പെയിന്റിങുകളില്‍ പൈശാചിക ശക്തി, അമ്മയില്‍ നിന്ന് മകള്‍ തട്ടിയത് കോടികള്‍; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ
റിയോ ഡി ജനീറോ: പല തരത്തിലുള്ള ഉഡായിപ്പുകളെ പറ്റി നമ്മള് കേട്ടിട്ടുണ്ട്. പക്ഷേ അമ്മയെ പറ്റിച്ച് കോടികള്‍ തട്ടിയ ഇതുപോലൊരു തട്ടിപ്പ് നിങ്ങള്‍ ജന്മത്തില് കേട്ടിട്ടുണ്ടാവില്ല. ഒന്നും രണ്ടും രൂപയല്ല, കോടിക്കണക്കിന് ഡോളറാണ് ബ്രസീലിലെ ഒരമ്മയ്ക്ക് നഷ്ടമായിരിക്കുന്നത്. ഒരു മകള്‍ വരുത്തി വെച്ച വിനയാണിത്. ഒടുവില്‍ മകള്‍ക്ക് എന്ത് സംഭവിച്ചു എന്നുള്ളതാണ് ഏറ്റവും രസകരം.
പോലീസ് വിദഗ്ധമായ അന്വേഷണത്തില്‍ ഇവരെ പൊക്കിയിരിക്കുകയാണ്. എന്നാല്‍ ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് പോലീസ് വരെ ഞെട്ടിയിരിക്കുകയാണ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത വലിയ തരംഗമായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ബ്രസീലിലാണ് സംഭവം നടന്നത്. ഒരു സഹായിയെയും ഒപ്പം കൂട്ടിയാണ് ഇവര്‍ സ്വന്തം അമ്മയെ രസകരമായ രീതിയില്‍ പറ്റിച്ചത്. അതീന്ദ്രിയ ശക്തിയുള്ള ഒരാള്‍ എന്ന് വിശേഷിപ്പിച്ച് മകള്‍ക്കൊപ്പം വന്ന ഒരാളും ചേര്‍ന്നാണ് വലിയ തുക അടിച്ചുമാറ്റിയത്. 140 മില്യണ്‍ ഡോളറാണ് ഇത്തരത്തില്‍ കൊണ്ടുപോയത്. പെയിന്റിംഗുകള്‍, പണം, ആഭരണങ്ങള്‍ എന്നിവയുടെ രൂപത്തിലാണ് അമ്മയില്‍ നിന്ന് മകള്‍ തട്ടിയെടുത്തത്.

എന്തായാലും പോലീസ് മകളെ കൈയ്യോടെ പൊക്കിയിരിക്കുകയാണ്. ഇവരിപ്പോള്‍ അറസ്റ്റിലാണ്. ഈ പെണ്‍കുട്ടിയുടെ അമ്മ ബ്രസീലിലെ പേരുകേട്ട പെയിന്റിംഗ് ശേഖരങ്ങള്‍ കൈവശമുള്ളയാളുടെ ഭാര്യയാണ്. ഈ പെയിന്റിങ്ങുകളെല്ലാം ശപിക്കപ്പെട്ടതാണെന്നും, വീട്ടില്‍ വെച്ചിരുന്നാള് ആപത്തുകള്‍ സംഭവിക്കുമെന്നും അതീന്ദ്രിയ ജ്ഞാനമുണ്ടെന്ന് അവകാശപ്പെടുന്നയാളെ കൊണ്ട് അമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇത് അമ്മയില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു.

ഇതിലൊരു പെയിന്റിങ് ബ്രസീലിലെ ഏക്കാലത്തെയും വലിയ പെയിന്ററുടേതായിരുന്നു. കിടക്കയുടെ അടിയില്‍ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു ഈ പെയിന്റിംഗ് പോലീസ് കണ്ടെത്തിയത്. റിയോ ഡി ജനീറോ പോലീസ് പറയുന്നത് പ്രകാരം ഈ തട്ടിപ്പ് തുടങ്ങിയത് 2020ലാണ്. ഈ അതീന്ദ്രീയ ജ്ഞാനമുള്ള തട്ടിപ്പുകാരന് ഈ അമ്മയെ ചില കാര്യങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. മകള്‍ക്ക് അസുഖമാണെന്നും ചികിത്സ ആവശ്യമാണെന്നുമൊക്കെയായിരുന്നു പറഞ്ഞിരുന്നത്.

ഈ തട്ടിപ്പുകാരനെ മകള്‍ തന്നെയാണ് പറഞ്ഞയത്. മാസങ്ങള്‍ക്ക് ശേഷം വീട്ടിലുള്ള പെയിന്റിംഗുകള്‍ എല്ലാം മകളും സഹായിയും കൂടി എടുത്ത് കൊണ്ടുപോകാന്‍ തുടങ്ങി. ഈ പെയിന്റുകള്‍ ശപിക്കപ്പെട്ടവയാണെന്നും, നെഗറ്റീവായിട്ടുള്ള പൈശാചിക ശക്തി ഈ പെയിന്റിംഗുകളില്‍ ഇരിക്കുന്നുണ്ടെന്നും അമ്മയോട് പറഞ്ഞു. ഈ ദുഷ്ട ശക്തിയെ പ്രാര്‍ത്ഥനയിലൂടെ മാത്രമേ ഇല്ലാതാക്കാന്‍ പറ്റൂ എന്നും മകള്‍ അമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. നിരവധി കൂട്ടാളികള്‍ ഇതില്‍ ഭാഗമായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

അമ്മയെ ഇവര്‍ നോക്കിയിരുന്ന വിധം വളരെ മോശമാണെന്ന് പോലീസ് പറയുന്നു. മാസങ്ങളോളം ഈ സ്ത്രീയെ മകള്‍ വീടിന് പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. പതിനാറോളം പെയിന്റിങ്ങുകളാണ് ഇവര്‍ കൊണ്ട് പോയതെന്ന് പോലീസ് പറഞ്ഞു. ഇതെല്ലാം പ്രസിദ്ധരായ ബ്രസീലിയന്‍ കലാകാരന്മാരുടേതാണ്. പിടിച്ചെടുത്ത പെയിന്റിങ്ങുകളെല്ലാം നഷ്ടമായവയുമായി ഒത്തുനോക്കി ഉറപ്പിച്ചിട്ടുണ്ട്.

ആധുനിക ബ്രസീലിയന്‍ കലാകാരനായ തര്സില ഡോ അമാറലിന്റെ മൂന്ന് പീസ് പെയിന്റിങ്ങുകള്‍ ഇക്കൂട്ടത്തിലുണ്ട്. ഇതിന് മൂന്നെണ്ണത്തിനും കൂടി 137.69 മില്യണ്‍ വില വരും. സോള്‍ പോണ്ടെ എന്ന പെയിന്റിംഗ് കിടക്കയ്ക്ക് അടിയില്‍ നിന്നാണ് കിട്ടിയത്. ഇതില്‍ ഭൂരിഭാഗവും ആര്‍ട്ട് ഗ്യാലറികള്‍ക്ക് ഇവര്‍ വിറ്റതായി പോലീസ് കണ്ടെത്തിയത്. ഏഴ് ആളുകളുടെ പേരിലാണ് പോലീസ് കേസെടുത്തത്. ഇവരെല്ലാം ചേര്‍ന്നാണ് തട്ടിപ്പ് പ്ലാന്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications