കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാളിലെ ദുരന്തത്തില്‍ സെെബീരിയ ഞെട്ടി, കാണാതായ കുട്ടികള്‍ രക്ഷപ്പെടാന്‍ മാളില്‍ നിന്ന് താഴേക്ക് ചാടി!

നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്

Google Oneindia Malayalam News

Recommended Video

cmsvideo
ഷോപ്പിംഗ് സെന്ററിൽ വൻ തീപ്പിടിത്തം, 37 പേർ വെന്ത് മരിച്ചു | Oneindia Malayalam

മോസ്‌കോ: പടിഞ്ഞാറന്‍ സൈബീരിയയിലെ ഷോപ്പിംഗ് സെന്ററിലെ തീപ്പിടുത്തതില്‍ മരണസംഖ്യ വര്‍ധിക്കുന്നു. ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇത് സംബന്ധിച്ച് പുറത്തുവരുന്നത്. നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ടെന്ന് റഷ്യന്‍ അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ പറയുന്നു. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാല് നിലയുള്ള ഷോപ്പിംഗ് സെന്ററിനാണ് തീപ്പിടിച്ചത്. ഇത് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ 40 ലേറെ കുട്ടികളെ കാണാതിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് രാജ്യമൊന്നടങ്കം ഞെട്ടലിലാണ്. തീപ്പിടുത്തതില്‍ കെട്ടിടത്തിന്റെ നാലാം നില പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. തീപ്പിടിത്തത്തില്‍ തീയേറ്ററിന്റെ മേല്‍ക്കൂല ഇടിഞ്ഞ് വീണതാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. മേഖലയില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. തീപ്പിടുത്തത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും അവ്യക്തമാണ്.

സൈബീരിയ ഞെട്ടി

സൈബീരിയ ഞെട്ടി

ഷോപ്പിംഗ് സെന്ററിലെ തീപ്പിടുത്തത്തില്‍ സൈബീരിയ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. അതിനേക്കാള്‍ അവരെ ഞെട്ടിക്കുന്നത് നൂറിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന പോലീസിന്റെ റിപ്പോര്‍ട്ടാണ്. ഈ ഷോപ്പിംഗ് സെന്ററിലെ ട്രാംപലിന്‍ പാര്‍ക്കിലാണ് തീപ്പിടുത്തം ഉണ്ടായതെന്ന് പോലീസ് പറയുന്നു. കുട്ടികളെ ആകര്‍ഷിക്കാന്‍ സര്‍ക്കസ് കൂടാരം പോലെ ഒരുക്കുന്ന പാര്‍ക്കാണ് ട്രാംപലിന്‍ പാര്‍ക്ക്. സംഭവത്തെ തുടര്‍ന്ന് 37 പേര്‍ തല്‍ക്ഷണം കൊലപ്പെട്ടു. കഴിഞ്ഞ 27 വര്‍ഷത്തിനിടെ റഷ്യയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ ദുരന്തമാണ് ഇത്. കനത്ത സുരക്ഷാ വീഴ്ച്ച ഇവിടെ ഉണ്ടായതായി ആരോപണമുണ്ട്. ഫോം പിറ്റിനകത്ത് വച്ച് സിഗര്‍ ലൈറ്റര്‍ കത്തിച്ചതാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് സൂചന. എന്നാല്‍ ആരാണ് ഇത് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. കുട്ടികളെ തന്നെയാണ് പോലീസ് സംശയിക്കുന്നത്.

ഭയന്ന് താഴേക്ക് ചാടി

ഭയന്ന് താഴേക്ക് ചാടി

ഇവിടെ മരിച്ചവരില്‍ അധികവും കുട്ടികളാണെന്ന് പോലീസ് പറയുന്നു. പലരും ദാരുണമായിട്ടാണ് കൊല്ലപ്പെട്ടത്. നിലവില്‍ 69പേരെ കാണാതായിട്ടുണ്ട്. ഇതില്‍ നാല്‍പ്പതും കുട്ടികളാണ്. ചെറിയ കുട്ടികളാണ് ഇവരെന്ന് പോലീസ് പറയുന്നു. തീ കത്തിപ്പടര്‍ന്നപ്പോള്‍ ഇവര്‍ എന്തു ചെയ്യണമെന്നറിയാതെ നിന്നതാണ് മരണസംഖ്യ വര്‍ധിക്കാനായത്. അതേസമയം കാണാതായ കുട്ടികള്‍ മരിച്ചതായി സംശയമുണ്ട്. ഇവരില്‍ പലരും രക്ഷപ്പെടുമെന്ന് കരുതി നാലു നില കെട്ടിടത്തില്‍ നിന്ന്് താഴേക്ക് ചാടി. ഇത് ഞെട്ടിക്കുന്നതാണെന്ന് പോലീസ് പറയുന്നു. മാളിലെ സുരക്ഷാ ജീവനക്കാരുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ച ഉണ്ടായതായും പറയുന്നു. അതേസമയം മാളിലെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും എന്തുകൊണ്ടാണ് ഇവ കാര്യമായി ഉപയോഗിക്കപ്പെടാതിരുന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്.

