Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനീസ് റോവര്‍ ചൊവ്വയില്‍ നിന്ന് ചിത്രങ്ങള്‍ അയച്ച് തുടങ്ങി, അറിയാം സുറോംഗിന്റെ വിശേഷങ്ങള്‍

ബെയ്ജിംഗ്: ചരിത്രം കുറിച്ച് ചൊവ്വയില്‍ ഇറങ്ങിയ ചൈനീസ് റോവല്‍ ഭൂമിയിലേക്ക് ചിത്രങ്ങള്‍ അയച്ച് തുടങ്ങി. ചൊവ്വയുടെ ഉപരിതല ചിത്രങ്ങളാണ് അയച്ച തുടങ്ങിയത്. സുറോങ് റോവര്‍ എന്നാണ് ചൈനീസ് റോവറിന്റെ പേര്. ശനിയാഴ്ച്ചയാണ് ഈ റോവര്‍ ചൊവ്വയില്‍ ഇറങ്ങിയത്. ചൈനീസ് അഗ്നി ദേവന്റെ പേരിനോടുള്ള ആദരസൂചകമായിട്ടാണ് റോവറിന് സുറോംഗ് എന്ന് പേരിട്ടത്. ബഹിരാകാശ വലിയ ശക്തിയായി മാറിയെന്ന തരത്തിലാണ് ചൈനയില്‍ ആഘോഷങ്ങള്‍ നടക്കുന്നത്.

മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

1

കഴിഞ്ഞ ദിവസം ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ ചൊവ്വയില്‍ നിന്ന് റോവര്‍ അയച്ച ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. റോവറില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറയില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ ഭൂമിയിലേക്ക് അച്ചത്. റോവറിന്റെ ടസങ്ങള്‍ നീക്കുന്നതിനുള്ള ഉപകരണവും സോളാര്‍ പാനലുകളുടെയും ചിത്രങ്ങളാണ് ലഭിച്ചിരിക്കുന്നത്. സോളാര്‍ പാനലുകള്‍ ഈ റോവറില്‍ ഘടിപ്പിച്ചിരിക്കുന്നതാണ്. ഒപ്പം ചൊവ്വയുടെ പ്രതലത്തിന്റെ ചിത്രവും അയച്ചിട്ടുണ്ട്. ഈ മിഷന്‍ വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ചൈന പഞ്ഞിരുന്നു. റോവറിന്റെ വേഗത പാരച്യൂട്ട് ഉപയോഗിച്ച് കുറച്ചായിരുന്നു ലാന്‍ഡിംഗ്.

ചൊവ്വയിലെ ഐസ് നിറഞ്ഞ ഉട്ടോപ്യ പ്ലാനിഷ്യ എന്ന മേഖലയില്‍ ഗവേഷണത്തിനായിട്ടാണ് ചൈന പേടകം അയച്ചത്. ചൊവ്വയില്‍ ജീവനുണ്ടോ എന്ന് പരിശോധിക്കുകയാണ് ലകഷ്യം. നേരത്തെ യുഎസ് അയച്ച പെഴ്‌സീവിയറന്‍സ് ചൊവ്വയില്‍ എത്തിയിരുന്നു. അതും സമാനമായ അന്വേഷണമാണ് നടത്തുന്നുണ്ട്. ജീവന്റെ സാന്നിധ്യം കണ്ടെത്തുകയാണ് ഇരുദൗത്യങ്ങളുടെയും ലക്ഷ്യം. ഫെബ്രുവരിയിലാണ് യുഎസ് റോവര്‍ അയച്ചത്. ബഹിരാകാശ മേഖലയിലെ സൂപ്പര്‍ പവറായി മാറുകയാണ് ചൈന ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം ചൈനയുടെ റോവര്‍ മൂന്ന് മാസത്തോളം ഈ മേഖലയില്‍ തന്നെ തുടരും. ചിത്രങ്ങള്‍ ഇനിയും അയക്കും. അതോടൊപ്പം ചൊവ്വയുടെ ഉപതരിതലത്തിന്റെ വിശദമായ ഡാറ്റയുടെ ശേഖരിക്കും. യുഎസ്സും റഷ്യയുമായി മത്സരിക്കുകയാണ് ചൈന പുതിയ റോവറിലൂടെ ലക്ഷ്യമിടുന്നത്. ചൈനയുടെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് വലിയ തോതിലുള്ള പരിചയസമ്പത്ത് ഈ മേഖലയിലുണ്ട്. നേരത്തെ സ്‌പേസ് സ്റ്റേഷന്‍ മൊഡ്യൂളും അവര്‍ ലോഞ്ച് ചെയ്തിരുന്നു. ഇവിടെ 2022ല്‍ ക്രൂവിനെ അയക്കാനാണ് പ്ലാന്‍. അതിന് ശേഷം ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനും പദ്ധതിയുണ്ട്.

സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Black fungus announced as epidemic

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+