മകള്‍ക്ക് ലോട്ടറിയടിച്ചത് സഹിച്ചില്ല, ഉടന്‍ ടിക്കറ്റ് വാങ്ങി പിതാവ്, കിട്ടിയത് മെഗാ ബംപര്‍

idaho lottery winner

വാഷിംഗ്ടണ്‍: മറ്റുള്ളവരെ തേടി ഭാഗ്യമെത്തുന്നത് പതിവായാല്‍ നമ്മള്‍ ചെറിയൊരു അസൂയ അയാളോട് തോന്നാം. എന്നാല്‍ അത്തരമൊരു വാശി അതിലും വലിയൊരു സമ്മാനത്തിലേക്ക് നയിച്ചാലോ? അമേരിക്കയില്‍ നിന്നുള്ള ഒരു പിതാവിന് ഇപ്പോള്‍ വന്ന ചേര്‍ന്നിരിക്കുന്ന ഭാഗ്യം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ഇയാളുടെ ഒരു ചെറിയ മത്സരമാണ് ഇപ്പോള്‍ വലിയ നേട്ടത്തിലേക്ക നയിച്ചിരിക്കുന്നത്.

ഇദാഹോയില്‍ നിന്നുള്ള ഡ്വെയ്ന്‍ സ്‌കിഡ്‌മോറിന്റേതാണ് ഈ നേട്ടം. സ്വന്തം മകള്‍ക്ക് ലോട്ടറിയടിച്ചതാണ് ഈ പിതാവിന്റെ ജീവിതം മാറ്റി മറിച്ചത്. അതിലും വലിയൊരു സമ്മാനത്തിനായി അദ്ദേഹം ശ്രമിച്ച് നോക്കുകയായിരുന്നു.വിശദമായ വിവരങ്ങളിലേക്ക്....

ലോട്ടറി അടിക്കുന്നത് ചിന്തിക്കാനേ സാധിക്കില്ല

ലോട്ടറി അടിക്കുന്നത് ചിന്തിക്കാനേ സാധിക്കില്ല

ഇദാഹോയില്‍ നിന്നുള്ള ഡ്വെയിന്‍ സ്‌കിഡ്‌മോറിന് ലോട്ടറിയില്‍ നിന്ന് ആളുകള്‍ വന്‍ തുക സ്വന്തമാക്കുന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ലോട്ടറി വലിയൊരു ആവേശമായി മാറുന്നത് മകള്‍ക്ക് ലോട്ടറി അടിച്ചതോടെയാണ്. രണ്ടര ലക്ഷം ഡോളറാണ് ഡ്വെയ്‌ന്റെ മകള്‍ക്ക് സമ്മാനമായി അടിച്ചത്. ഇത് രണ്ട് കോടിക്ക് മുകളിലുള്ളൊരു തുകയാണ് അവര്‍ക്ക് സമ്മാനിച്ചത്. 45കാരനായ പിതാവ്ിന് ഇതോടെ വാശി കയറുകയായിരുന്നു. തനിക്ക് ഇതിലും വലിയ സമ്മാനം അടിക്കണമെന്ന ആ ഗ്രഹമാണ് വന്നത്.

മുന്നിലുള്ളത് ആ ലക്ഷ്യം മാത്രം

മുന്നിലുള്ളത് ആ ലക്ഷ്യം മാത്രം

image credit: idaho lottery

ഡ്വെയ്‌ന്റെ മുന്നില്‍ വമ്പന്‍ ജാക്ക്‌പോട്ട് അടിക്കുകയെന്ന സ്വപ്‌നമായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ച്ചയായി ലോട്ടറിയെടുക്കാനും അദ്ദേഹം ആരംഭിച്ചു. ഒടുവില്‍ മൂന്ന് ലക്ഷം യുഎസ് ഡോളര്‍ അദ്ദേഹത്തിന് സമ്മാനമായി അടിക്കുകയായിരുന്നു. ഇത് രണ്ട് കോടി 47 ലക്ഷത്തിന് മുകളില്‍ വരുമായിരുന്നു. മകളേക്കാള്‍ വലിയ സമ്മാനം അങ്ങനെയാണ് അദ്ദേഹത്തെ തേടിയെത്തിയത്. മകളെ പോലെ സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറിയില്‍ നിന്നാണ് ഡ്വെയ്ന്‍ സ്‌കിഡ്‌മോറും വമ്പന്‍ സമ്മാനം നേടിയിരിക്കുന്നത്.

വാങ്ങിയത് വെറും 30 ഡോളറിന്റെ ടിക്കറ്റ്

വാങ്ങിയത് വെറും 30 ഡോളറിന്റെ ടിക്കറ്റ്

മുപ്പത് ഡോളറിന്റെ മതര്‍ലോഡ് സ്‌ക്രാച്ച് ടിക്കറ്റില്‍ നിന്നാണ് ഡ്വെയിനെ തേടി ഈ സമ്മാനം എത്തിയത്. അടുത്ത് തന്നെയുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് അദ്ദേഹം ഈ ടിക്കറ്റെടുത്തത്. വെറും 50 ഡോളര്‍ മാത്രമായിരിക്കും സമ്മാനം എന്നാണ് ഡെയ്ന്‍ കരുതിയത്. എന്നാല്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് നോക്കിയ ഇയാളെ കാത്ത് വമ്പന്‍ സമ്മാനമാണ് ഉണ്ടായിരുന്നത. പക്ഷേ കമ്പ്യൂട്ടറില്‍ കാണിച്ചിരുന്നത് ഡ്വെയിന്‍ ആയിരം ഡോളറാണ് നേടിയതെന്നാണ്. എന്നാല്‍ പിന്നീട് ഇയാളെ കാത്തിരുന്നത് ട്വിസ്റ്റാണ്.

ശരിക്കും ഞാനാകെ പാനിക്കായി പോയി

ശരിക്കും ഞാനാകെ പാനിക്കായി പോയി

ഒരു സമ്മര്‍ ട്രിപ്പായാലോ: കണ്ടുനോക്കണം ഇന്ത്യയിലെ ഈ കൊച്ചു സ്വര്‍ഗങ്ങള്‍, കണ്ണെടുക്കാനാവില്ല

ആ തുക കണ്ടപ്പോള്‍ എനിക്ക് ആകെ ഹൃദയാഘാതം വന്നത് പോലെയുള്ള അവസ്ഥയായിരുന്നുവെന്ന് ഡ്വെയിന്‍ പറയുന്നു. അതേസമയം തുക എത്രയാണെന്ന കാര്യത്തില്‍ അപ്പോഴും കണ്‍ഫ്യൂഷനുണ്ടായിരുന്നു. അതുകൊണ്ട് ലഘുഭക്ഷണം കഴിച്ച ശേഷം ടിക്കറ്റ് ശരിക്കൊന്ന് പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിലാണ് മൂന്ന് ലക്ഷമാണ് തനിക്ക് അടിച്ചതെന്ന് ഡ്വെയിന്‍ തിരിച്ചറിഞ്ഞത്. 45 എന്ന നമ്പറാണ് തനിക്ക് വമ്പന്‍ സമ്മാനം നേടി തന്നത്. തന്റെ വയസ്സിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ ഈ നമ്പര്‍ എന്നും അദ്ദേഹം പറഞ്ഞു.

താമസിക്കാന്‍ വീട് പോലും ഇല്ലായിരുന്നു

താമസിക്കാന്‍ വീട് പോലും ഇല്ലായിരുന്നു

മകളേക്കാള്‍ വലിയ ലോട്ടറി അടിക്കണമെന്ന വാശി ഡ്വെയ്‌നെ നല്ലൊരു നിലയിലാണ് എത്തിച്ചിരിക്കുന്നത്. താമസിക്കാന്‍ അടുത്തിടെ വരെ വീട് പോലും ഇല്ലായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ ലോട്ടറി അടിച്ചതോടെ പുതിയ വീടും, ഒരു കാറും ഡ്വെയിന് വാങ്ങാന്‍ സാധിക്കും. ഉറപ്പായും ആദ്യ വാങ്ങുക വീട് തന്നെയാവും. അതിന് ശേഷം മാത്രമേ കാര്‍ വാങ്ങൂ ഈ പണം മുഴുവന്‍ വെറുതെ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നില്ല. നിരവധി പേര്‍ പണമില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. തന്റെ സുഹൃത്തുക്കള്‍ക്കു, തന്റെ കുടുംബത്തിനും ഇതില്‍ നല്ലൊരു തുക നല്‍കും. അവരെ പരമാവധി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+