തിമിംഗലത്തോട് സംസാരിക്കാന്‍ അറിയുമോ? അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടാം; ഞെട്ടിച്ച് ശാസ്ത്രജ്ഞര്‍
വാഷിംഗ്ടണ്‍: അന്യഗ്രഹജീവികളുമായി ബന്ധപ്പെടാനും സംസാരിക്കാനുമുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങളായി മനുഷ്യര്‍ തുടരുന്നുണ്ട്. എന്നാല്‍ ഇതുവരെ അന്യഗ്രഹജീവികള്‍ ഉണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. പലതരം അഭ്യൂഹങ്ങള്‍ മാത്രം നമ്മള്‍ വായിക്കാറുണ്ട്. എന്നാല്‍ പുതിയൊരു കണ്ടെത്തലുമായി ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ സംഘം ഇപ്പോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
തിമിംഗലവുമായി സംസാരിക്കാന്‍ സാധിക്കുമെങ്കില്‍ അതുവഴി അന്യഗ്രഹജീവികളുമായി ബന്ധപ്പെടാമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. സമുദ്രത്തിന്റെ ആഴത്തട്ടും, നമ്മുടെ ബഹിരാകാശവുമായി ഒരു ബന്ധമുണ്ടാക്കിയെടുക്കുകയാണ് ഈ ശാസ്ത്രജ്ഞര്‍. ഇവര്‍ തിമിംഗലവുമായി ആശയവിനിമയം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. ഒരു നാള്‍ അന്യഗ്രഹജീവികളുമായുള്ള ആശയവിനിമയം ഇവ സാധ്യമാക്കി നല്‍കുമെന്നും ശാസ്ത്ര സംഘം കരുതുന്നു.

അതേസമയം തിമിംഗലവുമായുള്ള സംഭാഷണങ്ങളെ കുറിച്ചും ഇവര്‍ വെളിപ്പെടുത്തി. അമേരിക്കയിലെ അലാസ്‌കയില്‍ വെച്ച് 2021 ഓഗസ്റ്റിലായിരുന്നു ആശയവിനിമയം സാധ്യമാക്കിയത്. ഒരു പെണ്‍ തിമിംഗലവുമായിട്ടായിരുന്നു ശാസ്ത്ര സംഘം സംവദിച്ചത്. ഇവര്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങള്‍ സമുദ്രത്തിന്റെ അടിയില്‍ വെച്ച് കേള്‍പ്പിക്കുകയായിരുന്നു.
ഇവരുടെ ബോട്ടിനടുത്തേക്ക് ഇതോടെ തിമിംഗലം എത്തുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. ട്വെയിന്‍ എന്ന തിമിംഗലമാണ് ഇവരുമായി സംസാരിച്ചത്. ഇത് നിരന്തരം സാധാരണ സംഭാഷണ രൂപത്തില്‍ തന്നെയാണ് സംസാരിച്ചത്. നമ്മളെ ബഹുമാനത്തോടെ പരിഗണിക്കുന്ന രീതിയിലായിരുന്നു സംസാരം.ഹംമ്പ്പാക്ക് ഭാഷയിലൂടെയാണ് മനുഷ്യരും തിമിംഗലവും തമ്മിലുള്ള ആശയവിനിമയം സാധ്യമായതെന്ന് ഡേവിസ് യൂണിവേഴ്‌സിറ്റിയിലെ ഡോ ബ്രെണ്ട മക്കോവന്‍ പറഞ്ഞു. ഇവരാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
തിമിംഗലം ബോട്ടിന അടുത്തെത്തിയപ്പോള്‍ ശാസ്ത്രജ്ഞര്‍ 36 കോളുകളാണ് സ്പീക്കറിലൂടെ പുറത്തേക്ക് വിട്ടത്. ഓരോ സംഭാഷണങ്ങള്‍ക്കും ഈ തിമിംഗലം പ്രതികരിക്കുന്നതാണ് പിന്നീട് കണ്ടത്. ഓരോ സിഗ്നലിനും ഇടയിലുള്ള ഇടവേളകളും ഇവയ്ക്ക് കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചു. നമ്മള്‍ പറയുന്ന കാര്യം കൃത്യമായി തിമിംഗലത്തിന് മനസ്സിലാക്കാന്‍സാധിച്ചതായി ശാസ്ത്രജ്ഞനായ ഫ്രെഡ് ഷാര്‍പ്പ് പറഞ്ഞു. അലാസ്‌ക വെയില്‍ ഫൗണ്ടേഷനിലെ പ്രിന്‍സിപ്പള്‍ ഇന്‍വെസ്റ്റിഗേറ്റര്‍ കൂടിയാണ് അദ്ദേഹം.
തിമിംഗലങ്ങള്‍ ബൗദ്ധികമായി വളരെയധികം മുന്നില്‍ നില്‍ക്കുന്ന ജീവികളാണെന്ന് ഷാര്‍പ്പ് പറയുന്നു. പാട്ടുകളോടും, സൗഹാര്‍ദപരമായ കോളുകളോടും ഇവയ്ക്ക് പ്രതികരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. തിമിംഗലത്തിന് അറിയാവുന്നരീതിയിലുള്ള ഹായ്, ഹലോ പോലുള്ള കാര്യങ്ങളാണ് ഉപയോഗിച്ചതെന്നും ഷാര്‍പ്പ് പറഞ്ഞു.
തിമിംഗലത്തിന്റെ രീതികള്‍ എങ്ങനെയായിരിക്കും അന്യഗ്രഹജീവികള്‍ മറ്റുള്ളവരുമായി എങ്ങനെ ആശയവിനിമയം നടത്തുന്നു എന്നതിന്റെ സൂചനയായിരിക്കാമെന്ന് പ്രമുഖ ഇന്‍വെസ്റ്റിഗേറ്ററായ ലോറന്‍സ് ഡോയല്‍ പറയുന്നു. അന്റാര്‍ട്ടിക്ക ചൊവ്വയ്ക്ക് ബദലായ ഗ്രഹമായി പഠിക്കുന്നത് പോലെയാണെന്നും ലോറന്‍സ് പറഞ്ഞു.












Click it and Unblock the Notifications