കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലങ്കന്‍ തീരത്ത് ചൈനീസ് കപ്പല്‍' ; കേരളവും തമിഴ്നാടുമുള്‍പ്പടെ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്, ജാഗ്രത

Google Oneindia Malayalam News

മുംബൈ: കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങൾ ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5ന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇകണോമിക് ടൈംസാണ് വിവരം റിപ്പോർട്ടു ചെയ്യ്‌തത്. ദക്ഷിണ ലങ്കൻ തുറമുഖമായ ഹംബൻതോതയിലാണ് കപ്പൽ നങ്കൂരമിട്ടിട്ടുള്ളത്.ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് ഏറെ വെല്ലുവിളി ഉയർത്തുന്നതാണ് ചൈനീസ് നീക്കം.

2014 മുതൽ ലങ്കൻ തുറമുഖങ്ങളിലുള്ള മുങ്ങിക്കപ്പലുകളെ അപേക്ഷിച്ച് യുദ്ധക്കപ്പലിന്റെ പ്രഹര ശേഷി അതിമാരകമാണെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 750 കിലോമീറ്ററിലേറെ ദൂരമാണ് കപ്പലിൽ നിന്ന് നേരിട്ടു നിരീക്ഷിക്കാനാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അത്തരത്തിലാണെങ്കില്‍ കൽപ്പാക്കം, കൂടംകുളം, ഇന്ത്യൻ അതിർത്തിയിലുള്ള ആണവായുധ ഗവേഷണ കേന്ദ്രം എന്നിവയെല്ലാം കപ്പലിന്റെ നിരീക്ഷണ വലയത്തിൽ വരും. ആറ് ദക്ഷിണേന്ത്യൻ തുറമുഖങ്ങളുടെ വിവരങ്ങളാണ് ചാരക്കപ്പൽ വഴി ചൈന ശേഖരിച്ചു കൊണ്ടിരിക്കുന്നതെന്ന് ഇകണോമിക്‌സ് ടൈംസ് പറയുന്നു.

ship

ന്യായികരണം അർഹിക്കാത്ത തെറ്റ്'; ക്രിസ് റോക്കിനോട് വീണ്ടും മാപ്പ് ചോദിച്ച് വില്‍ സ്മിത്ത്ന്യായികരണം അർഹിക്കാത്ത തെറ്റ്'; ക്രിസ് റോക്കിനോട് വീണ്ടും മാപ്പ് ചോദിച്ച് വില്‍ സ്മിത്ത്

ഇതില്‍ കേരളത്തെ കൂടാതെ തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ എല്ലാ തുറമുഖങ്ങളും ഉള്‍പ്പെടുന്നു. ഏഷ്യയിൽനിന്ന് യൂറോപ്പിലേക്കുള്ള പ്രധാന കപ്പൽപ്പാതയിലാണ് തുറമുഖമുള്ളത്. വിഷയത്തിൽ ഇന്ത്യയുടെ ആശങ്ക വിദേശകാര്യമന്ത്രാലയം ലങ്കൻ അധികൃതരെ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്യുന്നു.വായ്പ തിരിച്ചടക്കാൻ കഴിയാത്തതിനെ തുടർന്ന് 2017ലാണ് തുറമുഖം ചൈനയ്ക്ക് 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയത്.

ചൈനയുടെ യുവാൻ സാങ് സീരിസിലെ മൂന്നാം തലമുറ കപ്പലാണ് യുവാങ് വാങ് 5. ജിയാങ്‌നാൻ ഷിപ്പയാർഡ് നിർമിച്ച കപ്പൽ 2007ലാണ് കമ്മിഷൻ ചെയ്തത്. അതേസമയം, തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിച്ച് ചൈനീസ് കപ്പൽ സാറ്റലൈറ്റ് നിരീക്ഷണം നടത്തുന്നുണ്ടെന്ന ആരോപണം ലങ്കൻ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.

നിറവയറില്‍ സുന്ദരിയായി മൃദുല വിജയ്; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

English summary
China defends military ship's in India's neighbour Sri Lanka south indian port may come on radar of chinese yuan wang 5
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X