ജനിച്ച ഉടനെ കുഞ്ഞിനെ ബന്ധുക്കള്‍ കൊണ്ടുപോയി; 17 വര്‍ഷം കഴിഞ്ഞ് തിരിച്ചറിഞ്ഞ് അമ്മ, വൈറല്‍!!
ബെയ്ജിങ്: സ്വന്തം കുഞ്ഞിനെ ഒരമ്മയില്‍ നിന്ന് അടര്‍ത്തി മാറ്റിയാല്‍ എങ്ങനെയുണ്ടാവും. അതും ജനിച്ച ഉടനെ അമ്മ പോലുമറിയാതെ. അല്ലു അര്‍ജുന്റെ അല വൈകുന്തപുരമുലോയുടെ കഥയും ഇത് തന്നെയാണ് അല്ലേ. ഇതൊക്കെ നടക്കുമോ, സിനിമാ കഥയല്ലേ എന്നൊക്കെ ചോദിക്കാന്‍ വരട്ടെ. യഥാര്‍ത്ഥ ജീവിതത്തിലും ഇത് നടന്നിട്ടുണ്ട്.
ഒരമ്മയുടെ കുഞ്ഞിനെ ബന്ധുക്കള്‍ തന്നെയാണ് എടുത്ത് കൊണ്ടുപോയത്. കണ്ണുനിറയ്ക്കുന്ന ഈ കാര്യം ഒടുവില്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. അതിനായി വര്‍ഷങ്ങള്‍ പിന്നിട്ടേണ്ടി വന്നു ഇവര്‍ക്ക്. ഈ അമ്മയുടെ പ്രാര്‍ത്ഥന ഒടുവില്‍ സത്യമായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

17 വര്‍ഷം കഴിഞ്ഞാണ് സ്വന്തം മകന് ജീവിച്ചിരിക്കുന്നത് ഷാങ് കെയ്ഹോങ് എന്ന സ്ത്രീ തിരിച്ചറിഞ്ഞത്. ഇവരുടെ ബന്ധുവിന്റെ സഹോദര ഭാര്യയാണ് കുഞ്ഞിനെ മോഷ്ടിച്ച് കൊണ്ടുപോയത്. ഇത്രയും കാലം ഷാങിനോട് പറഞ്ഞിരുന്നത്, അവരുടെ മകന് ജനനത്തോടെ മരിച്ച് പോയെന്നായിരുന്നു. ഇത് വര്‍ഷങ്ങളോളം വിശ്വസിച്ചിരിക്കുകയായിരുന്നു ഈ അമ്മ. വല്ലാത്തൊരു ക്രൂരതയാണ് ബന്ധുക്കള്‍ ഇവരോട് ചെയ്തിരിക്കുന്നത്.

ചൈനയില്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ വലിയ പ്രതിഷേധം അലയടിച്ച് കൊണ്ടിരിക്കുകയാണ്. ഒരുപാട് പേര് ഈ അമ്മയ്ക്ക് പിന്തുണയറിയിച്ച് ഒപ്പമുണ്ട്. ഷാങിന് കുഞ്ഞ് പിറക്കുന്നതിന് മുമ്പ് കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. മുന്‍ കാമുകനും കുടുംബവും ഇവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്ന് ഇവര്‍ ഭയന്നിരുന്നു. അതുകൊണ്ട് സുരക്ഷ കണക്കിലെടുത്ത് ഇവര്‍ ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാല്‍ ഈ തീരുമാനം ഷാങിനെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു.

image credit: HK01
ഷാങിന് മകന് പിറന്ന ആ ദിവസം. ഇവരുടെ ബന്ധുവിന്റെ സഹോദര ഭാര്യ നിരവധി കള്ളങ്ങളാണ് പറഞ്ഞത്. ഷാങിന് പിറന്ന കുട്ടി ഒരുപാട് ഭിന്നശേഷികളോടെ ഉള്ളതായിരുന്നുവെന്നാണ് പറഞ്ഞത്. കൈയ്യും കാലും പോലും അനക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞു. ചൈനയിലെ ജിയാങ്ഷു പ്രവിശ്യയിലാണ് ഷാങ് താമസിക്കുന്നത്. ആ യുവതിയെ അവിശ്വസിക്കേണ്ട കാര്യം ഷാങിന് ഇല്ലായിരുന്നു. അതുകൊണ്ട് കുട്ടി നഷ്ടപ്പെട്ടു എന്ന് വിശ്വസിച്ചിരിക്കുകയായിരുന്നു ഷാങ്.

പിന്നീട് ഇവരുടെ ബന്ധുവും വലിയൊരു കള്ളമാണ് ഷാങിനോട് പ റഞ്ഞത്. മകന് മരവിച്ച് മരിച്ചുവെന്നായിരുന്നു ഇവരുടെ വാദം. അടുത്തിടെയാണ് ഇവര്‍ സ്വന്തം മകന് ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞത്. വല്ലാത്തൊരു ട്വിസ്റ്റായിരുന്നു അത്. മകന് ഇപ്പോള്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുകയാണെന്നും അവര്‍ തിരിച്ചറിഞ്ഞു. മകനെ അന്വേഷിച്ച് കണ്ടെത്താനായിരുന്നു ശ്രമം. അവരുടെ കഠിനമായ പോരാട്ടമാണ് പിന്നീട് കണ്ടത്. ഒടുവില്‍ ഡിഎന്‍എ ടെസ്റ്റും നടത്തി. ഇതോടെ സ്വന്തം മകനാണതെന്നും തെളിഞ്ഞു.

പിന്നീട് ഈ കുഞ്ഞിനെ ആരാണ് വളര്ത്തുന്നതെനനും യുവതി അന്വേഷിച്ചു. അപ്പോഴാണ് എല്ലാം കള്ളമാണെന്ന് ഈ അമ്മ മനസിലാക്കിയത്. ഈ കുട്ടിയുടെ അമ്മയെന്ന് പറഞ്ഞിരുന്നത് ഇവരുടെ ബന്ധുവിന്റെ ഭാര്യയുടെ ഇളയ സഹോദരിയായിരുന്നു ആ കുട്ടിയുടെ വളര്‍ത്തമ്മ. സ്വന്തം മകനെ തിരിച്ചുകിട്ടാനായി ഷാങ് ഇപ്പോള്‍ നിയമപോരാട്ടത്തിലാണ്. എന്നാല്‍ കുട്ടിയെ വളര്‍ത്തുന്നതിന് ചെലവായ പണം തിരികെ വേണമെന്നാണ് ഈ കുട്ടിയുടെ വളര്‍ത്തമ്മയും അവരുടെ ഭര്‍ത്താവും ആവശ്യപ്പെടുന്നത്.

എണ്ണമയം ചര്‍മത്തെ അലട്ടുന്നുണ്ടോ? ഇല്ലാതാക്കാന്‍ വഴിയുണ്ട്; ഇക്കാര്യങ്ങള്‍ ഉടന്‍ പരീക്ഷിക്കാം
ഒരൊറ്റ പൈസ പോലും നല്‍കില്ലെന്നാണ് ഷാങ് പറയുന്നത്. നിയമവിരുദ്ധമായിട്ടാണ് അവര്‍ എന്റെ മകനെ ദത്തെടുത്തതെന്നും അവര്‍ പറയുന്നു. ജനിച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ തന്റെ മകനെ മോഷ്ടിച്ച ബന്ധുക്കള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും അവര്‍ പറയുന്നു. അതേസമയം ചൈനയില്‍ വലിയ രോഷമാണ് ഇതേ തുടര്‍ന്ന് ഉയര്‍ന്നത്. ഷാങിന്റെ ബന്ധുക്കളെ ജയിലില്‍ അടയ്ക്കണമെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications