Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയുടെ ചാരബലൂണ്‍ 40 രാജ്യങ്ങളില്‍; വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് യുഎസ്

SPY BALOON

ബെയ്ജിങ്: ചൈനയുടെ ചാര ബലൂണ്‍ രാജ്യത്തിന് ഭീഷണിയാണെന്ന് ആവര്‍ത്തിച്ച് അമേരിക്ക. നാല്‍പ്പതോളം രാജ്യങ്ങളില്‍ ചൈന ഇത്തരത്തില്‍ ചാരബലൂണ്‍ വിക്ഷേപിച്ചിട്ടുണ്ടെന്ന് യുഎസ് പറയുന്നു. ഇവ കമ്മ്യൂണിക്കേഷന്‍ സിഗ്നലുകള്‍ ശേഖരിക്കുന്നുണ്ടെന്നാണ് യുഎസ്സിന്റെ കണ്ടെത്തല്‍.

പല രാജ്യങ്ങളില്‍ നിന്നും ഇത്തരം വിവരങ്ങള്‍ ചൈന ശേഖരിക്കുന്നുണ്ടെന്നും യുഎസ് വ്യക്തമാക്കി. നേരത്തെ ചാര ബലൂണിനെ യുഎസ് തകര്‍ത്തിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ വീണെങ്കിലും അത് ചൈനയ്ക്ക് കൈമാറില്ലെന്നും യുഎസ് അറിയിച്ചിട്ടുണ്ട്.

മോണ്ടാനയിലെ ന്യൂക്ലിയര്‍ ലോഞ്ച് പാഡ് ബേസിന് മുകളിലൂടെ ഇത് സഞ്ചരിക്കുന്നത് ഭീഷണിയാണെന്ന് യുഎസ് പറഞ്ഞിരുന്നു.

SPY BALOON

ചൈനയുടെ നിരീക്ഷണ ബലൂണുകള്‍ പരിധി വിട്ടാണ് നിരീക്ഷണം നടത്തിയിരുന്നതെന്ന് യുഎസ് പറയുന്നു. അഞ്ച് ഭൂഖണ്ഡങ്ങളിലായി നാല്‍പ്പത് രാജ്യങ്ങളിലാണ് ഈ ചാരബലൂണിനെ കണ്ടിരിക്കുന്നത്. യുഎസ് സര്‍ക്കാര്‍ പല രാജ്യങ്ങളിലേക്ക് ഇക്കാര്യവുമായി ബന്ധപ്പെട്ട് വിളിച്ചിട്ടുണ്ട്.

അതിന്റെ ഗൗരവത്തെ കുറിച്ചും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മുതിര്‍ന്ന യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൈന വികസിപ്പിച്ചെടുത്ത പ്രത്യേക നിരീക്ഷണ സംവിധാനമാണിത്.

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

ഒരുപാട് തവണ ചൈന ഇത്തരം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ചൈനീസ് സൈന്യത്തിന്റെ നിര്‍ദേശപ്രകാരമാണിതെല്ലാം നടക്കുന്നതെന്ന് യുഎസ് ആരോപിച്ചു. അതേസമയം ഈ ബലൂണ്‍ നിര്‍മാതാക്കള്‍ക്ക് ചൈനീസ് സൈന്യവുമായി നേരിട്ട് ബന്ധമുണ്ട്.

അവരുടെ അംഗീകൃത ഡീലര്‍ കൂടിയാണ് ഇവര്‍. ചൈനീസ് സൈന്യത്തിന്റെ വെബ്‌സൈറ്റില്‍ തന്നെ ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും യുഎസ് വ്യക്തമാക്കി. അതേസമയം ചൈന നേരത്തെ തന്നെ ഇത് തങ്ങളുടെ ബലൂണാണെന്ന് സ്ഥിരീകരിച്ചതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+