Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാൽവാൻ സംഘർഷത്തിന് പിന്നാലെ ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തി; യുഎസ് റിപ്പോർട്ട്

ന്യൂയോർക്ക്: ഗാൽവാൻ സംഘർഷത്തിന് പിന്നാലെ ഭൂകമ്പ നിരീക്ഷണത്തിന്റെ ഫലപ്രാപ്‌തി കുറയ്ക്കുന്ന രീതി ഉപയോഗിച്ച് ചൈന രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തിയതായി റിപ്പോർട്ട്. യുഎസ് സ്‌റ്റേറ്റ് അണ്ടർ സെക്രട്ടറി തോമസ് ജി ഡിനാനോയാണ് ഈ വിവരം പുറത്തുവിട്ടത്. 2020 ജൂൺ 22-ന് ചൈന ഇത്തരമൊരു ആണവ സ്ഫോടന പരീക്ഷണം നടത്തിയെന്ന് ഡിനാനോ വ്യക്തമാക്കി.

20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട ഗാൽവാൻ സംഘർഷം നടന്ന് ഒരാഴ്‌ച തികയും മുൻപായിരുന്നു ഇത്. രഹസ്യാന്വേഷണ റിപ്പോർട്ടനുസരിച്ച്, 30-ലധികം ചൈനീസ് സൈനികരും അന്ന് സംഘർഷത്തിൽ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന് ടൺ ശേഷിയുള്ള പരീക്ഷണങ്ങളടക്കം ചൈന നടത്തി. ലോകത്തിൽ നിന്ന് പ്രവർത്തനങ്ങൾ മറച്ചുവെക്കാൻ ഡീകപ്ലിംഗ് രീതി ഉപയോഗിച്ചു. 2020 ജൂൺ 22ന് അവർ പരീക്ഷണം നടത്തി' എന്നാണ് ഡിനാനോ ആരോപിച്ചു.

nuclear test

കഴിഞ്ഞുപോയ ഭീഷണികളെയല്ല, ഇന്നത്തെ വെല്ലുവിളികളെ നേരിടുന്ന പുതിയ നയപരമായ ഘടനയുടെ ആവശ്യകത യുഎസ് ഉദ്യോഗസ്ഥൻ എക്‌സ് പോസ്‌റ്റിൽ എടുത്തുപറഞ്ഞു. ചൈനയുടെ ആണവ പരീക്ഷണങ്ങളുടെ അപകടസാധ്യതയും ലോകത്തിന് ഇത് എത്രത്തോളം ഭീഷണിയാണെന്നും ഡിനാനോ തന്റെ എക്‌സ് പോസ്‌റ്റുകളിൽ പറയുന്നു.

അതേസമയം, 2010-ൽ ഒപ്പുവെച്ച 'ന്യൂ സ്‌റ്റാർട്ട്' (ആണവായുധങ്ങൾ കുറയ്ക്കുന്നതിനുള്ള ഉടമ്പടി) 2026-ഓടെ അപ്രസക്തമാകുമെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി. ഉടമ്പടിയിലെ വ്യവസ്ഥകളില്ലാതെ ഒരു ആണവശക്തി അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ആയുധവികസനം നടത്തുകയും മറ്റൊരു ശക്തി ആണവ സംവിധാനങ്ങൾ വർധിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ ചൈന, റഷ്യ എന്നിവരെയാണ് യുഎസ് ലക്ഷ്യമിടുന്നത്. യുഎസിന്റെ മിക്കവാറും എല്ലാ ആണവശക്തികളും ന്യൂ സ്‌റ്റാർട്ടിന്റെ പരിധിയിൽ വന്നിരുന്നു. എന്നാൽ, റഷ്യയുടെ വലിയ ശേഖരത്തിൽ ഒരു ഭാഗം മാത്രം. ചൈനയുടെ ഒരു ആണവായുധവും ഉടമ്പടിയിൽ ഉൾപ്പെട്ടിരുന്നില്ലെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.

2010-ലെ രാഷ്ട്രീയ-സൈനിക സാഹചര്യങ്ങളോ ഉടമ്പടിയോ ചൈനയ്ക്ക് നിലവിൽ തടസമല്ല. മറ്റ് രാജ്യങ്ങളുടെ അസ്ഥിര നീക്കങ്ങളോട് പ്രതികരിച്ച്, അമേരിക്കൻ ജനങ്ങൾക്കും സഖ്യകക്ഷികൾക്കും വേണ്ടി പ്രതിരോധം ശക്തിപ്പെടുത്താൻ യുഎസിന് ഇപ്പോൾ സാധിക്കുമെന്നും യുഎസ് അണ്ടർ സെക്രട്ടറി വ്യക്തമാക്കി.

നിലവിൽ ഇന്ത്യയുമായുള്ള അതിർത്തി സംഘർഷവുമായി ആണവ പരീക്ഷണത്തെ യുഎസ് വ്യക്തമായി ബന്ധപ്പെടുത്തിയിട്ടില്ലെങ്കിലും, അത് നടന്ന സമയം പ്രധാനമാണ്. ആ സമയത്ത്, അതിർത്തി സംഘർഷം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു എന്നതാണ് കാര്യം. യഥാർത്ഥ നിയന്ത്രണ രേഖയിലൂടെ (എൽഎസി) ആക്രമണാത്മക സൈനിക നീക്കങ്ങൾ നടക്കുകയും ചെയ്‌തു.

അതേസമയം, സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടി സംഘടന എന്ന അന്താരാഷ്ട്ര നിരീക്ഷകരുടെ അഭിപ്രായത്തിൽ, ആ കാലയളവിൽ ചൈനയിൽ ഒരു ആണവ പ്രവർത്തനവും തങ്ങളുടെ സംവിധാനം കണ്ടെത്തിയിട്ടില്ലെന്നതാണ്. ഇതോടെ യഥാർത്ഥത്തിൽ ചൈന അവിടെ പരീക്ഷണങ്ങൾ നടത്തിയിരുന്നോ എന്നത് ഇപ്പോഴും വ്യക്തമല്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+