യുഎഇയില്‍ ചൈനയുടെ രഹസ്യനീക്കം!! ചിത്രം പുറത്തായതോടെ എല്ലാം പൊളിഞ്ഞു... ഇന്ത്യയ്ക്ക് ആശ്വാസം
ദുബായ്/വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യങ്ങളിലൊന്നാണ് യുഎഇ. ബിസിനസ് തുടങ്ങാനും ജോലി ചെയ്യാനുമെല്ലാം യുഎഇയെ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷ ഒരുക്കുന്നതിലും യുഎഇ മുന്നിലാണ്. രാഷ്ട്രീയ-മത വിവാദങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുകയാണ് യുഎഇ രീതി.
ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതും ഇറാനുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നതുമെല്ലാം ഈ നയത്തിന്റെ ഭാഗമാണ്. ഇന്ത്യയുമായി അടുത്ത ബന്ധമാണ് യുഎഇക്ക്. ഇന്ത്യ, യുഎഇ, ഇസ്രായേല്‍ സഹകരണവും ശക്തമാണ്. ഇതിനിടെയാണ് ചൈന ചില രഹസ്യനീക്കങ്ങള്‍ യുഎഇയില്‍ നടത്തിയത്. ഇതിന്റെ ചിത്രം പുറത്തായതോടെ ചൈനയുടെ തന്ത്രങ്ങള്‍ പാളി. വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട വാര്‍ത്തയിലെ വിശദാംശങ്ങള്‍ ഇങ്ങനെ...

യുഎഇയില്‍ രഹസ്യമായി സൈനിക താവളം സ്ഥാപിക്കാനായിരുന്നുവത്രെ ചൈനയുടെ പദ്ധതി. ഇത് സംബന്ധിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കയാണ് ചൈനയുടെ ഈ നീക്കത്തിന് തടയിട്ടത്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ചൈനയുടെ പ്രവര്‍ത്തനങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ശേഖരിച്ചു. ചിത്രം ലഭിച്ചതോടെയാണ് അമേരിക്ക ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.

യുഎഇയിലെ ഒരു തുറമുഖത്താണ് ചൈന സൈനിക താവളം സ്ഥാപിക്കാന്‍ നീക്കം നടത്തിയതത്രെ. ഇതിന്റെ ചിത്രം പുറത്തായതോടെ പ്രസിഡന്റ് ജോ ബൈഡന്‍ ചൈനയ്ക്ക് താക്കീത് നല്‍കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകരുമെന്നായിരുന്നു ബൈഡന്റെ മുന്നറിയിപ്പ്. നേരത്തെ ഡോണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്ന വേളയില്‍ ചൈനയുമായി എപ്പോഴും തര്‍ക്കത്തിലായിരുന്നു അമേരിക്ക. ബൈഡന്‍ വന്നതോടെയാണ് സാഹചര്യം മാറിയത്.

അബുദാബിക്കടുത്താണ് ചൈന സൈനിക താവളം സ്ഥാപിക്കാന്‍ ആരംഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രങ്ങള്‍ ലഭിക്കുകയും അമേരിക്ക മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ ചൈന ദൗത്യത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് വിവരം. അമേരിക്കയുടെ സൗഹൃദ രാജ്യമാണ് യുഎഇ. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളുമായും അമേരിക്കക്ക് അടുത്ത ബന്ധമുണ്ട്. ഇതിനിടയിലേക്കാണ് ചൈനയും കയറാന്‍ ശ്രമിക്കുന്നത്.

അതേസമയം, വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് യുഎഇ നിഷേധിക്കുകയാണ് ചെയ്തത്. യുഎഇയും ചൈനയും തമ്മില്‍ അത്തരം കരാര്‍ നിലവിലില്ല. സൈനിക താവളം നിര്‍മിക്കാന്‍ പദ്ധതിയുമില്ല. ചര്‍ച്ചകളും നടന്നിട്ടില്ല. സൈനിക താവളമോ താല്‍ക്കാലിക കേന്ദ്രങ്ങളോ ചൈന യുഎഇയില്‍ നിര്‍മിക്കുന്നില്ലെന്നും അമേരിക്കയിലെ യുഎഇ എംബസി വക്താവ് വാള്‍സ്ട്രീറ്റ് ജേണലിനോട് പ്രതികരിച്ചു.

യുഎഇയുമായി അടുത്ത ബന്ധമാണ് അമേരിക്കക്കുള്ളതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. വര്‍ഷങ്ങളായുള്ള ബന്ധമാണ് യുഎഇയും അമേരിക്കയും. ആ ബന്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അബുദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി വിഷയം ജോ ബൈഡന്‍ സംസാരിച്ചുവെന്നാണ് വാര്‍ത്തകള്‍.
ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

ചൈനയുടെ നീക്കം സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ട്. അനീതിയും അപകടകരവുമാണ് ചൈനയുടെ പ്രവര്‍ത്തനം എന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പ്രതികരിച്ചു. കഴിഞ്ഞാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ജോ ബൈഡന്‍ ചര്‍ച്ച നടത്തിയിരുന്നു. അനാവശ്യമായ മല്‍സരം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈഡന്‍ ചര്‍ച്ച നടത്തിയതത്രെ.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനയുടെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യയും യുഎഇയും അടുത്ത ബന്ധമാണുള്ളത്. വ്യാപാര-പ്രതിരോധ മേഖലയില്‍ ഈ ബന്ധം ദൃഢമാണ്. യുഎഇ ഇസ്രായേലുമായി സഹകരണം തുടങ്ങിയതോടെ ഇന്ത്യ-യുഎഇ-ഇസ്രായേല്‍ സഖ്യം ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനിടെയാണ് ചൈന രഹസ്യമായ നീക്കം നടത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. അമേരിക്കയുടെ ഇടപെടലോടെ ചൈന പിന്‍മാറിയെന്നും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications