കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണാഘടനാ ഭേദഗതി ഉറപ്പിച്ച് ചൈന; പാര്‍ട്ടിയെ കൈപിടിയിലൊതുക്കി ഷി ജിന്‍പിംഗ്

Google Oneindia Malayalam News

ബെയ്ജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടനാ ഭേദഗതി വരുന്നു. ഭേദഗതിക്കുള്ള അനുമതി പാര്‍ട്ടി കോണഗ്രസ് നല്‍കുകയായിരുന്നു. ഇരുപതാമത് പാര്‍ട്ടി കോണ്‍ഗ്രസാണ് ചൈനയില്‍ നടക്കുന്നത്. ഷി ജിന്‍ പിംഗിന്റെ അധികാരം അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ പ്രഖ്യാപനം. പാര്‍ട്ടിയുടെ കാതല്‍ അല്ലെങ്കില്‍ ഉള്‍ക്കാമ്പ് ഇനി ഷി ജിന്‍പിംഗാണ്.

മൂന്നാമതൊരു ടേം കൂടി ഷി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്നും ഉറപ്പായി. പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് അവസാനിച്ചു. ഏഴ് ദിവസത്തോളം നീണ്ടുനിന്ന പരിപാടിയായിരുന്നു ഇത്. ഉന്നത നേതാക്കളുമായി ഷി ജിന്‍പിംഗ് ഈ ദിവസങ്ങളില്‍ സംസാരിച്ചു.

1

കഷ്ടപ്പെടാന്‍ ധൈര്യപ്പെടൂ, ജയിക്കാന്‍ ധൈര്യപ്പെടൂ, ഒന്നും നോക്കാതെ കഠിനാധ്വാം ചെയ്യൂ, മുന്നോട്ട് പോകാന്‍ തീരുമാനിച്ചിറങ്ങണമെന്നും ഷി ജിന്‍ പിംഗ് പ്രതിനിധികളോട് പറഞ്ഞു. ഷി ജിന്‍ പിംഗിനെ പാര്‍ട്ടിയുടെ പ്രധാന നേതാവാക്കി മാറ്റുന്നതിനാണ് ഭരണഘടനാ ഭേദഗതി നടത്തുന്നത്. പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്ന ഷിയുടെ റോള്‍ ഇനിയും തുടരും.

മനോഹരമായൊരു കാട്, ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് കാനന സുന്ദരിയായ മാന്‍, 13 സെക്കന്‍ഡില്‍ കണ്ടെത്തണംമനോഹരമായൊരു കാട്, ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് കാനന സുന്ദരിയായ മാന്‍, 13 സെക്കന്‍ഡില്‍ കണ്ടെത്തണം

ഞായറാഴ്ച്ചയാണ് ഷി ജിന്‍ പിംഗിന്റെ മൂന്നാം ടേമിന്റെ കാര്യവും പ്രഖ്യാപിക്കുക. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി മൂന്നാം തവണയും പ്രസിഡന്റായി ഷി ജിന്‍പിംഗിനെ തിരഞ്ഞെടുക്കും. പാര്‍ട്ടിക്കുള്ളില്‍ തന്റെ സ്വാധീനം ഏകപക്ഷീയമായി ഉറപ്പിക്കുകയാണ് ഷി ചെയ്തത്.

പ്രളയം ഭൂമിയിലേക്കെത്തും, ഞാന്‍ കുറച്ചാളുകളെ രക്ഷിക്കും: ലോകാവസാനം പ്രവചിച്ച് ബാബ വംഗയുടെ പിന്‍ഗാമിപ്രളയം ഭൂമിയിലേക്കെത്തും, ഞാന്‍ കുറച്ചാളുകളെ രക്ഷിക്കും: ലോകാവസാനം പ്രവചിച്ച് ബാബ വംഗയുടെ പിന്‍ഗാമി

സര്‍വശക്തനായി ചൈനയില്‍ അദ്ദേഹം മാറിയിരിക്കുകയാണ്. ഷി ജിന്‍പിംഗിന് എന്തൊക്കെയോ അസുഖങ്ങള്‍ ഉണ്ടെന്ന വാദങ്ങള്‍ക്കിടെയാണ് ഷി പാര്‍ട്ടിയെയും രാജ്യത്തെയും കൈക്കുള്ളിലാക്കിയത്. മാവോ സെതുങിന് ശേഷം ചൈനയുടെ എക്കാലത്തെയും കരുത്തുറ്റ നേതാവായി ഷി ജിന്‍പിംഗ് മാറും. രണ്ട് റോളാണ് ഷി ജിന്‍പിംഗിന് ഇനി ഉണ്ടാവുക. ചൈനയുടെ ഭാവി ലക്ഷ്യമിട്ടുള്ള വികസനത്തിന്റെ കടിഞ്ഞാണ്‍ ഷിയുടെ കൈകളിലായിരിക്കും.

പ്രസിഡന്റെന്ന നിലയിലും പാര്‍ട്ടി നേതാവെന്ന നിലയിലുമുള്ള കര്‍ത്തവ്യങ്ങള്‍ വേറെയുമുണ്ടാവും. പുതിയ പിബിയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയാണ് തിരഞ്ഞെടുക്കുക. ഇതില്‍ ഉന്നത നേതാക്കളുണ്ടാവും.

ഹണിമൂണിനുള്ള പ്ലാനിലാണോ? ട്രിപ്പ് ദക്ഷിണേന്ത്യയില്‍ തന്നെയായിക്കോട്ടെ: ഈ 5 സ്ഥലങ്ങള്‍ ബെസ്റ്റ്

ശനിയാഴ്ച്ചയാണ് കേന്ദ്ര കമ്മിറ്റി ചേരുക. തുടര്‍ന്ന് പിബി രൂപീകരിക്കും. ഇവരാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ തിരഞ്ഞെടുക്കുക. രാജ്യത്തെ ഏറ്റവും ശക്തരായ ഏഴംഗങ്ങളാണ് ഇതിലുണ്ടാവുക. അത് പിബിയാണ് തിരഞ്ഞെടുക്കുക. പാര്‍ട്ടി നടപടിക്രമങ്ങള്‍ പ്രകാരം സ്റ്റാന്‍ഡിംഗ് കമ്മിറ്റി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കും.

2012 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാണ് 69കാരനായ ഷി ജിന്‍ പിംഗ്, ഈ വര്‍ഷമാണ് പത്ത് വര്‍ഷം അധികാര കേന്ദ്രത്തില്‍ അദ്ദേഹം പൂര്‍ത്തിയാക്കുന്നത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ദേഹത്തെ മൂന്നാം വട്ടവും തിരഞ്ഞെടുക്കും. രണ്ട് തവണ അധികാരത്തിലിരുന്ന ശേഷം മാറുന്നതാണ് ചൈനയിലെ രീതി. അതാണ് ഷി ജിന്‍പിംഗ് തിരുത്തിയത്.

English summary
china will amend constitution for a third term for xi jingping, communist party congress ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X