനന്ദിച്ച് ഖത്തര്‍ പൗരന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് 'കാന്‍സര്‍' സോപ്പിനെക്കുറിച്ച് ആളുകളറിയുന്നത്.

സോപ്പ് കാണാനില്ല...

സോപ്പ് കാണാനില്ല...

ഖത്തര്‍ പൗരന്റെ വീട്ടിലെ വേലക്കാരിയാണ് ഓണ്‍ലൈന്‍ വഴി സോപ്പുകളും മറ്റു സാധനങ്ങളും ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ പാര്‍സല്‍ ലഭിച്ചപ്പോള്‍ ഓര്‍ഡര്‍ ചെയ്ത പത്ത് സോപ്പുകള്‍ കാണാനില്ലായിരുന്നു.

പിടിച്ചെടുത്തതെന്ന് ആരോഗ്യമന്ത്രാലയം...

പിടിച്ചെടുത്തതെന്ന് ആരോഗ്യമന്ത്രാലയം...

സോപ്പുകള്‍ എങ്ങനെ കാണാതായി എന്നതിനെക്കുറിച്ച് ഖത്തര്‍ പൗരന്‍ അന്വേഷിച്ചപ്പോഴാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയം ആ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. കാന്‍സറിന് കാരണമാകുന്ന അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയതിനാലാണ് സോപ്പുകള്‍ പിടിച്ചെടുത്തതെന്നായിരുന്നു ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

ഖത്തര്‍ സ്വദേശിയുടെ പോസ്റ്റ്...

ഖത്തര്‍ സ്വദേശിയുടെ പോസ്റ്റ്...

ആരോഗ്യത്തിന് ഹാനികരമായ സോപ്പ് പിടിച്ചെടുത്ത്, സമയോചിത ഇടപെടല്‍ നടത്തിയ ഖത്തര്‍ ആരോഗ്യമന്ത്രാലയത്തെയും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തെയും അഭിനന്ദിച്ച് ഖത്തര്‍ പൗരന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ഫിലിപ്പീന്‍സില്‍ നിന്ന്...

ഫിലിപ്പീന്‍സില്‍ നിന്ന്...

ഫിലിപ്പീന്‍സില്‍ ഉത്പാദിപ്പിക്കുന്ന സോപ്പ് ഉപയോഗിച്ചാല്‍ തൊലി മൃദുവാകുമെന്നും, കൂടുതല്‍ വെളുക്കുമെന്നുമാണ് കമ്പനിയുടെ അവകാശവാദം.

സ്ത്രീകള്‍ ജാഗ്രതൈ...

സ്ത്രീകള്‍ ജാഗ്രതൈ...

ലോകമെമ്പാടുമുള്ള സ്ത്രീകള്‍ വ്യാപകമായി ഉപയോഗിക്കുന്ന സോപ്പാണ് കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഖത്തറില്‍ പിടിച്ചെടുത്തിരിക്കുന്നത്.

ഇറക്കുമതി തടയും...

ഇറക്കുമതി തടയും...

ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളടങ്ങിയ ഇത്തരം സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയും വില്‍പ്പനയും പൂര്‍ണ്ണമായും നിരോധിക്കാനാണ് ഖത്തറിന്റെ തീരുമാനം. ഇത്തരം ഉല്‍പ്പന്നങ്ങളെ സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവത്ക്കരണവും നല്‍കും.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

റഫ്‌സീനയുടെ ആത്മഹത്യയ്ക്ക് കാരണം പത്ര റിപ്പോര്‍ട്ടുകള്‍? ആ ചിത്രങ്ങള്‍ കാരണം അത് എല്ലാവരുമറിഞ്ഞു....കൂടുതല്‍ വായിക്കൂ...

വിവാദങ്ങളുടെ കൂട്ടുകാരിയായ നടി ഉണ്ടാക്കിയ കുഴപ്പങ്ങള്‍ നിസാരമല്ല! എത്രയാണെന്ന് അറിഞ്ഞാല്‍ ഞെട്ടും !!കൂടുതല്‍ വായിക്കൂ...

English summary
Cancer-causing soaps sold on social media in Qatar: Report
Please Wait while comments are loading...