Get Updates
Get notified of breaking news, exclusive insights, and must-see stories!

വളര്‍ത്തുനായ്‌ക്കൊപ്പം അജ്ഞാത രൂപം, അതിവേഗം മിന്നി മറഞ്ഞു; പ്രേതമെന്ന് ദമ്പതിമാര്‍

ലണ്ടന്‍: പ്രേതത്തില്‍ വിശ്വാസമുണ്ടോ? ആരോട് ചോദിച്ചാലും ഇല്ലെന്ന ഉത്തരം ഒഴുക്കന്‍ മട്ടില്‍ ലഭിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇല്ലെന്ന് പറയുന്നവര്‍ പോലും മനസ്സിന് ഉള്ളില്‍ അക്കാര്യം ഉറപ്പില്ലെന്ന് പറയുന്നവരാണ്. പ്രേതങ്ങള്‍ ഉണ്ടോ, അവ അപകടകാരിയാണോ എന്നൊന്നും ഇതുവരെ അറിയാന്‍ സാധിക്കാത്ത കാര്യമാണ്. എന്നാല്‍ പല തരത്തിലുള്ള ചിത്രങ്ങളെ നമ്മള്‍ ഭയപ്പെടുത്താറുണ്ട്.

വീണ്ടും നമ്മളെ ഭയപ്പെടുത്താന്‍ സാധിക്കുന്ന ഒരു ചിത്രമാണ് എത്തിയിരിക്കുന്നത്. ഒരു ദമ്പതിമാരാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അതിലെ രൂപം പ്രേതമാണെന്ന് ഇവര്‍ പറയുന്നു. വിശ്വസിക്കാതിരിക്കാന്‍ യാതൊരു നിര്‍വാഹവുമില്ലാത്ത ചിത്രമാണിത്. വിശദമായ വിവരങ്ങളിലേക്ക്....

കുടുംബത്തിലെ ഒരംഗത്തിന്റെ പ്രേതം

image credit: Kennedy News and Media

സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് വൈറലായ ദൃശ്യങ്ങളാണിത്. ഒരു ദമ്പതിമാര്‍ ഷെയര്‍ ചെയ്തതാണ് ഈ ദൃശ്യങ്ങള്‍. ഇതില്‍ ഒരു അജ്ഞാത രൂപത്തെ കാണാന്‍ സാധിക്കും. ഇവരുടെ വളര്‍ത്തു നായ്‌ക്കൊപ്പം നടക്കുന്ന രൂപത്തെയാണ് ഈ ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുക. ഇതൊരു പ്രേതമാണെന്ന് ഇവര്‍ പറയുന്നു. അതും തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തിന്റെ പ്രേതമാണെന്ന് ഇവര്‍ അവകാശപ്പെടുന്നു. ആരെയും ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇത്. എന്താണ് ഈ അജ്ഞാത രൂപമെന്നതിന് വിശദീകരണവും ലഭിച്ചിട്ടില്ല.

വെളുത്ത വസ്ത്രമണിഞ്ഞ ഒരു രൂപം

ഒരു ക്യാബിനിറ്റിന്റെ ഉള്ളില്‍ നിന്ന് വെളുത്ത വസ്ത്രമണിഞ്ഞ ഒരു രൂപം അവ്യക്തമായ രീതിയില്‍ നില്‍ക്കുന്നതാണ് കാണാന്‍ സാധിക്കും. ഈ ദമ്പതിമാരുടെ ഓസ്‌ട്രേലിയന്‍ ഷെപ്പേര്‍ഡ് നായയെയും ഇതിനടുത്തായി കാണാം. എന്നാല്‍ നിമിഷ നേരത്തിനുള്ളില്‍ ഈ രൂപ മിന്നിമറയുന്നതും കാണാം. ഞൊടിയിടയില്‍ ഇത് എങ്ങോട്ട് പോയി എന്നതും അവ്യക്തമാണ്. ജനുവരി 14നാണ് സംഭവം നടന്നത്. ഇത്രയും സംഭവങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. തങ്ങള്‍ക്ക് ഈ സംഭവം തത്സമയം കാണാന്‍ സാധിച്ചില്ലെന്ന് ഇവര്‍ പറയുന്നു.

