Get Updates
Get notified of breaking news, exclusive insights, and must-see stories!

12 കോടി അടിച്ചിട്ടും ഭാര്യ അറിഞ്ഞില്ല, കാമുകിക്ക് ഫ്‌ളാറ്റ്, സമ്മാനത്തില്‍ പകുതി യുവാവിന് നഷ്ടമാകും

സ്വന്തം ഭാര്യയില്‍ നിന്നാണ് കോടികള്‍ സമ്മാനം അടിച്ച കാര്യം യുവാവ് മറച്ചുവെച്ചത്. അത് മാത്രമല്ല മുന്‍ കാമുകിക്ക് സഹായങ്ങള്‍ അടക്കം ചെയ്ത് കൊടുക്കുകയും ചെയ്തു

chinese lottery

ബെയ്ജിങ്: ലോട്ടറി അടിച്ചാല്‍ നിങ്ങള്‍ ആദ്യം എന്ത് ചെയ്യണം. ആരെയെങ്കിലും വിളിച്ച് ആ സന്തോഷം അറിയിക്കും അല്ലേ. എന്നാല്‍ ചൈനീസ് യുവാവ് കാണിച്ച ഒരു അബദ്ധം ഇപ്പോള്‍ അയാള്‍ക്ക് എട്ടിന്റെ പണിയാണ് സമ്മാനിച്ചിരിക്കുന്നത്.

സ്വന്തം ഭാര്യയില്‍ നിന്നാണ് കോടികള്‍ സമ്മാനം അടിച്ച കാര്യം യുവാവ് മറച്ചുവെച്ചത്. അത് മാത്രമല്ല മുന്‍ കാമുകിക്ക് സഹായങ്ങള്‍ അടക്കം ചെയ്ത് കൊടുക്കുകയും ചെയ്തു. ഒടുവില്‍ ഭാര്യ കണ്ടുപിടിച്ചപ്പോള്‍ സംഭവിച്ചതാണ് വൈറലായി മാറിയിരിക്കുന്നത്. സമ്മാനത്തുകയുടെ നല്ലൊരു ഭാഗം ഇയാള്‍ക്ക് നഷ്ടമാകും. വിശദമായ വിവരങ്ങളിലേക്ക്....

കോടികളുടെ ലോട്ടറി

കോടികളുടെ ലോട്ടറി

ചൈനീസ് യുവാവിന് അടിച്ചത് കോടികളാണ്. കൃത്യമായി പറഞ്ഞാല്‍ പത്ത് മില്യണ്‍ യുവാനാണ് സമ്മാനം. 12 കോടിയില്‍ അധികം രൂപ വരും ഇത്. എന്നാല്‍ ഭാര്യ പോലും ഈ സമ്മാനം അടിച്ചത് അറിഞ്ഞിരുന്നില്ല. ഒടുവില്‍ ഈ കേസ് കോടതിയില്‍ എത്തിയിരിക്കുകയാണ്. ഭാര്യ ഈ യുവാവില്‍ നിന്ന് വിവാഹ മോചനം തേടിയിരിക്കുകയാണ്. ലക്ഷങ്ങളാണ് ഭാര്യക്ക് നഷ്ടപരിഹാരമായി കൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിവാഹ മോചനത്തിന് ഭാര്യ

വിവാഹ മോചനത്തിന് ഭാര്യ

ലോട്ടറി അടിച്ച കാര്യം ഭാര്യ പോലും അറിഞ്ഞിരുന്നില്ല. രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ക്ക് പത്ത് മില്യണ്‍ അടിച്ചത്. നികുതി കിഴിച്ച് 8.43 മില്യണ്‍ യുവാന്‍ ഇയാള്‍ക്ക് ലഭിച്ചിരുന്നു. ഇതാണ് വിവാഹ മോചനം വരെ എത്തിച്ചിരിക്കുന്നത്. തനിക്ക് വിവാഹ മോചനവും, ജീവനാംശമായി ഇതിലൊരു ഭാഗവും വേണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. ഷാവു എന്നാണ് ഈ യുവാവിന്റെ പേര്. ലോട്ടറി അടിച്ച കാര്യം ഭാര്യ അറിയാതെ മൂടി വെക്കാനാണ് ഇയാള്‍ ശ്രമിച്ചത്.

അക്കൗണ്ടിലെത്തിയ പണം മാറ്റി

അക്കൗണ്ടിലെത്തിയ പണം മാറ്റി

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

ഈ യുവാവ് വളരെ സൂത്രശാലിയായിരുന്നു. തന്റെ അക്കൗണ്ടിലേക്ക് പണം വന്ന ഉടനെ രണ്ട് മില്യണ്‍ യുവാന്‍ സഹോദരിയുടെ അക്കൗണ്ടിലേക്ക് ഇയാള്‍ മാറ്റി. പിന്നീട് 7 ലക്ഷം യുവാന്‍ ഇയാള്‍ പിന്‍വലിച്ചു. മുന്‍ ഭാര്യക്ക് ഒരു ഫ്‌ളാറ്റ് വാങ്ങി കൊടുക്കാനായിരുന്നു ഇത്. ഈ യുവാവും സഹോദരിയും ചേര്‍ന്ന് പണത്തെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിച്ചെന്നാണ് യുവതി ആരോപിച്ചത്.

നഷ്ടപരിഹാരം നല്‍കണം

നഷ്ടപരിഹാരം നല്‍കണം

കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരിക്കുകയാണ്. ചൈനീസ് നിയമപ്രകാരം വൈവാഹിക നിയമങ്ങളുടെ ലംഘനമാണ് യുവാവ് നടത്തിയതെന്ന് കോടതി പറഞ്ഞു. ഈ തുക ഇരുവരുടെയും സ്വത്തില്‍ വരുന്നതാണ്. എന്നാല്‍ അത് മറ്റൊരാള്‍ക്ക് സ്വന്തം പങ്കാളി അറിയാതെ നല്‍കുന്ന കുറ്റകരമാണെന്നും കോടതി പറഞ്ഞു. ഇതോടെ മൊത്തം തുകയില്‍ അറുപത് ശതമാനവും ഇയാള്‍ക്ക് നഷ്ടമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+