Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ദൈവത്തിന്റെ സമ്മാനം; ജപ്തിക്ക് മുമ്പ് യുവതിക്ക് ബംപര്‍, പിന്നാലെ തേച്ചിട്ട് പോയ കാമുകന്റെ കോള്‍

ബോഗോട്ട: എല്ലാവരെയും ചതിച്ച് ജീവിക്കുന്ന ചില ആളുകളുണ്ടാവും. കാമുകി-കാമുകന്മാര്‍ ആ ഗണത്തില്‍ വരുന്നതാണ്. ഇപ്പോഴുള്ളതിനേക്കാള്‍ നല്ലതെന്ന് അവര്‍ക്ക് തോന്നുമ്പോള്‍ ചിലര്‍ കാമുകിയെയും കാമുകനെയുമൊക്കെ മാറ്റും. അതുപോലൊരു ദുരന്തം ഒരു യുവതിയുടെ ജീവിതത്തിലും സംഭവിച്ചു.

തന്നെ വലിയ ബാധ്യതകളുടെ മുന്നിലേക്ക് തള്ളിയിട്ട് മറ്റൊരാള്‍ക്കൊപ്പം ജീവിക്കാന്‍ പോയ കാമുകന്റെ കാര്യമാണ് യുവതിക്ക് പറയാനുള്ളത്. എന്നാല്‍ എല്ലാം അവസാനിച്ചുവെന്ന് കരുതിയ യുവതിയെ തേടി കോടികളുടെ മറ്റൊരു ഭാഗ്യമെത്തി. ഇപ്പോള്‍ അവര്‍ കോടീശ്വരിയായി. ദൈവം അവര്‍ക്ക് നല്‍കിയ സമ്മാനമാണിതെന്ന് തോന്നിപ്പോകും. വിശദമായ വിവരങ്ങളിലേക്ക്.....

1

കൊളംബിയയിലാണ് ഈ സംഭവം നടന്നത്. യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോവുകയായിരുന്നു. അതും യുവതിയുടെ തന്നെ ആത്മാര്‍ത്ഥ സുഹൃത്തിനെയായിരുന്നു ഇയാള്‍ ഇഷ്ടപ്പെട്ടത്. ആകെ തകര്‍ന്ന് നില്‍ക്കുന്ന സമയത്ത് ഇവരെ തേടി ഇരട്ട ബംപറെത്തിയിരിക്കുകയാണ്. കൊളംബിയയിലെ ബാരാന്‍ക്വില്ലയില്‍ നിന്നുള്ള യുവതിക്കാണ് ഭര്‍ത്താവിനോട് മധുരപ്രതികാരം ചെയ്യാന്‍ സാധിച്ചത്. ഇരട്ട വഞ്ചനയെ തുടര്‍ന്ന് തകര്‍ന്ന് പോകുമായിരുന്ന ജീവിതമാണ് യുവതി തിരികെ പിടിച്ചത്. ഈ ലോട്ടറി വാങ്ങിയതിനും വലിയ കാര്യങ്ങള്‍ യുവതിക്ക് പറയാനുണ്ട്.

2

തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി ഒരു വര്‍ഷം കഴിഞ്ഞ് അതേ ദിവസമാണ് യുവതി ഈ ടിക്കറ്റെടുത്തത്. ജീവിതം നരകതുല്യമായിരുന്നുവെന്ന് യുവതി പറയുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ യുവതി ഒറ്റയ്ക്കായി. മകളെ നോക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ പണം തീരെയില്ലായിരുന്നു. വലിയ കടബാധ്യത മുന്നിലിട്ട് തന്നാണ് ഭര്‍ത്താവ് തന്റെ സുഹൃത്തായ യുവതിക്കൊപ്പം പോയതെന്ന് ഇവര്‍ പറയുന്നു. തന്റെ വീട് തന്നെ നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു. ജോലിയില്‍ നിന്നുള്ള എല്ലാ സമ്പാദ്യവും ഈ കടബാധ്യത അടച്ചുതീര്‍ക്കാനായി വേണ്ടി വന്നു.

