കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന കട്ടക്കലിപ്പില്‍, തായ്‌വാന്റെ മണ്ണിലേക്ക് സൈന്യമെത്തും, ആറ് സോണുകളില്‍ അഭ്യാസ പ്രകടനം!!

Google Oneindia Malayalam News

ബെയ്ജിങ്: യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തില്‍ ചൈന കട്ടക്കലിപ്പില്‍. സൈനിക നടപടിക്ക് തയ്യാറെടുക്കുകയാണ് ചൈന. വന്‍ പ്രകോപനമാണ് ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. തായ്‌വാനെ ഞെട്ടിക്കാനും കൂടിയാണ് പ്ലാന്‍.

ഓഗസ്റ്റ് 21 വരെ കാത്തിരിക്കൂ, അത് സംഭവിക്കും; ഈ രാശിക്കാര്‍ക്ക് ഭാഗ്യം വന്ന് നിറയുംഓഗസ്റ്റ് 21 വരെ കാത്തിരിക്കൂ, അത് സംഭവിക്കും; ഈ രാശിക്കാര്‍ക്ക് ഭാഗ്യം വന്ന് നിറയും

1

സൈനിക ഡ്രില്ലുകള്‍ നടത്തുമെന്ന് ചൈന പ്രഖ്യാപിച്ചിരിക്കുകയാണ്. അതും തായ്‌വാന്റെ അധീനതയിലുള്ള സമുദ്രാതിര്‍ത്തിയില്‍ തന്നെ നാവികസേനയെ ഇറക്കുമെന്നാണ് പ്രഖ്യാപനം. തായ്‌വാനെ ആറ് സോണുകളില്‍ നിന്നായി വളയാനാണ് ചൈനയുടെ നീക്കം. തത്സമയ വെടിവെപ്പുകളും ഈ സമയത്തുണ്ടാവുമെന്നും ചൈന പ്രഖ്യാപിച്ചു.

വ്യാഴാഴ്ച്ച മുതല്‍ ഞായറാഴ്ച്ച വരെ സൈനിക അഭ്യാസങ്ങള്‍ ഉണ്ടാവുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. ഈ മേഖലയിലേക്ക് ആരും ആ സമയം കടന്നുവരേണ്ടെന്ന് ചൈന നിര്‍ദേശിച്ചിട്ടുണ്ട്. കപ്പലുകളും വിമാനങ്ങളോടും ഈ വഴി അവഗണിക്കാനാണ് നിര്‍ദേശം. സംയുക്ത വ്യോമ-നാവിക സേന അഭ്യാസങ്ങള്‍ക്കാണ് ചൈന തയ്യാറെടുക്കുന്നത്.

തായ്‌വാന്റെ ഉത്തര, ദക്ഷിണ പശ്ചിമ, ദക്ഷിണ കിഴക്കന്‍ മേഖലകളിലൂടെയെല്ലാം ചൈനയുടെ സൈനിക പ്രകടനമുണ്ടാകും. തായ്‌വാന്‍ യുദ്ധത്തിന് സജ്ജമായി ഇരിക്കുകയാണ്. എന്നാല്‍ ചൈന ഒരടി പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. യുഎസ്സിനുള്ള മറുപടിയായിട്ടാണ് ഇതിനെ കാണുന്നത്.

ചൈന സൈനിക നടപടിയുണ്ടാവുമെന്ന് പ്രഖ്യാപിച്ചതോടെ, സൈന്യം തയ്യാറെടുത്ത് നില്‍ക്കുകയാണ്. ദേശീയ പരമാധികാരത്തിനും മേഖലയിലെ കരുത്തിനും യുഎസ്സിനെ നിയന്ത്രിച്ച് നിര്‍ത്തേണ്ടതുണ്ടെന്ന് ചൈന കരുതുന്നുണ്ട്. തായ്‌വാന്റെ അതിര്‍ത്തി ചൈനയുടെ എസ്‌യു 35 ജെറ്റുകള്‍ കടന്നതായിട്ടാണ് റിപ്പോര്‍ട്ട്.

യുഎസ് കനത്ത വില നല്‍കേണ്ടി വരുമെന്നാണ് നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തില്‍ ചൈന പറഞ്ഞത്. തായ്‌വാന്റെ ജനാധിപത്യത്തെ പിന്തുണയ്ക്കാനാണ് ഈ സന്ദര്‍ശനമെന്ന് പെലോസി പറഞ്ഞു. എല്ലാ വിധ പിന്തുമയും അവര്‍ക്ക് നല്‍കുമെന്നും പെലോസി വ്യക്തമാക്കി.

അതേസമയം ദക്ഷിണ ചൈനാ വ്യോമപാതയെ ഒഴിവാക്കി, കുറച്ച് കൂടി ദൂരമേറിയ പാതയാണ് തായ്‌പേയിലെത്താന്‍ പെലോസി തിരഞ്ഞെടുത്തത്. ഇന്തോനേഷ്യന്‍ വ്യോമ മേഖലയിലൂടെ വന്ന് അവിടെ നിന്നാണ് തായ്‌വാനിലേക്ക് എത്തിയത്. ദക്ഷിണ ചൈന മേഖല ചൈനയുടേതാണെന്ന് അവര്‍ അവകാശപ്പെടുന്നുണ്ട്.

എന്ത് പറയാനാണ് ഇതിനപ്പുറം, കലക്കി, കിടുക്കി, തിമിര്‍ത്തു, പേര്‍ളി സ്റ്റൈലില്‍ മഡോണ സെബാസ്റ്റിയന്‍, ചിത്രങ്ങള്‍ വൈറല്‍

തായ്‌വാന്റെ യുദ്ധ വിമാനങ്ങള്‍ ഈ മേഖലയില്‍ എത്തിയ ഉടനെ അവര്‍ക്ക് സുരക്ഷയൊരുക്കി. ചൈന തായ്‌വാന്റെ വ്യോമ മേഖല കടന്നിട്ടില്ലെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ശക്തമായ തിരിച്ചടി അതിര്‍ത്തി കടന്നാല്‍ ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടോ? എങ്കില്‍ ഈ ഒപ്ടിക്കല്‍ ചിത്രം പറയും അക്കാര്യം, വൈറല്‍ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടോ? എങ്കില്‍ ഈ ഒപ്ടിക്കല്‍ ചിത്രം പറയും അക്കാര്യം, വൈറല്‍

Recommended Video

cmsvideo
കേരളത്തിലെ ഡാമുകൾ നിറഞ്ഞ് കവിയുന്നു. ആളുകളെ മാറ്റിപ്പാർപ്പിച്ചു

English summary
china provoked after nancy pelosi's visit, will conduct military drill on taiwan's territorial water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X