ഭയം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് മാത്യു

മാത്യു കെയിനും, ഭാര്യ ലോറനും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് ഈ വീഡിയോ ലഭിച്ചത്. കട്ടിലില്‍ കിടന്നിരുന്ന മാത്യു കെയിന്‍ ഇത് കണ്ട് ആകെ ഞെട്ടിപ്പോയി. ഭാര്യയാണ് ഈ വീഡിയോ കാണിച്ചത്. ആ സമയം എന്റെ മുഖത്ത് വന്ന ഭയം പറഞ്ഞറിയിക്കാനാവാത്തതാണെന്നും കെയിന്‍ പറയുന്നു. തങ്ങളുടെ തൊട്ടപ്പുറമുള്ള മുറിയിലാണ് ഇത് നടന്നത്. ഭയക്കാതിരിക്കാന്‍ യാതൊരു കാരണവുമില്ല. ഞങ്ങളുടെ നായയെ നടത്തിക്കാന്‍ എത്തിയത് വളരെ ഉയരമുള്ള വ്യക്തിയാണ്. കണ്ടപ്പോള്‍ തന്നെ താന്‍ ഭയന്നുപോയെന്നും കെയിന്‍ പറഞ്ഞു.

പരിചയമുള്ളത് കൊണ്ട് നായ കുരച്ചില്ല

കോഫിക്ക് ഇത്രയും ഗുണങ്ങളോ; ഇതൊന്നും ആര്‍ക്കുമറിയാത്തത്, ഒന്ന് പരീക്ഷിച്ച് നോക്കൂ

ഈ പ്രേതത്തെ കണ്ട ക്യാബിനറ്റ് ലോകത്തെമ്പാടും നിന്ന് കൊണ്ടുവന്ന പുരാവസ്തു ശേഖരമുള്ള മുറിയാണെന്നും മാത്യു കെയിന്‍ പറയുന്നു. ഒപ്പം മരിച്ചുപോയ ബന്ധുക്കളോ, ചത്തുപോയ വളര്‍ത്തുമൃങ്ങളോ ആണ്. ഇവയുടെ ചിതാഭസ്മമാണ് ഇതില്‍ സൂക്ഷിച്ചിരുന്നത്. ഈ അജ്ഞാത രൂപ തങ്ങളുടെ കുടുബാംഗങ്ങളില്‍ ഒരാളാണെന്ന് ഉറപ്പാണ്. ഒന്നുകില്‍ ബന്ധു അല്ലെങ്കില്‍ കുടുംബത്തില്‍ തന്നെയുള്ള ഒരാള്‍. കാരണം ഇതിനെ കണ്ടിട്ടും ഞങ്ങളുടെ നായ കുരയ്ക്കുക പോലും ചെയ്തിരുന്നില്ല. ആ ദൃശ്യങ്ങളില്‍ ഒരിക്കല്‍ പോലും നായ കുരച്ചിട്ടില്ലെന്നും മാത്യു പറഞ്ഞു.

പാരാനോര്‍മല്‍ വിദഗ്ധര്‍ അന്വേഷിക്കണമെന്ന് സോഷ്യല്‍ മീഡിയ

അറിയാവുന്ന ആളായത് കൊണ്ടാണ് നായ കുരയ്ക്കാതിരുന്നത്. ഇല്ലെങ്കില്‍ മറിച്ചായിരുന്നു സംഭവിക്കേണ്ടിയിരുന്നത്. ഇതിന് കൃത്യമായൊരു രൂപമുണ്ട്. പിന്നിലായി പ്രകാശവും കാണാന്‍ സാധിക്കുന്നുണ്ടെന്ന് മാത്യു പറഞ്ഞു. അതേസമയം ഇതിന് യുക്തിഭദ്രമായ വിശദീകരണമൊന്നും ഇതുവരെ നല്‍കാന്‍ മാത്യുവിനും ലോറയ്ക്കും സാധിച്ചിട്ടില്ല. ഈ ദൃശ്യങ്ങള്‍ പാരാനോര്‍മല്‍ പേജില്‍ ഇവര്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇത് എന്താണെന്ന് പാരാനോര്‍മല്‍ വിദഗ്ധര്‍ അന്വേഷിക്കണമെന്നാണ് ആവശ്യം. ആരാണ് ഇതെന്ന് അറിയേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+