3

പക്ഷേ വായ്പാ തുക പിന്നീട് ബാക്കിയായിരുന്നു. ഒടുവില്‍ ജപ്തിയുടെ വക്കിലെത്തി. മകളുടെ പഠന ഫീസ് നല്‍കാന്‍ പോലും എന്റെ കൈയ്യില്‍ പണമില്ലായിരുന്നു.അവസാന ഇന്‍സ്റ്റാള്‍മെന്റ് അടയ്ക്കാതെ മകളെ പഠനത്തിന് അയക്കാന്‍ പോലും സാധിക്കില്ലായിരുന്നു. അക്കൗണ്ടിംഗ് കോഴ്‌സിന് ചേര്‍ന്ന് പഠിക്കണമെന്ന വലിയ ആഗ്രഹം മകള്‍ക്കുണ്ടായിരുന്നു. എന്നാല്‍ സ്വകാര്യ യൂണിവേഴ്‌സിറ്റിയിലെ പണം ഇവര്‍ക്ക് താങ്ങാനാവുമായിരുന്നില്ല. അടുത്ത ദിവസം തന്നെ ഇവരുടെ വീട് ജപ്തി നടപടികള്‍ നേരിടാന്‍ പോവുകയായിരുന്നു. പക്ഷേ അതൊന്നും സംഭവിച്ചില്ല എന്നതാണ് സത്യം.

4

Hair Care:താരന്‍ പ്രശ്‌നക്കാരനാണോ? ഇതുണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ട; നിഷ്പ്രയാസം മാറ്റാം

തന്റെ വീട് ഇതോടെ ജപ്തി ചെയ്യപ്പെടാതെ സംരക്ഷിക്കാന്‍ യുവതിയെ ഇരട്ട ബംപര്‍ സഹായിക്കും. ജനുവരി 17നാണ് ഇവര്‍ ലോട്ടോ ടിക്കറ്റ് എടുക്കുന്നത്. തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ദിവസമാണിതെന്ന് യുവതി പറയുന്നു. രണ്ട് വ്യത്യസ്ത ലോട്ടറി നമ്പറുകളുമായി ഒത്തുവന്നതാണ് യുവതിക്ക് ഗുണകരമായത്. 2,68000 യൂറോയാണ് ഇവര്‍ക്ക് ഇരട്ട ബംപറില്‍ അടിച്ചത്. രണ്ട് കോടി 35 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. ഇത്രയും വലിയ തുക അടിച്ചെന്ന് കണ്ടപ്പോള്‍ ഞാനാകെ കുലുക്കി പോവുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

5

കൊളംബിയയിലെ ഏറ്റവും വലിയ ലോട്ടറി ജേതാക്കളുടെ പട്ടികയിലേക്കാണ് ഈ യുവതിയും എത്തിയിരിക്കുന്നത്. കൊളംബിയയില്‍ ശരാശരി ശമ്പളം 800 യൂറോയാണ്. 700 രൂപ വരുമിത്. ഡബിള്‍ ചാന്‍ മില്യനെയറിലെ ഏറ്റവും വലിയ തുകയാണിത്. അതേസമയം ലോട്ടറി അടിച്ച ശേഷം അത്ഭുതങ്ങളും നടന്നുവെന്ന് യുവതി പറയുന്നു. ആദ്യം വിളിക്കുന്നത് തന്നെ ഉപേക്ഷിച്ച് പോയ ഭര്‍ത്താവാണ്. കുറച്ച് പണത്തിനായിട്ടാണ് അവര്‍ വിളിച്ചതെന്ന് യുവതി കരുതിയിരുന്നു. എന്നാല്‍ അഭിനന്ദിക്കാനാണ് വിളിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+