Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനസസരോവര്‍ യാത്രയ്ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍!! നാഥുലാ ചുരം ചൈന അടച്ചിട്ടു, തുറക്കില്ലെന്ന് തിട്ടൂരം

നാഥുലാ ചുരം ഒരിക്കലും തീര്‍ത്ഥാടനത്തിന് തുറന്നുനല്‍കില്ലെന്ന് ചൈന

ദില്ലി: കൈലാസ്- മാനസസരോവര്‍ യാത്രയ്ക്ക് സാധ്യമായ ക്രമീകരണ​ങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ചൈന. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്ന് നാഥുലാ ചുരം വഴിയുള്ള തീര്‍ത്ഥാടനം ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് ചൈന ഈ വിഷയം ഉന്നയിച്ചിട്ടുള്ളത്. നാഥുലാ ചുരം അടച്ചിട്ട ചൈന ഇനിയൊരിക്കലും തീര്‍ത്ഥാടനത്തിനായി ഈ മാര്‍ഗ്ഗം തുറന്നുനല്‍കില്ലെന്നും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഔദ്യോഗിക യാത്ര ലിപുലേക്കു ചുരം വഴിയും അനൗദ്യോഗിക യാത്ര ലാസ, പുരം എന്നിവ വഴിയും നടത്താമെന്നാണ് ചൈനീസ് എംബസി വക്താവ് സി ലിയാന്‍ അറയിച്ചിട്ടുള്ളത്. ചൈനീസ് എംബസി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ചൈനീസ്, ഇന്ത്യന്‍ പൗരന്മാര്‍ക്ക് സാസ്കാരിക കൈമാറ്റത്തിന് അവസരമൊരുക്കുന്നതാണ് സിക്കിം മല നിരകള്‍ വഴിയുള്ള കൈലാസ്- മാനസസരോവര്‍ യാത്ര. നാഥുല ചുരം വഴി 350 ഓളം തീര്‍ത്ഥാടകര്‍ ഏഴ് ബാച്ചുകളിലായാണ് തീര്‍ത്ഥാടനത്തിനെത്തുന്നത്. സിക്കിം സെക്ടറിലെ ഡോക് ലയില്‍ ചൈന നടത്തിയ റോഡ് നിര്‍മാണം ഇന്ത്യന്‍ സൈന്യം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രശ്നങ്ങളെ തുടര്‍ന്ന് നാഥുലാ ചുരം വഴിയെത്തിയ കൈലാസ്- മാനസസരോവര്‍ യാത്രക്കാരെ തടഞ്ഞിരുന്നു. പിന്നീട് നിര്‍മാണ പ്രവൃത്തികള്‍ക്ക് ശേഷം മാത്രമേ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കുകയുള്ളൂവെന്നാണ് ചൈന വ്യക്തമാക്കിയത്.

തര്‍ക്കങ്ങള്‍ക്ക് അയവില്ല

തര്‍ക്കങ്ങള്‍ക്ക് അയവില്ല

എന്നാല്‍ സിക്കിം സെക്ടടറില്‍ ചൈനയ്ക്ക് പരമാധികാരമുള്ള ഭൂപ്രദേശത്ത് ഇന്ത്യന്‍ സൈന്യം അതിക്രമിച്ചി കടന്നുവെന്നും ഈ പ്രദേശത്തുനിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നുമാണ് ചൈന ഉന്നയിക്കുന്ന വാദങ്ങള്‍. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം മൂന്നാഴ്ച പിന്നിടുമ്പോഴും ഇരു രാജ്യങ്ങളുടെ ഭാഗത്തുനിന്നും ആരോഗ്യപരമായ ചര്‍ച്ചയ്ക്കുള്ള വഴിയൊരുങ്ങുന്നില്ല. ചര്‍ച്ചയല്ല ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങുകയാണ് അനിവാര്യമെന്നാണ് ചൈനീസ് വാദം. ചൈനയ്ക്ക് പിന്നാലെ ചൈനീസ് മാധ്യമങ്ങളും ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്തെത്തുന്നുണ്ട്.

ചൈനീസ് സൈന്യം

ചൈനീസ് സൈന്യം

സിക്കിം- ടിബറ്റ്- ഭൂട്ടാന്‍ എന്നീ പ്രദേശങ്ങള്‍ കൂടിച്ചേരുന്ന ഡോക് ലാമില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തിയ റോഡ് നിര്‍മാണം ഇന്ത്യന്‍ സൈന്യം തടസ്സപ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചതെന്നാണ് ചൈനീസ് വാദം. നാഥുലാ ചുരം വഴിയുള്ള കൈലാസ്- മാനസസരോവര്‍ തീര്‍ഥാടകരെ ചൈനീസ് സൈന്യം തടഞ്ഞതും ചൈനയുടെ നീക്കത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതാണ്.

