Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രാവിറ്റി സിനിമയെ ഓർമ്മപ്പെടുത്തുന്ന സംഭവം; ചൈനീസ് ബഹിരാകാശ സഞ്ചാരികൾ ഭ്രമണപഥത്തിൽ കുടുങ്ങി!

ബീജിംഗ്: ഹോളിവുഡ് സിനിമയായ ഗ്രാവിറ്റിയെ ഓർമ്മപ്പെടുത്തുന്ന സംഭവ വികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് ഇപ്പോൾ ബഹിരാകാശം. ചൈനീസ് ബഹിരാകാശ സഞ്ചാരികളുടെ പേടകത്തിന് ബഹിരാകാശ അവശിഷ്‌ടങ്ങൾകൊണ്ട് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് അവർ ഭ്രമണപഥത്തിൽ കുടുങ്ങിയ നിലയിലാണെന്ന റിപ്പോർട്ടുകൾ വന്നതോടെയാണ് ചിത്രം വീണ്ടും ചർച്ചയാവുന്നത്. അൽഫോൻസോ ക്വാറോണിന്റെ 2013ൽ പുറത്തിറങ്ങിയ "ഗ്രാവിറ്റി" എന്ന സിനിമയിലെ രംഗങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.

ചിത്രത്തിൽ റയാൻ സ്‌റ്റോൺ (സാന്ദ്ര ബുള്ളോക്ക്), മാറ്റ് കൊവാൽസ്‌കി (ജോർജ് ക്ലൂണി) എന്നീ ബഹിരാകാശ സഞ്ചാരികൾ ഹബിൾ സ്പേസ് ടെലിസ്കോപ്പ് നന്നാക്കുന്നതിനിടെ ഒരു ഉപഗ്രഹത്തിൽ നിന്നുള്ള അവശിഷ്‌ടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കുകയും തുടർന്ന് അവർ അപകടത്തിൽപ്പെടുകയും ചെയ്യുന്നുതാണ് കഥ. സമാനമായി ചെറിയ ബഹിരാകാശ അവശിഷ്‌ടങ്ങൾ പോലും എത്രമാത്രം മാരകമാകാമെന്ന് ഈ സംഭവം ഓർമ്മിപ്പെടുത്തുന്നു.

chinesetiangongspacestation

Chinese Tiangong Space Station. Credits: Wikimedia Commons

ചൈനീസ് ബഹിരാകാശ സഞ്ചാരികളായ മൂന്ന് തൈക്കോണട്ടുകൾക്കാണ് ഇപ്പോൾ സമാനമായ ദുരവസ്ഥ നേരിടേണ്ടി വന്നിരിക്കുന്നത്. ബഹിരാകാശ അവശിഷ്‌ടങ്ങളിടിച്ച് അവരുടെ തിരികെ വരുന്ന പേടകത്തിന് കേടുപാടുകൾ സംഭവിച്ചതോടെയാണ് ഇവർ ബഹിരാകാശത്ത് കുടുങ്ങിയത്. ഇത് "ഗ്രാവിറ്റി" സിനിമയിലെ ഭയാനകമായ സാഹചര്യങ്ങളെ അനുസ്‌മരിപ്പിക്കുന്നു.

ഷെൻഷൗ-20 ദൗത്യത്തിലെ കമാൻഡർ ചെൻ ഡോങ്, വാങ് ജിയേ, ചെൻ ഷോങ്‌റുയി എന്നിവർ ഏപ്രിൽ 24 മുതൽ ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിൽ കഴിഞ്ഞു വരികയായിരുന്നു. ഒക്ടോബർ 31ന് ഷെൻഷൗ-21 സംഘം നിലയത്തിലെത്തിയ ശേഷം നവംബർ 5-ന് ബുധനാഴ്‌ച ഇവർക്ക് ഭൂമിയിലേക്ക് മടങ്ങാൻ നിശ്ചയിച്ചിരുന്നു.

എന്നാൽ, തിരികെ വരാൻ നിശ്ചയിച്ച പേടകത്തിൽ ചെറിയ ബഹിരാകാശ അവശിഷ്‌ടങ്ങൾ പതിച്ചതിനെത്തുടർന്ന് മടക്കയാത്ര ചൈനീസ് മാൻഡ് സ്പേസ് ഏജൻസി മാറ്റിവെക്കുകയായിരുന്നു. ആഘാത വിശകലനവും അപകടസാധ്യത വിലയിരുത്തലും നടന്നുവരികയാണ് എന്നാണ് ചൈനയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ പങ്കുവെച്ച പ്രസ്‌താവനയിൽ ഏജൻസി അറിയിച്ചത്.

