കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യം വിടാൻ അനുവദിക്കണമെന്ന് ഇന്ത്യ, ചൈനയിൽ മരണം 41!

Google Oneindia Malayalam News

ബെയ്ജിംങ്: ചൈനയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ നഗരം വിടാൻ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെന്ന് സൂചന. ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് ഇതിനകം 41 പേർ മരണമടഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. പുതിയ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന 250 ഇന്ത്യൻ വിദ്യാർത്ഥികളെ വുഹാൻ വിടാൻ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പട്ടെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

വീട്ടുതടങ്കലിലായ ഒമർ അബ്ദുളളയുടെ ചിത്രം, അവിശ്വസനീയം! ആർട്ടിക്കിൾ 370 ഒരാളെ മാറ്റിയത് ഇങ്ങനെ!വീട്ടുതടങ്കലിലായ ഒമർ അബ്ദുളളയുടെ ചിത്രം, അവിശ്വസനീയം! ആർട്ടിക്കിൾ 370 ഒരാളെ മാറ്റിയത് ഇങ്ങനെ!

വുഹാനിലും അടുത്ത പ്രദേശങ്ങളിലുമായി 700 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനായി എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ. ഇവരിൽ ഭൂരിഭാഗവും മെഡിക്കൽ വിദ്യാർത്ഥികളാണ്. എന്നാൽ 11 മില്യൺ ആളുകൾ താമസിക്കുന്ന വുഹാനിൽ നിന്ന് അധികൃതർ ആരേയും പോകാൻ അനുവദിക്കുന്നില്ല. ഇതിനം രാജ്യത്ത് 1,300 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ ചൈനീസ് പുതുവർഷാവവധി പ്രമാണിച്ച് നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.

coronavirus-157

എന്നാൽ 250-നും 300നും ഇടക്ക് വിദ്യാർത്ഥികൾ ഇപ്പോഴും വുഹാനിലുണ്ടെന്നാണ് കണക്കുകൾ. നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന് മുമ്പായി നിരവധി വിദ്യാർത്ഥികൾ വുഹാൻ നഗരം വിട്ടിരുന്നു. ചൈനയിൽ നിന്നെത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നത് ഇന്ത്യ കർശനമാക്കിയിരുന്നു. പ്രത്യേകിച്ചും വുഹാനിൽ നിന്നെത്തുന്നവരെ. വുഹാനിൽ നിന്ന് 17 നഗരങ്ങളിലേക്ക് ചൈനീസ് അധികൃതർ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വുഹാൻ അധികൃതർ എല്ലാത്തരത്തിലുള്ള സ്വകാര്യ ഗതാഗത സംവിധാനങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. ചൈന സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് നേരത്തെ തന്നെ കേന്ദ്രസർക്കാർ

കൊറോണ വൈറസ് വ്യാപിക്കുന്നതോടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ചൈന വിടാനുള്ള സൌകര്യങ്ങൾ ചെയ്തുു നൽകണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തോടും വുഹാൻ അധികൃതരോടും ഇന്ത്യ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ചൈനയിലുള്ള വിദേശികളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകാമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

English summary
Coronavirus: India 'requests' China to permit Indian students stranded in Wuhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X