മാനസസരോവര്‍ യാത്ര റദ്ദാക്കി

മാനസസരോവര്‍ യാത്ര റദ്ദാക്കി

ജൂണ്‍ 30നാണ് ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് നാഥുല ചുരം വഴിയുള്ള കൈലാസ്- മാനസസരോവര്‍ യാത്ര റദ്ദാക്കിയ്ത. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഡോക് ലയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍, ആര്‍മി നടത്തിയ റോഡ് നിര്‍മാണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് സിക്കിമിലെ നാഥുലാ ചുരം വഴിയുള്ള തീര്‍ത്ഥാടനം നിര്‍ത്തിവച്ചത്. ഇക്കാര്യം ഇന്ത്യന്‍ അധികൃതരാണ് അറിയിച്ചത്. ഇതോടെ നാഥുലാ ചുരം വഴി മാനസസരോവറില്‍ എത്താനുള്ള മാര്‍ഗ്ഗങ്ങളെല്ലാം അവസാനിച്ചിട്ടുണ്ട്. കൈലാസ്- മാനസസരോവര്‍ തീര്‍ത്ഥാടനത്തിന് പുറപ്പെട്ട ആദ്യത്തെ സംഘം ജൂണ്‍ 20 ന് നാഥുല ചുരം വഴി കടന്നുപോയിരുന്നു. അടുത്ത സംഘം ജൂണ്‍ 31ന് യാത്ര തിരിക്കാനിരിക്കെയാണ് ചൈനയുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടാകുന്നത്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് കൂടുതല്‍ പേര്‍ തീര്‍ത്ഥാടനത്തിനെത്തുന്നത്.

സൈന്യം പിന്‍വലിയണം

സൈന്യം പിന്‍വലിയണം

അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയ്ക്കെതിരെ നയതന്ത്രപ്രതിഷേധവുമായി രംഗത്തെത്തിയ ചൈന സിക്കിം പ്രദേശത്ത് ഇന്ത്യൻ സൈന്യം അതിർത്തി കടന്നുവെന്നും ഉടൻ സൈന്യത്തെ പിൻവലിയ്ക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത് . സൈന്യം പിന്‍മാറിയില്ലെങ്കില്‍ നാഥുലാ ചുരം അടച്ചിടുമെന്നും ചൈന ഭീഷണി മുഴക്കിയിരുന്നു. തങ്ങളുടെ പ്രദേശത്തിന്‍റെ പരമാധികാരം സംരക്ഷിക്കാനുള്ളതെല്ലാം ചെയ്യുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ കടന്നുകയറ്റത്തിന്‍റെ ഫലമായാണ് നാഥുലാ ചുരം അടച്ചിടുകയും കൈലാസ- മാനസസരോവർ യാത്രക്കാരെ രണ്ട് തവണ തടഞ്ഞതെന്നുമാണ് ചൈനയുടെ വാദം. ‌

ഇന്ത്യയുടെ ഇടപെടല്‍

ഇന്ത്യയുടെ ഇടപെടല്‍

നാഥുലാ ചുരത്തില്‍ ചൈന 47 കൈലാസ-മാനസസരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടിരുന്നു. ഇതോടെയാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം പുറത്തുവരുന്നത്. ഈ വിഷയത്തില്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സിക്കിമിലെ ഡോക് ലയിലെ റോഡ് നിര്‍മാണം തര്‍ക്കത്തിന് വഴിവെച്ചതോടെ ഇന്ത്യന്‍ സൈന്യം ചൈനീസ് ഭൂപ്രദേശത്ത് അതിക്രമിച്ചുകടന്നിട്ടുണ്ടെന്നും സൈന്യത്തെ പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം നാഥുലാ ചുരം അടച്ചിടുമെന്നും ചൈന ഭീഷണി മുഴക്കിയിരുന്നു.

