കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ 'സ്വര്‍ഗീയ കൊട്ടാരം' ഭൂമിയില്‍ കടന്നു; എരിഞ്ഞൊടുങ്ങി!! അര്‍ധരാത്രി ആകാശത്ത് സംഭവിച്ചത്

Google Oneindia Malayalam News

Recommended Video

cmsvideo
ചൈനീസ് ഉപഗ്രഹം ഭൂമിയിൽ പതിഞ്ഞു | Oneindia Malayalam

ഷാങ്ഹായ്: ചൈനയുടെ പ്രഥമ ബഹിരാകാശ നിലയം നിയന്ത്രണം നഷ്ടമായി ഭൂമിയില്‍ കടന്ന് എരിഞ്ഞൊടുങ്ങി. തെക്കന്‍ പസഫികിന് മുകളില്‍ വച്ചാണ് നിലയം കത്തിയമര്‍ന്നതെന്ന് ചൈനീസ് ബഹിരാകാശ അതോറിറ്റി അറിയിച്ചു. നിലയം വീഴാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കേരളവുമുണ്ടെന്ന് നേരത്തെ ഭീഷണിയുണ്ടായിരുന്നെങ്കിലും യാതൊരു കുഴപ്പവും സംഭവിച്ചില്ല.

Image

ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് ചൈനീസ് ബഹിരാകാശ നിലയം ഭൂമിയില്‍ പ്രവേശിച്ചത്. ഉടനെ തന്നെ നിലയത്തിന്റെ വലിയൊരു ഭാഗം കത്തിയമര്‍ന്നു. ബ്രസീലിലെ സാവോ പോളോയുടെയും റിയോഡി ജനീറോയുടെയും അടുത്ത് വീഴുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

പക്ഷേ, ആകാശത്ത് വച്ചുതന്നെ കത്തിയമര്‍ന്നതനാല്‍ ചെറിയ ഭാഗങ്ങള്‍ കടലില്‍ പതിച്ചിരിക്കാമെന്നാണ് ചൈനീസ് ബഹിരാകാശ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു. ബഹിരാകാശത്തിന്റെ വലിയൊരു ഭാഗം ഭൂമിയില്‍ പതിക്കുമെന്ന് ചൈന വെള്ളിയാഴ്ച അറിയിച്ചിരുന്നു.

സൗദിയെ ആക്രമിച്ച സംഘം ഇസ്രായേലിനും വെല്ലുവിളി; ജൂതരാഷ്ട്രം തകര്‍ക്കുമെന്ന് മുന്നറിയിപ്പ്, ഷിയാക്കള്‍സൗദിയെ ആക്രമിച്ച സംഘം ഇസ്രായേലിനും വെല്ലുവിളി; ജൂതരാഷ്ട്രം തകര്‍ക്കുമെന്ന് മുന്നറിയിപ്പ്, ഷിയാക്കള്‍

10 മീറ്ററിലധികം നീളമുള്ള ടിയാഗോങ്-1 നിലയം 2011ലാണ് ബഹിരാകാശത്ത് എത്തിയത്. സ്വര്‍ഗീയ സമാനമായ കൊട്ടാരമെന്നാണ് ടിയാഗോങിന്റെ വിവര്‍ത്തനം. ചൈനീസ് ശാസ്ത്രജ്ഞര്‍ക്ക് മാസങ്ങളോളം ഈ നിലയത്തില്‍ താമസിച്ച് ബഹിരാകാശ ഗവേഷണം നടത്താന്‍ സാധിക്കുമായിരുന്നു. 2023ല്‍ ചൈന ബഹിരാകാശത്ത് സ്ഥിരം നിലയം ആസൂത്രണം ചെയ്യുന്നുണ്ട്.

ഇതിന്റെ ആദ്യ പടിയെന്നോളമാണ് 2011ല്‍ ടിയാഗോങിനെ അയച്ചത്. ഇതിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് 2016ല്‍ ചൈനീസ് ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നു. ചൈനയുടെ മറ്റൊരു ബഹിരാകാശ പേടകം ഇപ്പോള്‍ ഭ്രമണപഥത്തിലുണ്ട്.

English summary
China space lab mostly burns up on re-entry in south Pacific
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X