ആണത്തമില്ലെങ്കില്‍ അതു പഠിക്കണം; കോഴ്‌സ് ചൈനയിലുണ്ട്
ചൈനയുടെ കിഴക്കന്‍ പ്രവശ്യയിലെ സ്‌കൂളില്‍ ആണ്‍കുട്ടികളെ പുരുഷ ഗുണങ്ങള്‍ പഠിപ്പിക്കുന്ന കോഴ്‌സുകള്‍ ആരംഭിച്ചു. നിരവധി ആളുകള്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ആണത്തമില്ലെങ്കില്‍ അതു പഠിക്കുക തന്നെ വേണമെന്നാണ് ചൈനാക്കാരുടെ പക്ഷം. അതിനായി അവിടെ സ്‌കൂളും ഉണ്ട്. ചൈനയുടെ കിഴക്കന്‍ പ്രവശ്യയിലുള്ള ഒരു സ്‌കൂളാണ് ആണ്‍കുട്ടികളെ പുരുഷ ഗുണങ്ങള്‍ പഠിപ്പിക്കാനുള്ള കോഴ്‌സ് രൂപകല്പന ചെയ്തിരിക്കുന്നത്.
മൃദു സ്വഭാവവും അതിവൈകാരികതയുമുള്ള ആണ്‍കുട്ടികളെ പുരുഷത്വം ഉള്ളവരാക്കി മാറ്റാന്‍ ഉദ്ദേശിച്ചുള്ളാതാണ് പദ്ധതി. നിരവധി ആളുകള്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ മക്കള്‍ക്ക് ഈ കോഴ്‌സിന്റെ ആവശ്യമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് മാതാപിതാക്കള്‍.
ചൈനയിലെ യുവാക്കള്‍ നിര്‍ബന്ധിത സൈനീക സേവനത്തില്‍ നിന്നും പിന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ആണ്‍കുട്ടികളിലെ പുരുഷ സഹജമായ സ്വഭാവ ഗുണങ്ങളെ വളര്‍ത്തിയെടുക്കുന്നതിനായി സ്‌കൂളില്‍ കോഴ്‌സ് തുടങ്ങിയത്.

ചൈനയുടെ കിഴക്കന്‍ പ്രവശ്യയിലുള്ള സ്‌കൂളിലാണ് ആണ്‍കിട്ടികളെ പുരുഷത്വം പഠിപ്പിക്കുന്ന കോഴ്‌സ് ഉള്ളത്. പാഠ്യപദ്ധതിയുടെ ഭാഗമായി തന്നെയാണ് കോഴ്‌സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മൃദു സ്വഭാവവും അതി വൈകാരികതയും ഉള്ള കുട്ടികളെ പുരുഷ ഗുണത്തോടെ ജീവിക്കാനുള്ള പരിശീലനമാണ് സ്‌കൂളില്‍ നല്‍കുന്നത്. മാനസീകവും ശാരീരികവുമായ വികാസം ഇതിലൂടെ ലക്ഷ്യമിടുന്നു.

ആണ്‍കുട്ടികളെ അവരുടെ ജന്മ സ്വഭാവത്തില്‍ ജീവിക്കാന്‍ പഠിപ്പിക്കുന്ന ഈ ക്ലാസിന് ബോയ് ക്ലാസ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ശാരീരിക ക്ഷമതയും പൊതു മര്യാദകളും പരിശീലിക്കുന്ന പ്രവര്‍ത്തനങ്ങളുമാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വെറുതെ പഠിപ്പിക്കുകയല്ല. അതിനായി പാഠപുസ്തകവും തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഷന്‍ഗായിലുള്ള സ്‌കൂള്‍ ഇതിനുള്ള പുസ്തകവും പുറത്തിറക്കി. ലിറ്റില്‍ മെന്‍ എന്ന പേരിലുള്ള പുസ്തകം നാല്, അഞ്ച് ക്ലാസുകളില്‍ പഠിപ്പിക്കാനുള്ളതാണ്.

നിര്‍ബന്ധിത സൈനീക സേവനത്തില്‍ നിന്നും യുവാക്കള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് പിന്മാറുന്നത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് ഇതിനേക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ കാര്യമായി പഠിച്ചത്. ആണ്‍കുട്ടികളില്‍ മൃദു സ്വഭാവവും വൈകാരികതയും കൂടി വരുന്നതായി കണ്ടത്തി. ഈ സാഹചര്യം മറികടക്കാനാണ് ഈ കോഴ്‌സ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

എന്തൊക്കെയാണെങ്കിലും ഈ പാഠ്യപദ്ധതിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ആണത്തത്തേക്കാള്‍ ആരോഗ്യകരമായ ഒരു കുടുംബമാണ് ആവശ്യമെന്നതടക്കം ആണത്തത്തെ എങ്ങനെ നിര്‍വചിക്കാം എന്നു തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് ഇതിനെതിരെ ഉയരുന്നത്.

സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശങ്ങള്‍ ഉയരുന്നുണ്ടെങ്കിലും മാതാപിതാക്കളുടെ ശക്തമായ പിന്തുണ ഈ നീക്കത്തിനുണ്ട്. തങ്ങളുടെ മക്കള്‍ക്ക് ഇത്തരമൊരു കോഴ്‌സ് ആവശ്യമാണെന്നുള്ള അഭിപ്രായമാണ് ഭൂരിപക്ഷം മാതാപിതാക്കള്‍ക്കും.

ആണ്‍കുട്ടികള്‍ക്കു മാത്രമല്ല പെണ്‍കുട്ടികള്‍ക്കുമുണ്ട് കോഴ്‌സ്. പെണ്‍കുട്ടികളുടെ സുഷോ ഫോറിന്‍ സ്‌കൂളില്‍ 2007ലാണ് ഇതിനു സമാനമായ രീതിയില്‍ ക്ലാസുകള്‍ ആരംഭിച്ചത്. പെരുമാറ്റ രീതികള്‍, സൗന്ദര്യം എന്നിവയും സംഗീത ഉപകരണങ്ങളും ഇവിടെ പഠിപ്പിക്കുന്നു.












Click it and Unblock the Notifications