കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനിടയിലും ചൈനയില്‍ ജനത്തിരക്ക്; ബെയ്ജിങിലും ഷാങ്ഹായിലും ജോലിക്കെത്തി ജീവനക്കാര്‍

Google Oneindia Malayalam News

ബെയ്ജിങ്: ചൈനയില്‍ കൊവിഡ് പടരുന്നതിനിടെ വന്‍ നഗരങ്ങളില്‍ നിന്ന് അത്ഭുത കാഴ്ച്ച. വലിയ തിരക്കാണ് കൊവിഡൊന്നും കൂസാതെ ഇവിടങ്ങളില്‍ അനുഭവപ്പെടുന്നത്. വൈറസുമായി പൊരുത്തപ്പെട്ട് പോകാനാണ് ആളുകള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. സാധാരണ ജീവിതം പോലെയാണ് പല ജീവനക്കാരും ഈ സാഹചര്യത്തെ കാണുന്നത്. പല ഓഫീസുകളിലും ജീവനക്കാര്‍ പൂര്‍ണമായി തന്നെ എത്തി.

ബെയ്ജിങിലും, ഷാങ്ഹായിലും സബ്‌വേ ട്രെയിനുകള്‍ ആളുകളെ കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു. പലയിടത്തും ആശുപത്രികള്‍ നിറഞ്ഞുകവിയുകയും, മരണനിരക്ക് വര്‍ധിക്കുകയും ചെയ്തിട്ടും കാര്യമായി ആളുകളെ അത് ബാധിച്ചിട്ടില്ല. ഭയക്കുന്ന സാഹചര്യം ചൈനീസ് ജനതയ്ക്കില്ലെന്നാണ് വ്യക്തമാകുന്നത്.

1

കൊവിഡിനൊപ്പം ജീവിക്കാന്‍ താന്‍ തയ്യാറായി കഴിഞ്ഞുവെന്ന് 25കാരനായ ഷാങ്ഹായ് നിവാസി ലിന്‍ സിക്ഷിന്‍ പറയുന്നു. ഈ യുവാവിനെ പോലെ നിരവധി പേരാണ് കൊവിഡ് തീവ്രമായിട്ടും, അതൊന്നും ഗൗനിക്കാതെ തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. ഷാങ്ഹായില്‍ രണ്ട് മാസത്തോളമാണ് കഠിനമായ ലോക്ഡൗണ്‍ നീണ്ടത്.

ചാള്‍സ് രാജാവ് 2023ല്‍ അധികാരം കൈമാറുമെന്ന് ജ്യോതിഷി; മേഗനും ചാള്‍സിനും സംഭവിക്കുക ഇക്കാര്യങ്ങള്‍ചാള്‍സ് രാജാവ് 2023ല്‍ അധികാരം കൈമാറുമെന്ന് ജ്യോതിഷി; മേഗനും ചാള്‍സിനും സംഭവിക്കുക ഇക്കാര്യങ്ങള്‍

ജൂണ്‍ ഒന്ന് വരെ അത് തുടര്‍ന്നിരുന്നു. ഇപ്പോള്‍ ഷാങ്ഹായിലെ തെരുവ് ജനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഏപ്രിലിലും മെയിലും ഒരാളെ പോലും തെരുവില്‍ കാണാന്‍ സാധിക്കില്ലായിരുന്നു. ചൈനയുടെ കൊമേഴ്‌സ്യല്‍ ഹബ്ബാണ് ഷാങ്ഹായ്. ഇവിടെ നിശ്ചലമാകുന്നത് ചൈനയ്ക്ക് വെല്ലുവിളിയാണ്.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

ജോലിക്കായി പോകുന്നവര്‍ മാത്രമല്ല അവധിക്കാലം ആഘോഷിക്കുന്നവരും ചൈനയില്‍ ധാരാളമുണ്ട്. അവധിക്കാല ആഘോഷത്തിനായി ഷാങ്ഹായിലെ ഡിസ്‌നിലാന്റില്‍ എത്തിയിരിക്കുകയാണ്. ബെയ്ജിംഗിലാണെങ്കില്‍ യൂണിവേഴ്‌സല്‍ സ്റ്റുഡിയോയില്‍ വന്‍ തിരക്കാണ്. ക്രിസ്മസ് ആഘോഷങ്ങളും നടക്കുന്നുണ്ട്.

വിവിധ ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ ആരെയും ഞെട്ടിപ്പിക്കുന്ന തിരക്കാണ് ഉള്ളത്. ചൈനയിലെ ദക്ഷണമേഖല നഗരമായ ഗ്യാങ്ഷുവില്‍ ഈ വാരാന്ത്യം എത്തുന്നവരുടെ എണ്ണം 132 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. എന്‍ഡെമിക്കായി ഇവര്‍ കൊവിഡിനെ പരിഗണിച്ച് തുടങ്ങിയിരിക്കുകയാണ്. ലോക്ഡൗണ്‍ നടപടികള്‍ സാമ്പത്തിക മേഖലയെ തന്നെ ബാധിച്ച് തുടങ്ങിയിരുന്നു.

നല്ല പെടയ്ക്കണ മീനല്ലേ അത്; കാണാന്‍ സാധിക്കുന്നില്ല, ഒളിച്ചിരിക്കുകയാണ്, 13 സെക്കന്‍ഡില്‍ കണ്ടെത്തണംനല്ല പെടയ്ക്കണ മീനല്ലേ അത്; കാണാന്‍ സാധിക്കുന്നില്ല, ഒളിച്ചിരിക്കുകയാണ്, 13 സെക്കന്‍ഡില്‍ കണ്ടെത്തണം

17 ട്രില്യണ്‍ ഇക്കോണമിയുടെ വളര്‍ച്ച ഇത്തവണ പിന്നോട്ടായിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും പിന്നിലെത്തിയ നിലയാണിത്. ആഗോള വിതരണ ശൃംഖലയും വ്യാപാരവും ഇതിലൂടെ താളംതെറ്റിയിരിക്കുകയാണ്. അത് മാത്രമല്ല, രാജ്യത്തിന്റെ ആരോഗ്യ സംവിധാനം നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്.

ആശുപത്രികളില്‍ ഐസിയു ബെഡുകള്‍ ഇല്ലാത്ത അവസ്ഥയാണ്. പക്ഷേ എല്ലാ സ്റ്റാഫുകളോടും ആശുപത്രിയിലെത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം വിരമിച്ച മെഡിക്കല്‍ ജീവനക്കാരെയും കമ്മ്യൂണിറ്റി വര്‍ക്കര്‍മാരെയും തിരിച്ചുവിളിച്ചിട്ടുണ്ട്. എല്ലാ നഗരത്തിലും ഐസിയുവും ചൈനീസ് സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്.

English summary
chinese people comes out largely evey they struggling to decrease covid cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X