സിനിമ കണ്ടവര്‍ ദുരന്തം അറിഞ്ഞില്ല

സിനിമ കണ്ടവര്‍ ദുരന്തം അറിഞ്ഞില്ല

മാളിലെ തിയേറ്ററില്‍ സിനിമ കാണാനെത്തിയവര്‍ ദുരന്തം വരുന്നുണ്ടെന്ന് അറിഞ്ഞില്ല. പുറത്തുനടക്കുന്ന ബഹളങ്ങളൊന്നും ഇവര്‍ അറിയുന്നേ ഉണ്ടായിരുന്നില്ല. ഇതോടെ ഇവരില്‍ പലരും മരണത്തിന് കീഴടങ്ങേണ്ടി വന്നെന്ന് റഷ്യന്‍ സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. തിയേറ്ററില്‍ നിന്ന് 13 മൃതദേഹങ്ങളാണ് ഫയര്‍ ഫൈറ്റേഴ്‌സ് കണ്ടെടുത്തത്. നാലാം നിലയിലുള്ള ഈ തിയേറ്ററിലാണ് ഏറ്റവും നാശനഷ്ടമുണ്ടായത്. അഞ്ച് മണിക്കൂറോളം നിന്ന് കത്തിയ ശേഷമാണ് ചെറിയ രീതിയില്‍ ഇതൊന്ന് അണയ്ക്കാന്‍ സാധിച്ചത്. ഇവിടെ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതേസമയം തീ ആദ്യം വന്നത് ട്രാംപലിന്‍ പൂളില്‍ തന്നെയാണെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ വ്‌ളാദിമിര്‍ ചെര്‍നോവ് പറഞ്ഞു. എത്ര പേര്‍ മരിച്ചെന്ന് കൃത്യമായി മനസിലാക്കി വരികയാണെന്ന് ചെര്‍നോവ്് വ്യക്തമാക്കി.

പുടിന്റെ ഇടപെടല്‍

പുടിന്റെ ഇടപെടല്‍

ദുരന്തത്തെ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദുരന്തനിവാരണ വകുപ്പ് മന്ത്രി വ്‌ളാദിമിര്‍ പുച്ച്‌കോവിനോട് എത്രയും പെട്ടെന്ന് ദുരന്ത സ്ഥലത്തെത്താന്‍ പുടിന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് അദ്ദേഹം അനുശോചന സന്ദേശം അയച്ചിട്ടുണ്ട്. അതേസമയം മാളിനകത്ത് വൈക്ക് എന്ന 12കാരി കുടുങ്ങിപ്പോയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ കുട്ടിക്കായി പ്രത്യേക തിരച്ചില്‍ നടത്തുന്നുണ്ട്.അതേസമയം ഈ മാളിലെ ചില ഷോപ്പുടമകളും കെട്ടിട്ടത്തില്‍ നിന്ന് താഴേക്ക് ചാടിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്്. ഇയാള്‍ക്ക് ഗുരുതര പരുക്കുണ്ട്. സംഭവത്തില്‍ സൈബീരിയില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മരിച്ച ആളുകള്‍ ആരൊക്കെയാണ് എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറയുന്നു.

ഷോപ്പിംഗ് സെന്ററിൽ വൻ തീപ്പിടിത്തം.. 37 പേർ വെന്ത് മരിച്ചു.. നിരവധി പേർക്ക് പരിക്ക്!!ഷോപ്പിംഗ് സെന്ററിൽ വൻ തീപ്പിടിത്തം.. 37 പേർ വെന്ത് മരിച്ചു.. നിരവധി പേർക്ക് പരിക്ക്!!

വെട്ടിമാറ്റിയ നിലയിൽ 54 കൈപ്പത്തികൾ! നദീതീരത്തെ ഞെട്ടിപ്പിക്കുന്ന കാഴ്ച... ഭീതിയിൽ ഒരു നഗരം...വെട്ടിമാറ്റിയ നിലയിൽ 54 കൈപ്പത്തികൾ! നദീതീരത്തെ ഞെട്ടിപ്പിക്കുന്ന കാഴ്ച... ഭീതിയിൽ ഒരു നഗരം...

'മുസല്‍മാന് മാതൃക ശശികല ടീച്ചറല്ല', മുനവ്വറിന്റെ വാക്കുകളോട് ആർക്കും യോജിക്കാനാകില്ലെന്ന് ജലീൽ!'മുസല്‍മാന് മാതൃക ശശികല ടീച്ചറല്ല', മുനവ്വറിന്റെ വാക്കുകളോട് ആർക്കും യോജിക്കാനാകില്ലെന്ന് ജലീൽ!

English summary
childrens missing in deadly shopping mall blaze in russia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X