കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് മെഡിക്കല്‍ സംഘം ഉത്തരകൊറിയയിലേക്ക്, കിമ്മിന്റെ നില ഗുരുതരമോ? പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

Google Oneindia Malayalam News

ബീജിംഗ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചു എന്നു തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ഉത്തരകൊറിയയും ദക്ഷിണ കൊറിയയും അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ചൈനയും ഈ റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തിയിരുന്നു.

കിം പൂര്‍ണ ആരോഗ്യവാനാണെന്നും ഉടന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുമെന്ന് ഉത്തരകൊറിയയും അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചൈനയില്‍ നിന്നും വിദഗ്ദ മെഡിക്കല്‍ സംഘം ഉത്തരകൊറിയയിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ട്. കിമ്മിന്റെ ആരോഗ്യനില പരിശോധിക്കാനാണോ ഇവര്‍ പോയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മെഡിക്കല്‍ സംഘത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഉത്തര കൊറിയയോ ചൈനയോ പുറത്തുവിട്ടിട്ടില്ല. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 ഏക ആശ്രയം ചൈന

ഏക ആശ്രയം ചൈന

അമേരിക്ക ഉപരാേധം ഏര്‍പ്പെടുത്തിയ ഉത്തരകൊറിയയ്ക്ക് ഏക ആശ്രയം ചൈന മാത്രമാണ്. ഇതിന് മുമ്പ് പല ഘട്ടങ്ങളിലും ചൈന ഉത്തരകൊറിയയെ സഹായിച്ചിട്ടുണ്ട്. അമേരിക്ക ഇടഞ്ഞുനില്‍ക്കുന്നതുകൊണ്ട് തന്നെ ഉത്തരകൊറിയയുടെ കാര്യത്തില്‍ ചൈനയ്ക്ക് പ്രത്യേക താല്‍പര്യവുമുണ്ട്. ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന കൊറിയയെ ഇതിനും മുന്‍പും ചൈന അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. അതേസമയം, ഇപ്പോഴത്തെ ആരോഗ്യവിദഗ്ദരുടെ സന്ദര്‍ശനത്തെ കുറിച്ച് ചൈനീസ് വിദേശകാര്യമന്ത്രാലയം ഒന്നും തന്നെ പുറത്തുവിടുന്നില്ല.

ഡൊണാള്‍ഡ് ട്രംപ്

ഡൊണാള്‍ഡ് ട്രംപ്

കഴിഞ്ഞ ദിവസം കിമ്മിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെ കുറിച്ച് പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ പുറത്തുവിട്ടറിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ ഇതുമായി ഔദ്യോഗികമായി വിവരങ്ങള്‍ ലഭിച്ചോ എന്ന ചോദ്യത്തിന് ട്രംപ് മറുപടി പറഞ്ഞില്ല.

ദക്ഷിണ കൊറിയ

ദക്ഷിണ കൊറിയ

കിമ്മിന്റെ ആരോഗ്യനില സംബന്ധിച്ച് പ്രതികരിച്ച് ദക്ഷിണ കൊറിയ വീണ്ടും രംഗത്തെത്തിയിരുന്നു. കിം ഇപ്പോള്‍ ജീവനോടെയുണ്ടെന്നും ഉടന്‍ തന്നെ അദ്ദേഹം പ്രത്യക്ഷപ്പെടുമെന്നാണ് ദക്ഷിണ കൊറിയ അറിയിച്ചത്. എന്നാല്‍ ചൈനീസ് സംഘത്തിന്റെ വരവിനോ കുറിച്ചോ കിമ്മിന്റെ ഇപ്പോഴത്തെ ആരോഗ്യനില സംബന്ധിച്ച് ഒന്നും തന്നെ പ്രതികരിച്ചിട്ടില്ലെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തനിക്കൊന്നും അറിയില്ല

തനിക്കൊന്നും അറിയില്ല

അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോട് ഇതുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോള്‍ തനിക്കൊന്നും അറിയില്ലെന്നും, എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഇന്ന് രാത്രിയോടെ നിങ്ങളുമായി പങ്കുവയ്ക്കാമെന്നാണ് അറിയിച്ചത്. ഈ സാഹചര്യം നമ്മള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് അമേരിക്കന്‍ ജനത അറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 എല്ലാം രഹസ്യം

എല്ലാം രഹസ്യം

ലോകത്ത് ഏറ്റവും ഒറ്റപ്പെട്ടും എല്ലാം രഹസ്യമാക്കിയും വയ്ക്കുന്ന ഒരു രാജ്യമാണ് ഉത്തരകൊറിയ.ഭരണാധികാരികളുടെ ആരോഗ്യം സംബന്ധിക്കുന്ന വിഷയങ്ങള്‍ രാജ്യസുരക്ഷയായി കണക്കാക്കുന്ന രാജ്യമാണ് ഉത്തരകൊറിയ. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സ്വതന്ത്രമായി ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് റോയിറ്റേഴ്‌സ് അറിയിച്ചു.

Recommended Video

cmsvideo
All You Want To Know About Kim Jong Un | Oneindia Malayalam
റിസോര്‍ട്ടില്‍

റിസോര്‍ട്ടില്‍

അതേസമയം, ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോഗ്യാങ്ങിന് വടക്ക് ദിശയിലുള്ള മൌണ്ട് മ്യോഹ്യാങ്ങ് റിസോര്‍ട്ടില്‍ ഉന്‍ ചികിത്സയില്‍ കഴിഞ്ഞ് വരികയാണെന്നും പേര് വെളിപ്പെടുത്താത്ത ഉത്തരകൊറിയന്‍ വൃത്തം പറയുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലാണെന്ന് പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്നും ചൊവ്വാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎസ് ഇന്റലിജന്‍സ് സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Chinese Medical Team Flew To North Korea To Advise On Kim Health
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X