ആഘാതത്തിന്റെ വ്യാപ്‌തിയോ യാത്രികർ എപ്പോൾ തിരിച്ചെത്തുമെന്നോ ഉള്ള വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേടുപാടുകൾ സംഭവിച്ച ഷെൻഷൗ-20 പേടകം ടിയാൻഗോങ്ങിൽത്തന്നെ ഡോക്ക് ചെയ്‌തിരിക്കുകയാണ്. ഇതിന് മൂന്ന് ഭാഗങ്ങളുണ്ട്: പ്രൊപ്പൽഷൻ, പവർ മൊഡ്യൂൾ, ക്രൂ ലിവിംഗ് ക്വാർട്ടേഴ്‌സ്, ഒരു പാരച്യൂട്ട് സഹായമുള്ള റിട്ടേൺ കാപ്സ്യൂൾ എന്നിവയാണവ.

ഈ മൊഡ്യൂളുകളിൽ ഏതെങ്കിലുമൊന്നിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, യാത്രികരില്ലാതെ തന്നെ പേടകം ഭൂമിയിലേക്ക് അയക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ, നിലവിലെ യാത്രികർ ഷെൻഷൗ-21ലാവും തിരികെ മടങ്ങുക. അതിനായി ഒരു ബാക്കപ്പ് ബഹിരാകാശ പേടകം പിന്നീട് വിക്ഷേപിക്കും. ഇത് ചൈനയുടെ ബഹിരാകാശ യാത്രാ പ്രോട്ടോക്കോളിന്റെ ഭാഗമാണ്.

ഇപ്പോൾ ടിയാൻഗോങ്ങിലുള്ള ആറ് യാത്രികരും, നേരത്തെ വന്നവരും പുതിയ ദൗത്യത്തിലെ അംഗങ്ങൾ ഉൾപ്പെടെ എല്ലാവരും സുരക്ഷിതരാണ്. ഈ കാലതാമസം മുൻകരുതലിന്റെ ഭാഗമാണെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനാണെന്നും ഏജൻസി എടുത്തുപറഞ്ഞു. ഈ കാലതാമസം കമാൻഡർ ചെൻ ഡോങ്ങിന് ബഹിരാകാശത്ത് ഏറ്റവും കൂടുതൽ ദിവസം ചെലവഴിച്ച ചൈനീസ് ബഹിരാകാശ യാത്രികൻ എന്ന തന്റെ റെക്കോർഡ് ഉയർത്താൻ സഹായിക്കും. നിലവിൽ അദ്ദേഹം 400 ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞു.

2023ൽ മൈക്രോമെറ്റിയോറോയിഡ് ഇടിച്ച് സോയൂസ് പേടകത്തിന് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് ഒരു വർഷത്തിലധികം അന്താരാഷ്ട്ര ബഹിരാകാശ നിലയിൽ കഴിയേണ്ടി വന്ന നാസയുടെ ബഹിരാകാശ സഞ്ചാരി ഫ്രാങ്ക് റൂബിയോയുടെ അവസ്ഥയെ ഇപ്പോഴത്തെ സാഹചര്യങ്ങൾ ഓർമ്മിപ്പിക്കുന്നു.
മുമ്പും ബഹിരാകാശ അവശിഷ്‌ടങ്ങളുമായി ബന്ധപ്പെട്ട ഭീഷണികൾ ഉണ്ടായിട്ടുണ്ട്.

2023-ൽ ടിയാൻഗോങ്ങിന്റെ ഒരു സോളാർ പാനലിൽ ബഹിരാകാശ അവശിഷ്‌ടം തട്ടി ചെറിയ വൈദ്യുതി തടസമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ചൈന സ്‌റ്റേഷന്റെ ബാഹ്യ കവചം കൂടുതൽ ശക്തിപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും സമാനമായ അപകടങ്ങൾ നേരിടാറുണ്ട്. അതിനാൽ നിരന്തരം ഭ്രമണപഥം മാറ്റിയാണ് ഐഎസ്എസ് നീങ്ങുന്നത്.

ഇപ്പോഴത്തെ സംഭവവികാസം ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയെ കുറിച്ചും ഇത്തരം ബഹിരാകാശ അവശിഷ്‌ടങ്ങൾ ഉണ്ടാക്കുന്ന ഭീഷണിയെ കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നതാണ്. നിലവിൽ കാലാവധി കഴിഞ്ഞതും പ്രവർത്തനം നിലച്ചതുമായ ബഹിരാകാശ പേടകങ്ങളുടെ നൂറുകണക്കിന് അവശിഷ്‌ടങ്ങൾ ഭീഷണിയായി തുടരുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+