കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതൊക്കെ ചെറിയ പിള്ളേരാണ്; ചൈനയിലെ പ്രതിഷേധത്തിന് കാരണക്കാരെ കണ്ടെത്തി ഷി ജിന്‍ പിങ്

Google Oneindia Malayalam News

ബെയ്ജിങ്: ചൈനയിലെ സീറോ കൊവിഡ് പോളിസിക്കെതിരെ നടക്കുന്ന വ്യാപകമായ പ്രതിഷേധത്തെ തള്ളി പ്രസിഡന്റ് ഷി ജിന്‍ പിങ്. പ്രധാനമായും കുറച്ച് വിദ്യാര്‍ത്ഥികളാണ് ചൈനയില്‍ പ്രതിഷേധത്തിന് ഇറങ്ങിയിരിക്കുന്നതെന്ന് യൂറോപ്പ്യന്‍ യൂണിയന്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിളിനോട് ഷി ജിന്‍ പിങ് പറഞ്ഞു.

മൂന്ന് വര്‍ഷത്തോളമായി കൊവിഡ് നീണ്ടുനില്‍ക്കുകയാണ്. അതില്‍ നിരാശരായ വിദ്യാര്‍ത്ഥികളാണ് സമരത്തിന് പിന്നിലെന്നും ഷി ജിന്‍ പിങ് വ്യക്തമാക്കി. വ്യാഴാഴ്ച്ചയാണ് ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നത്. വാക്‌സിനുകളെ കുറിച്ചാണ് ഷീയുമായി ചാള്‍സ് മൈക്കിള്‍ സംസാരിച്ചത്.

1

ഇതിന് ശേഷം ചൈനയുടെ കൊവിഡ് നയങ്ങളെ കുറിച്ച് ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു. എന്തുകൊണ്ടാണ് രാജ്യത്ത് പ്രതിഷേധങ്ങള്‍ നടക്കുന്നതെന്ന് ഷി ജിന്‍ പിങ് തുടര്‍ന്ന് വിശദീകരിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തോളം പലതരത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ചൈനയിലുണ്ടായിരുന്നു. ഓരോ തവണയും ഓരോ തരത്തിലായിരുന്നു.

പൊടിപിടച്ച് കിടന്ന ട്രക്കില്‍ നിന്ന് മഹാഭാഗ്യം, കനേഡിയക്കാരന് അടിച്ചത് ലക്ഷങ്ങളുടെ ലോട്ടറിപൊടിപിടച്ച് കിടന്ന ട്രക്കില്‍ നിന്ന് മഹാഭാഗ്യം, കനേഡിയക്കാരന് അടിച്ചത് ലക്ഷങ്ങളുടെ ലോട്ടറി

ഇത് രാജ്യത്തെ വിദ്യാര്‍ത്ഥികളെ നിരാശരാക്കിയിരുന്നു. ജനങ്ങള്‍ ആകെ ഈ നയങ്ങളില്‍ രോഷത്തിലായിരുന്നു. പ്രധാനമായും ഇത് വിദ്യാര്‍ത്ഥികളിലും കോളേജില്‍ പഠിക്കുന്നവരിലുമാണ് കണ്ടുവന്നിരുന്നതെന്ന് ഷി ജിന്‍ പിങ് വിശദീകരിക്കുകയായിരുന്നു.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

അതേസമയം ചൈനയിലെ നിയന്ത്രണങ്ങളില്‍ കുറച്ച് കൂടി ഇളവുകള്‍ വരുത്താന്‍ ഷീ തയ്യാറാണെന്ന് ഇരുവരും തമ്മില്‍ സംഭാഷണങ്ങളില്‍ വ്യക്താക്കിയിട്ടുണ്ട്. കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം ചൈനയില്‍ അത്ര ഭീഷണിയുയര്‍ത്തുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന കാര്യത്തില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.

നേരത്തെ ചൈനയിലെ പ്രക്ഷോഭം സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. എല്ലാ നഗരങ്ങളിലും കടുത്ത സുരക്ഷ തന്നെ ഇതിന് പിന്നാലെ ഒരുക്കിയിരുന്നു. ചൈനയില്‍ വളരെ അപൂര്‍വമായിട്ടാണ് ഇത്തരം പ്രക്ഷോഭങ്ങള്‍ കണ്ടുവരുന്നത്.

ക്ഷണിക്കാത്ത വിവാഹത്തിന് ഭക്ഷണം കഴിക്കാനെത്തി യുവാവ്; കൈയ്യോടെ പിടിച്ച് വീട്ടുകാര്‍, സംഭവം ഇങ്ങനെക്ഷണിക്കാത്ത വിവാഹത്തിന് ഭക്ഷണം കഴിക്കാനെത്തി യുവാവ്; കൈയ്യോടെ പിടിച്ച് വീട്ടുകാര്‍, സംഭവം ഇങ്ങനെ

ആയിരക്കണക്കിന് ആളുകളാണ് ചൈനയുടെ സീറോ കൊവിഡ് പോളിസിക്കെതിരെ വിവിധ നഗരങ്ങളില്‍ രംഗത്തിറങ്ങിയത്. പല വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും അടച്ചുപൂട്ടിയത് അടക്കമുള്ള കാര്യങ്ങള്‍ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. കൊവിഡ് വ്യാപനം തടയുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരമൊഴിയണമെന്ന മുദ്രാവാക്യങ്ങളും പ്രതിഷേധത്തില്‍ മുഴങ്ങിയിരുന്നു. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നാണ് കടുത്ത നിയമങ്ങള്‍ ചൈന കൊണ്ടുവന്നത്. ഈ പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങള്‍ അടക്കം പ്രചരിക്കുന്നത് സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇങ്ങനൊരു പ്രക്ഷോഭം നടക്കുന്നുണ്ടെന്ന് പോലും സര്‍ക്കാര്‍ പ്രതികരിച്ചിരുന്നില്ല.

English summary
chinese president held teenager responsible for protest in china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X