Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് കരുതിയിരുന്നോ, ഇതിന് മറുപടി തന്നിരിക്കും; ചാര ബലൂണ്‍ തകര്‍ത്തതിന് മുന്നറിയിപ്പുമായി ചൈന

മിസൈല്‍ ഉപയോഗിച്ചായിരുന്നു ഇതിനെ തകര്‍ത്ത് തരിപ്പണമാക്കിയത്. എഫ് 22 വിമാനത്തില്‍ നിന്ന് ഈ മിസൈല്‍ തൊടുത്തതെന്ന് പെന്റഗണ്‍ അധികൃതര്‍ അറിയിച്ചത്

chinese spy balloon

ബെയ്ജിങ്: ചൈനീസ് ചാര ബലൂണ്‍ തകര്‍ത്തത് ചൈന-അമേരിക്ക സംഘര്‍ഷത്തിന് വഴിയൊരുക്കുന്നു. യുഎസ് അറ്റ്‌ലാന്റിക് തീരത്ത് രണ്ട് ദിവസമായി കണ്ടുവന്ന ചാര ബലൂണിനെയാണ് യുഎസ് തകര്‍ത്തത്.

അതേസമയം കടുത്ത അതൃപ്തി അറിയിച്ചിരിക്കുകയാണ് ചൈന. ഇതിന് ശരിയായ മറുപടി തന്നിരിക്കുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. ബൈഡന്‍ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് ബലൂണ്‍ തകര്‍ത്തത്.

അമേരിക്കന്‍ ആകാശത്ത് ദിവസങ്ങളോളം ഈ ബലൂണ്‍ കാണാന്‍ സാധിച്ചിരുന്നു. ഇത് കടുത്ത സുരക്ഷാ പ്രശ്‌നമായി യുഎസ് സൈന്യവും കണ്ടിരുന്നു. സൗത്ത് കരോലന്‍ തീരത്ത് വെച്ചാണ് ഇതിനെ തകര്‍ത്തത്.

china balloon

മിസൈല്‍ ഉപയോഗിച്ചായിരുന്നു ഇതിനെ തകര്‍ത്ത് തരിപ്പണമാക്കിയത്. എഫ് 22 വിമാനത്തില്‍ നിന്ന് ഈ മിസൈല്‍ തൊടുത്തതെന്ന് പെന്റഗണ്‍ അധികൃതര്‍ അറിയിച്ചത്. ഇത് തകര്‍ന്ന് വെള്ളത്തില്‍ വീണുവെന്ന് പെന്റഗണ്‍ പറഞ്ഞു.

വളരെ ഉറപ്പോടെ ചെയ്ത കാര്യമാണിത്. നിയമപരമായി തന്നെയാണ് അതിനെ വെടിവെച്ചിട്ടതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. യുഎസ്സിലെ പരമാധികാരത്തില്‍ കടന്നുകയറാനുള്ള ചൈനയുടെ ശ്രമങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ലോയ്ഡ് പറഞ്ഞു.

അതേസമയം ചൈനയുടെ എയര്‍ക്രാഫ്റ്റ് തകര്‍ത്ത നടപടി അന്യാവശ്യമായ പ്രതികരണമാണ്. അന്താരാഷ്ട്ര നടപടിക്രമങ്ങളുടെ ലംഘനമാണെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.

യൂറോപ്പ് എന്ത് സുന്ദരം, ഇതൊന്നും കണ്ടില്ലെങ്കില്‍ എന്ത് ജീവിതം; സോളോ ട്രിപ്പിന് ബെസ്റ്റ് ഈ സ്ഥലങ്ങള്‍

അമേരിക്കന്‍ ജനങ്ങള്‍ക്ക് ഒരിക്കലും ഈ ബലൂണ്‍ ഭീഷണിയായിരുന്നില്ലെന്ന് ചൈന പറയുന്നു. യുഎസ്സിന്റെ ജലമേഖലയിലാണ് ഇതിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത്. അത് ചൈന ശേഖരിച്ചേക്കും.

താന്‍ സ്‌ഫോടനം ശബ്ദം കേട്ടതായി ദൃക്‌സാക്ഷികളിലൊരാളായ ഹാലി വെല്‍ഷ് പറഞ്ഞു. താന്‍ മിര്‍ട്ടില്‍ ബീച്ചില്‍ നില്‍ക്കുമ്പോഴാണ് ശബ്ദം കേട്ടതെന്നും അവര്‍ ട്വീറ്റ് ചെയ്തു. അതേസമയം ഫൈറ്റര്‍ പൈലറ്റുകള്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അഭിനന്ദിച്ചു.

അവര്‍ വിജയകമരമായി ആ ബലൂണ്‍ തകര്‍ത്തിരിക്കുകയാണ്. പൈലറ്റുമാരെ അഭിനന്ദിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു. ബുധനാഴ്ച്ച തന്നെ തകര്‍ക്കണമെന്ന് ഞാന്‍ പെന്റഗണിന് നിര്‍ദേശം നല്‍കിയിരുന്നു. സുരക്ഷിതമായ സ്ഥലത്തെത്തിയ ശേഷം വെടിവെച്ചിടാമെന്ന മറുപടിയാണ് പെന്റഗണ്‍ തന്നതെന്നും ബൈഡന്‍ വ്യക്തമാക്കി.

വ്യാഴാഴ്ച്ചയാണ് ഇത് വലിയ വിവാദമായത്. ചൈനയുടെ നിരീക്ഷണ ബലൂണ്‍ യുഎസ്സിലെ ആകാശത്ത് കറങ്ങി നടക്കുന്നതായി അമേരിക്കന്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബെയ്ജിങ് സന്ദര്‍ശനത്തിന് ഒരുങ്ങിയിരുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ അത് റദ്ദാക്കി.

യുഎസ്സില്‍ നിന്നുള്ള അപൂര്‍വ സന്ദര്‍ശനങ്ങളിലൊന്നായിരുന്നു ഇത്. തുടക്കത്തില്‍ മടിച്ചെങ്കിലും, പിന്നീട് ഈ ബലൂണ്‍ തങ്ങളുടേതാണെന്ന് ബെയ്ജിങ് സമ്മതിച്ചിരുന്നു. എന്നാല്‍ ഇത് വെതര്‍ ബലൂണ്‍ ആണെന്നാണ് വിശദീകരിച്ചിരുന്നത്. ഇത് തനിയെ തകര്‍ന്നോളും എന്ന് ചൈന പഞ്ഞിരുന്നു. എന്നാല്‍ യുഎസ് സൈനിക ഉപയോഗിച്ചതോടെ ചൈന കടുത്ത പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+