• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈന മെഡിക്കല്‍ കിറ്റുകള്‍ വാങ്ങി കൂട്ടി, ഇപ്പോള്‍ ചെയ്യുന്നത്, വെളിപ്പെടുത്തല്‍, യുഎസ് പറയുന്നത്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര തലത്തില്‍ ചൈന നടത്തിയ തട്ടിപ്പുകള്‍ പുറത്തുവരുന്നു. കൊറോണ രോഗം പടര്‍ന്ന് പിടിച്ച സമയത്ത് ചൈന മാസ്‌കുകളും സുരക്ഷാ ഉപകരണങ്ങളും വാങ്ങി കൂട്ടിയെന്നാണ് കണ്ടെത്തല്‍. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രോഗം അതിരൂക്ഷമായിരുന്നു ചൈനയില്‍ ഈ അവസരത്തില്‍ ആവശ്യമുള്ളതിനേക്കാള്‍ 18 ഇരട്ടി കൂടുതല്‍ പിപിഇ കിറ്റുകള്‍ വാങ്ങികൂട്ടിയെന്നാണ് കണ്ടെത്തല്‍. ഇതിന് തെളിവുണ്ടെന്ന് അമേരിക്ക പറയുന്നു. അതേസമയം ഇത് വിപണി പിടിച്ചടക്കാനുള്ള ചൈനീസ് തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ വലിയ വിലയ്ക്കാണ് വിവിധ രാജ്യങ്ങള്‍ക്ക് ഈ കിറ്റുകള്‍ ചൈന മറിച്ചുവില്‍ക്കുന്നത്.

നേരത്തെ ചൈന ഇത്തരത്തില്‍ ഇറ്റലിയെയും പിന്നീട് ഇന്ത്യയെയും ചതിച്ചിരുന്നു. ഇറ്റലിക്ക് അവര്‍ തന്നെ നല്‍കിയ കിറ്റുകളും യൂറോപ്പ്യന്‍ യൂണിന്‍ സംഭാവനയായി നല്‍കി. സുരക്ഷാ ഉപകരണങ്ങളുമാണ് മറിച്ചുവിറ്റത്. മരണസംഖ്യ കുത്തനെ വര്‍ധിച്ചത് കൊണ്ട് ഇറ്റലി ഇവ വന്‍വില കൊടുത്ത് വാങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇന്ത്യയിലെ കോര്‍പ്പറേറ്റ് കമ്പനികള്‍ ചൈനയ്ക്ക് സംഭാവനയായി നല്‍കിയ കിറ്റുകളാണ് പിന്നീട് ഇന്ത്യക്ക് ലഭിച്ചത്. ഇങ്ങനെ അന്താരാഷ്ട്ര രാജ്യങ്ങളുടെ സഹായം കൊണ്ട് അവര്‍ക്ക് തന്നെ ഇവ തിരിച്ചുനല്‍കി പണമുണ്ടാക്കുകയാണ് ചൈന ലക്ഷ്യമിട്ടത്. ഇതിലൂടെ വിപണിയില്‍ ജനകീയ പ്രതിച്ഛായ ഉണ്ടാക്കാനും ചൈന ശ്രമിച്ചിരുന്നു.

യഥാര്‍ത്ഥത്തില്‍ ചൈനയില്‍ നിര്‍മിച്ച പല ഉപകരണങ്ങളും ഒട്ടും നിലവാരമില്ലാത്തതാണ്. ഇന്ത്യയും ബ്രസീലും അടക്കമുള്ള രാജ്യങ്ങള്‍ പിപിഇ കിറ്റുകളുടെ ക്ഷാമം മൂലം കഷ്ടപ്പെടുകയാണ്. എന്നാല്‍ ചൈന ഇവ പിടിച്ച് വെച്ചത് കൊണ്ടാണ് ഇവര്‍ക്ക് പ്രതിസന്ധിയുണ്ടായതെന്ന് വൈറ്റ്ഹൗസ് ട്രേഡ് ഡയറക്ടര്‍ പീറ്റര്‍ നവാരോ പറഞ്ഞു. വൈറസിനെ കുറിച്ച് അവര്‍ പല കാര്യങ്ങളും മറച്ചുവെച്ചു. ലോകത്തിന്റെ സഹതാപം നേടാനായിരുന്നു ശ്രമം. ഇതിനിടെ അവര്‍ സുരക്ഷാ ഉപകരണങ്ങള്‍ പലതും വന്‍ തോതിലാണ് വാങ്ങി കൂട്ടിയത്. ചൈനീസ് സര്‍ക്കാര്‍ കസ്റ്റംസ് നികുതി യൂണിയനില്‍ അതിനുള്ള തെളിവുണ്ട് രണ്ട് ബില്യണ്‍ മാസ്‌കുകളും ഇതില്‍ വരുമെന്ന് നവാരോ പറഞ്ഞു. ഇതിനുള്ള തെളിവ് കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

cmsvideo
  Nobel winner says virus is china maded

  ചൈന അവരുടെ കൈവശമുള്ള കണ്ണടകളുടെയും ഗ്ലൗസുകളുടെയും വില വലിയ തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. യൂറോപ്പ്, ബ്രസീല്‍, ഇന്ത്യ, എന്നിവിടങ്ങളില്‍ ജനങ്ങളില്‍ ആവശ്യത്തിന് പിപിഇ കിറ്റുകളില്ലാതെ ബുദ്ധിമുട്ടുകയാണ്. ചൈന ഇതിന് ഉത്തരം പറയണം. ഈ കിറ്റുകള്‍ ചൈന വെറുതെ പിടിച്ചുവെക്കുക മാത്രമല്ല ചെയ്യുന്നത്. വലിയ വിലയ്ക്ക് ഇവര്‍ മറ്റുള്ളവര്‍ക്ക് വില്‍ക്കുകയാണെന്ന് നവാരോ കുറ്റപ്പെടുത്തി. ഈ സമയത്ത് മുതലെടുപ്പിനാണ് ചൈന ശ്രമിക്കുന്നത്. വിപണിക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള പണമാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും നവാരോ കുറ്റപ്പെടുത്തി. ചൈനയുടെ ഇത്തരം മോശം കാര്യങ്ങള്‍ അന്വേഷിക്കപ്പെടണം. അന്താരാഷ്ട്ര സമൂഹത്തില്‍ ഇത്തരത്തിലല്ല പെരുമാറേണ്ടത്. ഇതിനെതിരെ മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണം വര്‍ധിപ്പിച്ച് തിരിച്ചടിക്കാനാണ് യുഎസ്സിന്റെ ലക്ഷ്യമെന്നും നവാരോ പറഞ്ഞു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  china selling ppe kits at high rates alleges america
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X