ഇന്ത്യയ്‌ക്കെതിരായ ചൈനയുടെ തർക്കം; ഗൂഢാലോചന വെളിപ്പെടുത്തി പെന്റഗൺ റിപ്പോർട്ട്
ഇന്ത്യയ്‌ക്കെതിരായ ചൈനയുടെ തർക്കം; ഗൂഢാലോചന വെളിപ്പെടുത്തി പെന്റഗൺ റിപ്പോർട്ട്
ഇന്ത്യയ്‌ക്കെതിരായ ചൈനയുടെ ഗൂഢാലോചന വെളിപ്പെപ്പെടുത്തി പെന്റഗണ്‍ റിപ്പോര്‍ട്ട്. 2020 ൽ ഇന്ത്യയെ അതിർത്തി തർക്കത്തിൽ ഏർപെടുത്തിക്കൊണ്ട് ചൈന അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയതായി ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് പുറത്ത് വന്നത്.

2020-ൽ ഇന്ത്യയുമായുള്ള അതിർത്തി തർക്കം രൂക്ഷമായ സമയത്ത് പടിഞ്ഞാറൻ ഹിമാലയ മേഖലയിലെ വിദൂര പ്രദേശങ്ങളിൽ ചൈന ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് സ്ഥാപിച്ചതായി യു എസ് പ്രതിരോധ വകുപ്പ് പെന്റഗൺ അതിന്റെ പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2020-ൽ ചൈനയും ഇന്ത്യയും തമ്മിലുള്ള അതിർത്തി തർക്കത്തിനിടെയാണ് പീപ്പിൾസ് ലിബറേഷൻ ആർമി വിദൂര പ്രദേശങ്ങളിൽ ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കുകൾ സ്ഥാപിച്ചതെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, പടിഞ്ഞാറൻ ഹിമാലയത്തിലെ വിദൂര പ്രദേശങ്ങളിൽ വേഗത്തിലുള്ള ആശയ വിനിമയത്തിനും വിദേശ ആക്രമണത്തിൽ നിന്ന് സംരക്ഷണം വർദ്ധിപ്പിക്കുന്നതിനുമായി ഫൈബർ ഒപ്റ്റിക് ശൃംഖല സ്ഥാപിച്ചിരുന്നു. ഇത് ചൈനയെ സംബന്ധിച്ച് വലിയ നേട്ടമുണ്ടായതായാണ് റിപ്പോർട്ട്.
ഈ സജ്ജീകരണം അവർക്ക് അതിർത്തിയിലെ തത്സമയ നിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനും കൂടാതെ തീരുമാനമെടുക്കൽ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും സഹായിച്ചു. കിഴക്കൻ ലഡാക്കിലെ ഇന്ത്യ - ചൈന അതിർത്തി തർക്കങ്ങൾ അടക്കം വിവിധ വിഷയങ്ങളെക്കുറിച്ച് പെന്റഗൺ യു എസ് കോൺഗ്രസിന് പതിവായി റിപ്പോർട്ടുകൾ നൽകിയിരുന്നു.
കഴിഞ്ഞ വർഷം ജൂണിൽ ഇരു സൈന്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആരംഭിച്ച കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കം ഉൾപ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ച് പെന്റഗൺ യുഎസ് കോൺഗ്രസിന് പതിവായി റിപ്പോർട്ട് ചെയ്യാറുണ്ട്. അതിർത്തി തർക്കത്തിൽ ഇരുവിഭാഗത്തിനും നാശനഷ്ടങ്ങൾ സംഭവിക്കുകയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ പലവട്ടം ചർച്ചകൾ നടത്തുകയും ചെയ്തു. എന്നാൽ, തർക്കങ്ങൾക്ക് കാര്യമായ പരിഹാരം ഉണ്ടായില്ല.
അതേസമയം, കൊറോണ വൈറസ് മഹാമാരിയും ഇന്ത്യയുമായുള്ള അതിർത്തി സംഘർഷങ്ങളും മറ്റ് പല സുപ്രധാന സംഭവങ്ങൾ എന്നിവ ഉണ്ടായിരുന്നിട്ടും, ചൈനീസ് സൈന്യം 2020 ൽ പരിശീലനവും ആയുധ വിന്യാസവും ശക്തമാക്കിയിട്ടുണ്ടെന്ന് പെന്റഗൺ റിപ്പോർട്ട് വിശദീകരിക്കുന്നു.
അതിർത്തിയിലെ സംഘർഷങ്ങൾ വർധിപ്പിക്കാൻ നയതന്ത്ര, സൈനിക ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോഴും എൽഎസിയിൽ തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിക്കാൻ ചൈന തന്ത്രപരമായ നടപടികൾ തുടരുകയാണെന്ന് പെന്റഗൺ പറഞ്ഞു. അയൽ രാജ്യങ്ങളോടും ഇന്ത്യയോടും ചൈനയ്ക്ക് ആക്രമണ മനോഭാവമുളളതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയുടെ ആണവ ശക്തിയെക്കുറിച്ച് ഒരു വർഷം മുമ്പ് യുഎസ് ഉദ്യോഗസ്ഥർ പ്രവചിച്ചതിലും വളരെ വേഗത്തിലാണ് ചൈന ഇത് ചെയ്യുന്നതെന്ന് പെന്റഗൺ അതിന്റെ റിപ്പോർട്ടിൽ പറഞ്ഞു.
Recommended Video
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications