Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ്സില്‍ കൊവിഡ് തരംഗം, യൂറോപ്പിലാകെ അലയടിച്ച് ഒമൈക്രോണ്‍, ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ലണ്ടന്‍: ലോകത്താകെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. ആരോഗ്യ മേഖല യൂറോപ്പിലാകെ തകര്‍ന്ന് കിടക്കുകയാണ്. ഒമൈക്രോണ്‍ വ്യാപനത്തെ തടയാനാവാത്തതാണ് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്നത്. പലയിടത്തും ശക്തമായ നിയന്ത്രണങ്ങളാണ് ഉള്ളത്. അമേരിക്കയിലെ ആശുപത്രിയിലാണ് കൊവിഡ് തരംഗം തന്നെയുള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പോസിറ്റീവാകുകയാണ് യുഎസ്സില്‍. ഇത് ആരോഗ്യ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് ഭയം. പല ആസുപത്രികളിലും ആവശ്യത്തിന് സ്റ്റാഫില്ലാതെ ബുദ്ധിമുട്ടുകയാണ്. ടെസ്റ്റുകള്‍ നടത്താനായി നീണ്ട നിരയാണ് പല ആശുപത്രികളിലുമുള്ളത്. മൂന്നില്‍ രണ്ട് ഭാഗം പേര്‍ക്കും പലയിടങ്ങളിലും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്.

1

അതേസമയം ഐസിയുവിന്റെയും വെന്റിലേറ്ററിന്റെയും സേവനങ്ങള്‍ വളരെ കുറവ് മാത്രമാണ് വേണ്ടതെന്ന് ആശുപത്രികള്‍പറയുന്നു. ഇറ്റലിയിലാണ് കൊവിഡ് കേസുകളുടെ തരംഗം വീണ്ടും വന്നിരിക്കുന്നത്. 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും കഠിനമായ കൊവിഡ് മാനദണ്ഡമായി ഇതിനെ മാറ്റിയിരിക്കുകയാണ്. ജോലി സ്ഥലങ്ങളില്‍ വാക്‌സിന്‍ നിയമങ്ങളും ഇറ്റലി കടുപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി പതിനഞ്ച് മുതല്‍ ഇത് നടപ്പാക്കും. 50 വയസ്സിന് മുകളിലുള്ളവര്‍ ഹെല്‍ത്ത് പാസുമായി മാത്രം ജോലി സ്ഥലത്തെത്തിയാല്‍ മതി. ഇവര്‍ വാക്‌സിന്‍ എടുത്തെന്നോ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയെന്നോ ഇതിലുണ്ടാവും.

യുഎസ്സില്‍ പന്ത്രണ്ട് വയസ്സ് മുതലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനും യുഎസ് തീരുമാനിച്ചിട്ടുണ്ട്. ഇവരോട് വാക്‌സിനെടുക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പതിനാറ് വയസ്സ് തൊട്ടുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകളും യുഎസ് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇത് പിന്നീട് പന്ത്രണ്ട് മുതല്‍ 15 വരെയുള്ളര്‍ക്കായി മാറ്റിയിരുന്നു. ഫൈസറിന്റെ ബൂസ്റ്ററാണ് നല്‍കുക. അതേസമയം സിംഗപ്പൂരും ഒമൈക്രോണില്‍ ആശങ്കയിലാണ്. കൊവിഡിന്റെ പുതിയ തരംഗം വരുമെന്ന് ഉറപ്പിച്ച് പറയുകയാണ് സിംഗപ്പൂര്‍. ഡെല്‍റ്റ വേരിയന്റ് വന്നതിനേക്കാള്‍ കടുപ്പമാകും കാര്യങ്ങളെന്നാണ് വിലയിരുത്തല്‍. പ്രതിദിനം മൂവായിരം കേസുകള്‍ക്ക് മുകളില്‍ രേഖപ്പെടുത്തുമെന്നാണ് വിവരം.

ബ്രസീല്‍ അഞ്ച് മുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികളെ വാക്‌സിനേറ്റ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരില്‍ നിന്ന് പ്രിസ്‌ക്രിപ്ഷന്റെ ആവശ്യമില്ല. ഫൈസറിന്റെ വാക്‌സിനാണ് നല്‍കുക. അതേസമയം ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. ഒമൈക്രോണിനെ തീവ്രത കുറഞ്ഞ രോഗമായി കണ്ടാല്‍ അത് അപകടകരമായ വീഴ്ച്ചയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കല്‍ ലീഡായ മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു. അത്തരം നിസ്സാരവത്കരിക്കല്‍ അപകടകരമാണ്. തല്‍ക്കാലം ഡെല്‍റ്റയെ അപേക്ഷിച്ച് ആശുപത്രി കേസുകല്‍ കുറവാണ്. എന്നാല്‍ അതിന് റിസ്‌കില്ലെന്ന് കരുതുന്നത് വലിയ മണ്ടത്തരമാകും. ആശുപത്രികള്‍ നിറഞ്ഞ് കവിയാന്‍ സാധ്യതയുണ്ടന്നും കെര്‍ക്കോവ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+