ഇന്ത്യ- ചൈന സഹകരണം

ഇന്ത്യ- ചൈന സഹകരണം

ചൈനയും ഇന്ത്യയും തമ്മിലുള്ള കരാറിന്മേർ ഉപയോഗിച്ചുവരുന്ന രണ്ടാമത്തെ പാതയാണ് നാഥുലാ ചുരം വഴിയുള്ളത്. നേരത്തെ 1981 മുതൽ 2015വരെ ലിപു ചുരം വഴി നടന്നുകൊണ്ടിരുന്ന കൈലാസ- മാനസസരോവർ യാത്രയ്ക്ക് വിദേശകാര്യമന്ത്രാലയമായിരുന്നു നേതൃത്വം നൽകിയിരുന്നത്. ഇത് ഹിമാലയവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഉത്തരാഖണ്ഡിലെ കുമാവോൺ പ്രദേശം, ടിബറ്റിലെ തലക്കോട്ട് എന്നീ പ്രദേശം വഴിയാണ് നടന്നുകൊണ്ടിരുന്നത്. ബസിൽ 1,500 കിലോമീറ്റർ ദൂരമുള്ള റൂട്ടാണ് കൈലാസയാത്രയ്ക്ക് നാഥുല ചുരം വഴിയുള്ളത്. 2015 മുതലാണ് കൈലാസ്- മാനസസരോവര്‍ യാത്രയ്ക്കായി ഉപയോഗിച്ചുവരുന്നത്.

തര്‍ക്കത്തില്‍ ഭൂട്ടാനും പങ്ക്

തര്‍ക്കത്തില്‍ ഭൂട്ടാനും പങ്ക്

സിക്കിമില്‍ ഭൂട്ടനീസ് സൈനിക ക്യാമ്പിന് സമീപത്തേയ്ക്ക് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തിവരുന്ന റോഡ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ചൈനയോട് ആവശ്യപ്പെട്ടിരുന്നതായി ഭൂട്ടാന്‍ വ്യക്തമാക്കുന്നു. എന്നാല്‍ റോഡ് നിര്‍മാണം തടയുന്നതിന് പിന്നില്‍ ഇന്ത്യയ്ക്ക് രഹസ്യ അജന്‍ഡയുണ്ടെന്ന ആരോപണമാണ് ചൈന ഇന്ത്യയ്ക്കെതിരെ ഉന്നയിച്ചത്. അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയുമായി ഇടഞ്ഞ ചൈന ഭൂട്ടാനുമായും പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

ഭൂട്ടാന്‍ അതിര്‍ത്തി

ഭൂട്ടാന്‍ അതിര്‍ത്തി

ഇന്ത്യ- ചൈന അതിര്‍ത്തി നിര്‍ണയിച്ചിട്ടുള്ളത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള കരാറിന്മേലാണ്. ഇതേ രീതിയില്‍ തന്നെയാണ് ഭൂട്ടാന്‍ -ചൈന അതിര്‍ത്തിയും നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. ഇക്കാലം വരെയും അതിര്‍ത്തി തര്‍ക്കങ്ങള്‍ ഈ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉടലെടുത്തിരുന്നില്ല. ഇന്ത്യന്‍ സൈന്യം ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ റോഡ് നിര്‍മാണം തടഞ്ഞെന്ന് ആരോപിച്ചാണ് ചൈനീസ് സൈന്യം സിക്കിമില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ ബങ്കറുകളില്‍ രണ്ടെണ്ണം തകര്‍ത്തത്. ഇത് ഇന്ത്യ- ചൈനാ ബന്ധത്തില്‍ കനത്ത വിള്ളലാണുണ്ടാക്കിയത്. ഇന്ത്യന്‍ നീക്കത്തിന് പിന്നാലെയാണ് ഭൂട്ടാനും ചൈനയ്ക്കെതിരെ രംഗത്തെത്തുന്നത്.

സിക്കിം- ചൈന അതിർത്തി

സിക്കിം- ചൈന അതിർത്തി

സിക്കിമിലെ ഇന്ത്യ- ചൈന അതിർത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ഉടമ്പടി വഴിയാണ് നിർണയിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ സിക്കിമിന്‍റെ അതിർത്തി സംബന്ധിച്ച പ്രശ്നങ്ങളൊന്നും തന്നെ ഉടലെടുത്തിരുന്നില്ല. തര്‍ക്കങ്ങളില്ലെന്ന് ഇന്ത്യ ആവർത്തിച്ച് സ്ഥിരീകരിക്കുകയും ചെയ്തിരുന്നതായും ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. സിക്കിമിൽ റോഡ് നിർമിക്കാനുള്ള ചൈനയുടെ നീക്കം പരമാധികാരത്തിന്‍റെ ഭാഗമാണെന്നും അല്ലാതെ ഇടപടലിനുള്ള അവകാശമില്ലെന്നുമാണ് ചൈന ഉന്നയിക്കുന്ന വാദം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+