Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രൂഡോയില്‍ വില അഞ്ചാം ദിനവും കുറഞ്ഞു, ബാരലിന് 67.88 ഡോളര്‍, യുഎസ് ക്രൂഡിലേക്ക് മാറാന്‍ ഇന്ത്യയും

ടോക്യോ: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില അഞ്ചാം ദിനവും ഇടിഞ്ഞു. യുഎസ് ക്രൂഡില്‍ അടക്കം ഉല്‍പ്പാദനം വര്‍ധിച്ചതാണ് വില കുറയാന്‍ കാരണം. എന്നാല്‍ ഡിമാന്‍ഡ് ഇപ്പോഴും പഴയ രീതിയിലേക്ക് എത്തിയിട്ടില്ല. ബ്രെന്‍ഡ് ക്രൂഡ് 0.2 ശതമാനമാണ് കുറഞ്ഞത്. നിലവില്‍ 67.88 ഡോളറാണ് ബാരലിന് എണ്ണവില. കഴിഞ്ഞ ദിവസം 0.6 ശതമാനം വിലയാണ് ഇടിഞ്ഞത്. യുഎസില്‍ നിന്നുള്ള എണ്ണയുടെ വിലയും 0.2 ശതമാനത്തോളം ഇടിഞ്ഞു. നിലവില്‍ 64.48 ഡോളറാണ് യുഎസ് ക്രൂഡിന്റെ വില.

1

യുഎസ് എണ്ണ ഉല്‍പ്പാദകര്‍ ചെറിയ പ്രതിസന്ധി നേരിടുന്നുണ്ട്. കടുത്ത തണുപ്പിനെ തുടര്‍ന്ന് യുഎസ്സിലെ ദക്ഷിണ മേഖലയിലെ റിഫൈനറികള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. അതുകൊണ്ട് അവര്‍ എണ്ണ ശേഖരണമാണ് നടത്തുന്നത്. ഒരു മില്യണ്‍ ബാരലിന്റെ ഉല്‍പ്പാദനമാണ് കുറയുകയെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ യുഎസ് ക്രൂഡിന്റെ ഓഹരികള്‍ കഴിഞ്ഞ ദിവസങ്ങളിലായി നല്ല നേട്ടമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇത് വരും ദിവസങ്ങളില്‍ ഇടയുമോ എന്നാണ് ആശങ്ക. യുഎസ് എണ്ണ കമ്പനികള്‍ ഉല്‍പ്പാദനം 2.4 മില്യണ്‍ ബാരലായി കഴിഞ്ഞ ആഴ്ച്ച ഉയര്‍ത്തിയിരുന്നു.

യുഎസ് ഉല്‍പ്പാദനം വര്‍ധിപ്പിച്ചെങ്കിലും വിചാരിച്ച രീതിയിലെത്തിയിരുന്നില്ല. മൂന്ന് മില്യണ്‍ ബാരലുകളായി ഉല്‍പ്പാദനം ഉയര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. അതേസമയം യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ആസ്ട്രാസെനക്കയുടെ വാക്‌സിന്‍ ഉപയോഗിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇത് ഇന്ധന വിപണിയെ കൂടുതലായി ബാധിക്കാനാണ് സാധ്യത. ജര്‍മനിയിലും ഇറ്റലിയിലും ഈ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതേസമയം ഇന്ധന ലഭ്യത കുറഞ്ഞാല്‍ അന്താരാഷ്ട്ര വിപണിയില്‍ വില കുതിച്ച് കയറാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

തമിഴ്നാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖുഷ്ബു സുന്ദറിന്‍റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

അതേസമയം ഇന്ത്യന്‍ റിഫൈനറികള്‍ മധ്യേഷ്യയെ എണ്ണയ്ക്കായി കൂടുതല്‍ ആശ്രയിക്കുന്നത് അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. യുഎസ് ക്രൂഡിലേക്ക് മാറാനാണ് തീരുമാനം. ഒപെകിന്റെ വിതരണ നിയന്ത്രണങ്ങള്‍ ബാധിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് ഇന്ത്യ യുഎസ് ക്രൂഡോയില്‍ ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്. മെയ് മാസത്തോടെ സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് വെട്ടിക്കുറയ്ക്കാനാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ തീരുമാനം. പശ്ചിമ ആഫ്രിക്കയും ടെണ്ടറിന്റെ കൂട്ടത്തിലുണ്ട്. ജനുവരിയില്‍ സൗദി അറേബ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് 36 ശതമാനത്തോളം ഇടിഞ്ഞിരുന്നു.

നയനരാജിന്‍റെ പുതിയ ചിത്രങ്ങള്‍-കാണാം

Recommended Video

cmsvideo
    Election 2021 kayamkulam assembly analysing

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+