റഫ്‌സീനയുടെ ആത്മഹത്യയ്ക്ക് കാരണം പത്ര റിപ്പോര്‍ട്ടുകള്‍? ആ ചിത്രങ്ങള്‍ കാരണം അത് എല്ലാവരുമറിഞ്ഞു....

  • By: Afeef
Subscribe to Oneindia Malayalam

കണ്ണൂര്‍: പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ മാലൂരിലെ നാമത്ത് റഫ്‌സീന ആത്മഹത്യ ചെയ്യാന്‍ കാരണം പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളാണെന്ന് സംശയം. മാലൂരിലെ ലക്ഷംവീട് കോളനിയിലെ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന റഫ്‌സീന, തന്റെ കുടുംബത്തിന്‍ ദയനീയാവസ്ഥ മറ്റുള്ളവര്‍ അറിഞ്ഞതിലുള്ള വിഷമം കാരണം ആത്മഹത്യ ചെയ്തതാകുമെന്നാണ് നാട്ടുകാരുടെയും സഹപാഠികളുടെയും സംശയം.

പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1180 മാര്‍ക്ക് നേടിയ റഫ്‌സീനയെക്കുറിച്ച് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ഇല്ലായ്മകളില്‍ നിന്നും പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥി എന്നതായിരുന്നു വാര്‍ത്തകളിലെ ഉള്ളടക്കം. തന്റെ ഫോട്ടോയ്‌ക്കൊപ്പം, താമസിക്കുന്ന ഒറ്റമുറി വീടിന്റെ ഫോട്ടായും ചില പത്രങ്ങളില്‍ വന്നത് റഫ്‌സീനയെ വേദനിപ്പിച്ചിരുന്നെന്നും പറയുന്നുണ്ട്.

തൂങ്ങി മരിച്ച നിലയില്‍...

തൂങ്ങി മരിച്ച നിലയില്‍...

പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ റഫ്‌സീനയെ കഴിഞ്ഞ ദിവസം വൈകീട്ടാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം വര്‍ഷ പരീക്ഷയില്‍ 600ല്‍ 600 മാര്‍ക്കും നേടിയ വിദ്യാര്‍ത്ഥിനി എന്തിനാണ് തൂങ്ങിമരിച്ചതെന്നായിരുന്നു എല്ലാവരുടെയും സംശയം.

ഉമ്മ കൂലിപ്പണി കഴിഞ്ഞെത്തിയപ്പോള്‍...

ഉമ്മ കൂലിപ്പണി കഴിഞ്ഞെത്തിയപ്പോള്‍...

കൂലിത്തൊഴിലാളിയായ റഫ്‌സീനയുടെ ഉമ്മ റഹ്മത്ത് പണി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അബൂട്ടിയാണ് റഫ്‌സീനയുടെ പിതാവ്. സഹോദരി മന്‍സീന തിരുവനന്തപുരത്ത് ബിഫാം വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍ മഹറൂഫ് ബെംഗളൂരുവിലെ കടയില്‍ ജോലി ചെയ്യുകയാണ്.

അഭിനന്ദന പ്രവാഹം...

അഭിനന്ദന പ്രവാഹം...

ശിവപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന റഫ്‌സീന, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയതിനെ തുടര്‍ന്ന് അധ്യാപകരും സഹപാഠികളുമെല്ലാം റഫ്‌സീനയെ വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു റഫ്‌സീന ആത്മഹത്യ ചെയ്തത്.

പത്ര റിപ്പോര്‍ട്ടുകള്‍?

പത്ര റിപ്പോര്‍ട്ടുകള്‍?

ഇല്ലായ്മകള്‍ക്കിടയിലും പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ റഫ്‌സീനയെക്കുറിച്ച് പത്രമാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റഫ്‌സീനയുടെ ചിത്രത്തോടൊപ്പം കോളനിയിലെ ഒറ്റമുറി വീടിന്റെ ചിത്രവും പത്രങ്ങളില്‍ വന്നിരുന്നു. ഇതിന്റെ വിഷമത്തിലാകാം റഫ്‌സീന ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സംശയം.

ആരുമറിയരുതെന്ന് ആഗ്രഹിച്ചു...

ആരുമറിയരുതെന്ന് ആഗ്രഹിച്ചു...

തന്റെയും കുടുംബത്തിന്റെയും അവസ്ഥ ആരുമറിയരുതെന്നായിരുന്നു റഫ്‌സീനയുടെ ആഗ്രഹം. എന്നാല്‍ പത്രങ്ങളില്‍ വാര്‍ത്ത വന്നതോടെ ഇത് എല്ലാവരുമറിഞ്ഞു. ഇത്രയും ദയനീയമായ സാഹചര്യത്തില്‍ നിന്നാണ് റഫ്‌സീന വരുന്നതെന്ന് പലരുമറിഞ്ഞത് വാര്‍ത്തകളിലൂടെയായിരുന്നു. തന്റെയും കുടുംബത്തിന്റെയും അവസ്ഥ എല്ലാവരുമറിഞ്ഞത് റഫ്‌സീനയെ വേദനിപ്പിച്ചിരുന്നെന്നാണ് കരുതുന്നത്.

ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തെന്ന് സംശയം....

ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തെന്ന് സംശയം....

റഫ്‌സീനയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്റെ ജീവിതം എനിക്കുള്ളതാണ്,ഞാന്‍ പറഞ്ഞത് ആരും ചെവികൊണ്ടില്ലല്ലോ എന്ന് തുടങ്ങുന്ന റഫ്‌സീനയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തെന്നാണ് പറയുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

ബിജെപിക്ക് മുസ്ലീംവിരോധമെന്ന് പറയുന്നവര്‍ എവിടെ?ഏറ്റവും കൂടുതല്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളുമായി ബിജെപി...കൂടുതല്‍ വായിക്കൂ...

അഭിനയിക്കാന്‍ നീ എത്ര പേരുടെ ഒപ്പം കിടന്നു, സീനിയര്‍ പയ്യന്റെ ചോദ്യത്തിന് സുരഭി നല്‍കിയ മറുപടി !!കൂടുതല്‍ വായിക്കൂ...

English summary
media reports was a reason of rafseena's suicide.
Please Wait while comments are loading...