കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് പ്രായമേറുന്നു; ജനനനിരക്ക് വര്‍ധിപ്പിക്കുമെന്ന് ഷിന്‍ ജിന്‍ പിംഗ്
ബെയ്ജിംഗ്: ലോകത്ത് ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനയില്‍ നിയന്ത്രണങ്ങള്‍ മാറുന്നു. ജനന നിരക്ക് വര്‍ധിപ്പിക്കാനാണ് ചൈനയുടെ തീരുമാനം. ഇതിനായുള്ള നയങ്ങള്‍ നടപ്പാക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് വ്യക്കക്തമാക്കി. ജനസംഖ്യയില്‍ പെട്ടെന്നുള്ള ഒരു ഇടിവ് സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്നാണ് ചൈന ഭയപ്പെടുന്നത്.
ജനന നിരക്ക് വര്‍ധിപ്പിക്കാനുള്ള ഒരു നയസംവിധാനം ഞങ്ങള്‍ രൂപീകരിക്കും. ജനസംഖ്യയില്‍ നല്ലൊരു വിഭാഗം വയസ്സന്മാരായി മാറുകയാണെന്നും ഷിന്‍ ജിന്‍ പിംഗ് ബെയ്ജിംഗില്‍ സംഘടിപ്പിച്ച ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കോണ്‍ഗ്രസാണിത്. 2300ഓളം പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തു.

ചൈനയുടെ ജനസംഖ്യ നിലവില്‍ 1.4 മില്യണാണ്. എന്നാല്‍ ജനനനിരക്ക് വല്ലാതെ പിന്നോട്ട് പോയി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ 10.6 മില്യണ്‍ കുട്ടികള്‍ എന്ന നിരക്കില്‍ നിന്ന് 10 മില്യണില്‍ താഴേക്ക് പോയിരിക്കുകയാണ് നിരക്ക്. 2020നെ അപേക്ഷിച്ച് 11.5 ശതമാനമാണ് കുറഞ്ഞത്. 1980 മുതല്‍ 2015 വരെ ഒറ്റക്കുട്ടി നയമാണ് ചൈന പിന്തുടര്‍ന്നത്.
പിന്നീട് ഇത് മൂന്ന് കുട്ടി നയം എന്നതിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ജനസംഖ്യാനുപാതത്തില്‍ വലിയ മാറ്റങളാണ് ഉണ്ടായത്. ഗര്‍ഭധാരണ നിരക്ക് 1.16 ശതമാനത്തിന് താഴേക്ക് വീണിരുന്നു. 2.1 ശതമാനമാണ് ഒരു നല്ല ജനംസഖ്യാ നിരക്കിന്റെ ലക്ഷണം. ലോകത്തെ തന്നെ ഏറ്റവും താഴ്്ന്ന നിരക്കിലാണ് ചൈനയിലെ ജനസംഖ്യാ വളര്‍ച്ചയുള്ളത്.
കൈയ്യില്‍ കാശ് കുറവാണോ? എന്തിന് പേടിക്കണം; ഈ 5 സ്ഥലങ്ങളില്‍ ആര്‍ക്കും പോകാം: ട്രിപ്പ് ഉറപ്പിച്ചോളൂ!!
നികുതി ഇളവുകള്‍, ദീര്‍ഘകാല ഗര്‍ഭകാല അവധി, മെഡിക്കല്‍ ഇന്‍ഷുറന്‍സിലെ വര്‍ധനവ്, ഹൗസിംഗ് സബ്‌സിഡികള്‍, മൂന്നാമത്തെ കുട്ടികള്‍ക്കായി പ്രത്യേകം പണം നല്‍കുക, വന്‍ ചെലവുള്ള പ്രൈവറ്റ് വിദ്യാഭ്യാസത്തിനെ നിയന്ത്രിക്കുക തുടങ്ങിയ നടപടികള്‍ നേരത്തെ ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. എന്നിട്ടും കാര്യമായിട്ടുള്ള മാറ്റങ്ങളുണ്ടായിരുന്നില്ല. ചൈനീസ് സ്ത്രീകളില്‍ കുട്ടികള്‍ ഉണ്ടാവാനുള്ള താല്‍പര്യം ലോകത്ത് ഏറ്റവും പിന്നിലാണ്.
ഫെബ്രുവരിയില്‍ പുറത്തുവന്ന ഒരു ജനസംഖ്യാ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇതുവരെ എടുത്ത നടപടികളൊന്നും പോരെന്നാണ് ജനസംഖ്യാ പഠനം നടത്തുന്നവര്‍ പറയുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസ ചെലവുകള്‍, കുറഞ്ഞ വേതനം, ദീര്‍ഘ നേരമുള്ള ജോലി സമയം, എന്നിവ കുറയ്ക്കാതെ ഈ നടപടികളൊന്നും ഫലം കാണില്ലെന്നാണ് മുന്നറിയിപ്പ്.












Click it and Unblock the Notifications