തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം വിജയകരം....13 പേരെയും രക്ഷപ്പെടുത്തി.... എല്ലാവരും നിരീക്ഷണത്തില്‍
Recommended Video

ബാങ്കോക്ക്: തായ്ലന്ഡിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ വിജയകരം. ഗുഹയിലുണ്ടായിരുന്ന 13 പേരെയും സംഘം രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാം ദിവസമാണ് കുട്ടികളെയും കോച്ചിനെയുമടക്കം സംഘം രക്ഷപ്പെടുത്തുന്നത്. നേരത്തെ ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ എട്ടു പേരെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പുറത്തെത്തിച്ചിരുന്നു. മുങ്ങല്‍ വിദഗ്ദര്‍ അടക്കമുള്ള സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കാലാവസ്ഥ അനുകൂലമായതും ഇവര്‍ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഗുഹയില്‍ ശക്തമായ അടിയൊഴിക്കുണ്ട്. ഇത് വലിയ തിരിച്ചടിയാണ്.

അതേസമയം രക്ഷപ്പെടുത്തിയവര്‍ക്ക് കാര്യമായി കുഴപ്പമൊന്നുമില്ലെന്നും രക്ഷാപ്രവര്‍ത്തന സംഘം പറഞ്ഞു. ഇവരെ നിരീക്ഷണത്തില്‍ വെക്കാന്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഏഴുദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 23നാണ് 16 വയസ്സില്‍ താഴെയുള്ളവരുടെ ഫുട്ബോള്‍ ടീമിലെ അംഗങ്ങലായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര് കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസമാണ് അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ നാലു കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു.
ഫുട്ബോള്‍ ടീമിലെ പയ്യനെയും ടീമിന്റെ കോച്ചിനെയുമാണ് അവസാനമായ സംഘം രക്ഷപ്പെടുത്തിയത്. 19 അംഗ രക്ഷാപ്രവര്‍ത്തക സംഘമാണ് ഗുഹയിലുള്ളത്. കനത്ത മഴ വലിയ വെല്ലുവിളിയാണെന്ന് രക്ഷാപ്രവര്‍ത്തക സംഘം പറയുന്നു. അതേസമയം രക്ഷപ്പെട്ടവര്‍ക്ക് കുട്ടികളെ കാണാമെന്നും എന്നാല്‍ ഇവരുടെ ദേഹത്ത് സ്പര്‍ശിക്കുന്നത് പോലുള്ള കാര്യങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. വവ്വാലിന്റെ കാഷ്ഠത്തില്‍ നിന്ന് വരുന്ന ഗുഹാ രോഗം ഇവരെ ബാധിച്ചിട്ടുണ്ടോ എന്ന സംശയവും ഇവര്‍ക്കുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications