'കള്ളന്‍റെ താടി'; റാഫേലില്‍ നരേന്ദ്രമോദിക്കും കേന്ദ്രത്തിനുമെതിരെ വിമര്‍ശനം ശക്തമാക്കി രാഹുല്‍
ദില്ലി: റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പടേയുള്ള പ്രതിപക്ഷ നേതാക്കള്‍. 59,000 കോടി രൂപയുടെ റാഫേൽ ജെറ്റ് ഇടപാടിനെകുറിച്ച് സമീപകാലത്തായി ഉയര്‍ന്ന വന്ന സുപ്രധാനമായ കാര്യങ്ങളിലസ്‍ കേന്ദ്ര സര്‍ക്കാര്‍ നിശബ്ദത പാലിച്ചിരിക്കുകയാണ്. ഈ ഇടപാടിലൂടെ ഇടനിലക്കാര്‍ക്ക് വലിയ തുകയാണ് ലഭിച്ചിരിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന രേഖകള്‍ വ്യക്തമാക്കുന്നതെന്നും പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കുന്നു. റഫാല്‍ കരാറില്‍ ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാക്കള്‍ വിഷയത്തില്‍ വീണ്ടും വിമര്‍ശനം ശക്തമാക്കിയത്.
വിഷയത്തില്‍ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെ പി സി) അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രി മോദിയുടെ സർക്കാർ ജെപിസി അന്വേഷണത്തിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹിന്ദിയിൽ പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെ ചോദിച്ചു. "കുറ്റബോധ മനസാക്ഷി, സുഹൃത്തുക്കളെയും സംരക്ഷിക്കേണ്ടതുണ്ട്, ജെ പി സിക്ക് ഒരു രാജ്യസഭാ സീറ്റ് ആവശ്യമില്ല, മേല്‍പ്പറഞ്ഞ എല്ലാ ഓപ്ഷനുകളും ശരിയാണ്"- എന്ന ഉത്തരവും ട്വീറ്റില്‍ രാഹുല്‍ ഗാന്ധി നല്‍കുന്നു.

വിവാദങ്ങളുടേയും ഗോസിപ്പുകളുടേയും സ്വന്തം ബോളിവുഡ്, ചില അറിയാക്കഥകൾ
മറ്റൊരു ട്വീറ്റില്‍ ഒരു ചിത്രത്തോടൊപ്പം ചോര്‍ കി ദാധീ(കള്ളന്റെ താടി) എന്നാണ് രാഹുല്‍ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിനെ വിമര്‍ശിച്ച് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ഉള്‍പ്പയേുള്ള നേതാക്കളും രംഗത്ത് എത്തി. അതേസമയം റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് പ്രൊസിക്യൂഷന്‍ സര്‍വീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ഫ്രാന്‍സില്‍ അന്വേഷണം നടത്തുന്നത്. സ്പെഷ്യല്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ജൂണ്‍ 14 മുതല്‍ അന്വേഷണം ആരംഭിച്ചു. അഴിമതി നടന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം. യുപിഎ സര്‍ക്കാറിന്‍റെ കാലത്ത് 526 കോടിയായിരുന്ന വിമാനം 2016 ല്‍ 1670 കോടിയായി ഉയര്‍ത്തിയെന്നാണ് ആരോപണം.
ഗ്ലാമര്‍ ലുക്കില്‍ നിക്കി തംമ്പോലി-ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications